06
July 2020 - 2:42 pm IST

Download Our Mobile App

Flash News
Archives

National

Mushroom.jpg

ഫാമിലെ തൊഴിലാളികൾക്ക് നാടെത്താൻ വിമാന ടിക്കറ്റുകൾ നൽകി കർഷകൻ; നല്ല മാതൃകയെന്ന് സോഷ്യൽ മീഡിയ

Published:28 May 2020

കുടിയേറ്റത്തൊഴിലാളികളുടെ ദുരിതയാത്രാ ദൃശ്യങ്ങൾ പതിവാകുന്നതിനിടെയാണു സാധാരണക്കാരനായ കർഷകൻ തന്‍റെ തൊഴിലാളികളോടുള്ള പരിഗണനയിൽ മാതൃകയാകുന്നത്.

ന്യൂഡൽഹി: തന്‍റെ ഫാമിൽ ജോലി ചെയ്യുന്ന പത്തു തൊഴിലാളികൾക്കു ജന്മനാടായ ബിഹാറിലേക്കു മടങ്ങാൻ ഡൽഹിയിലെ കൂൺ കൃഷിക്കാരൻ നൽകിയത് 10 വിമാന ടിക്കറ്റുകൾ. കുടിയേറ്റത്തൊഴിലാളികളുടെ ദുരിതയാത്രാ ദൃശ്യങ്ങൾ പതിവാകുന്നതിനിടെയാണു സാധാരണക്കാരനായ കർഷകൻ തന്‍റെ തൊഴിലാളികളോടുള്ള പരിഗണനയിൽ മാതൃകയാകുന്നത്. ഇരുപതു വർഷമായി തനിക്കൊപ്പമുള്ളവരാണ് ഈ ജോലിക്കാരെന്ന് കർഷകനായ പപ്പൻ ഗെഹ്‌ലോട്ട് പറയുന്നു.

""ഞാൻ അവർക്കു വേണ്ടി ട്രെയ്‌ൻ ടിക്കറ്റിനു ശ്രമിച്ചിരുന്നു. കിട്ടിയില്ല. അവർ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടു വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. അവർക്കു വൈദ്യപരിശോധനയും നടത്തി''- പപ്പൻ ഗെഹ്‌ലോട്ടിന്‍റെ സഹോദരൻ നിരഞ്ജൻ ഗെഹ്‌ലോട്ട് പറഞ്ഞു.  അതേസമയം, വിമാനയാത്രയെന്ന സ്വപ്നം സഫലമായതിന്‍റെ സന്തോഷത്തിലാണു തൊഴിലാളികൾ., ഒരിക്കലും കരുതിയിട്ടില്ല ഞാൻ വിമാനത്തിൽ കയറുമെന്ന്.

ഇപ്പോൾ അതും സാധിച്ചുവെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ തൊഴിലാളി ലഖീന്ദർ റാം. മകനൊപ്പമാണു ലഖീന്ദർ നാട്ടിലേക്കു മടങ്ങുന്നത്. ബിഹാറിലെ സമസ്തിപ്പുർ സ്വദേശികളാണ് തൊഴിലാളികൾ. 27 വർഷമായി പപ്പൻ ഗെഹ്‌ലോട്ടിനൊപ്പം ജോലി ചെയ്യുകയാണു ലഖീന്ദർ. താമസവും ഭക്ഷണവുമുൾപ്പെടെ എല്ലാ സൗകര്യവും നൽകുന്നുണ്ട് ഗെഹ്‌ലോട്ടെന്ന് അദ്ദേഹം.

ഡൽഹിയിലെ തിരിപുരിലാണു ഗെഹ്‌ലോട്ടിന്‍റെ കൂൺ ഫാം. 68,000 രൂപയ്ക്കാണ് അദ്ദേഹം തൊഴിലാളികൾക്കായി ടിക്കറ്റെടുത്തത്. കൂടാതെ വീട്ടിലേക്കെത്താനുള്ള ചെലവിനായി ഓരോരുത്തർക്കും 3000 രൂപ വീതം നൽകി.


വാർത്തകൾ

Sign up for Newsletter



top