11
July 2020 - 10:26 pm IST

Download Our Mobile App

Europe

uk

ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി

Published:28 May 2020

[email protected] എന്ന ഇമെയിൽ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ചാര്‍ട്ടേഡ് വിമാനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വിശദാംശങ്ങള്‍ ലഭ്യമാകും.

ലണ്ടന്‍: ലോക്ക്ഡൗണ്‍ കാരണം ബ്രിട്ടനില്‍ അകപ്പെട്ടു പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിനായി ചാര്‍ട്ടേഡ് വിമാനം പറക്കും. ഇതിനുള്ള അനുമതി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നു ലഭിച്ചതായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച സ്ഥിതിക്ക് വിമാന സര്‍വീസിന് ഇനി തടസങ്ങളുണ്ടാകാന്‍ സാധ്യതയില്ല.

ചാര്‍ട്ടേഡ് സര്‍വീസുകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. [email protected] എന്ന ഇമെയിൽ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ചാര്‍ട്ടേഡ് വിമാനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വിശദാംശങ്ങള്‍ ലഭ്യമാകും.

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് അപകട സാഹചര്യങ്ങളിലുള്ളവര്‍ക്കും മുന്‍ഗണന. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ യാത്രാ ചെലവ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാകൂ.


വാർത്തകൾ

Sign up for Newsletter



top