09
July 2020 - 2:26 pm IST

Download Our Mobile App

Flash News
Archives

Mollywood

gokulan-actor

നടൻ ഗോകുലൻ വിവാഹിതനായി

Published:28 May 2020

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.

നടൻ ഗോകുലൻ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ലോക്ക്ഡൗൺ ആയതിനാൽ സർക്കാർ‌ പ്രോട്ടോകോൾ പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.

സംവിധായകൻ ഖാലിദ് റഹ്മാൻ, രഞ്ജിത്ത് ശങ്കർ, നടൻ ജോജു ജോർജ് എന്നിവരെല്ലാം ആശംസകൾ അറിയിച്ചിട്ടുണ്ട്.

ആമേനിലെ തെങ്ങുകയറ്റക്കാരനായി അരങ്ങേറ്റം കുറിച്ച താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ പുണ്യാളൻ അഗർബത്തീസിലെ ജിംബ്രൂട്ടൻ എന്ന കഥാപാത്രം വലിയ ഹിറ്റായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നായകന്മാരുടെ ഒപ്പവും ഗോകുലൻ അഭിനയിച്ചിട്ടുണ്ട്. ഉണ്ട, എന്‍റെ ഉമ്മാന്‍റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലൻ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകൾ. 


വാർത്തകൾ

Sign up for Newsletter



top