09
July 2020 - 1:17 pm IST

Download Our Mobile App

Flash News
Archives

World

david.jpg

ചൈനയിലേത് "കുഴപ്പക്കാരുടെ ഭരണകൂടം'; യുഎസ്

Published:28 May 2020

ലഡാഖിൽ ചൈനയുടെ കടന്നുകയറ്റത്തെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെയാണു യുഎസിന്‍റെ പ്രതികരണം. ചൈനയുടെ കടന്നുകയറ്റശ്രമങ്ങൽ തെക്കനേഷ്യയിൽ വലിയ തോതിൽ അസ്വാസ്ഥ്യമുണ്ടാക്കുന്നുണ്ടെന്നു കഴിഞ്ഞദിവസം യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽ അഭിപ്രായപ്പെട്ടിരുന്നു.

വാഷിങ്ടൺ: മേൽക്കോയ്മയ്ക്കുള്ള ചൈനീസ് ശ്രമം ഇന്ത്യയുൾപ്പെടെ രാജ്യങ്ങളുമായി കമ്യൂണിസ്റ്റ് രാഷ്‌ട്രത്തിനുള്ള ബന്ധത്തെ ബാധിക്കുമെന്നു യുഎസ് സ്റ്റേറ്റ് അസിസ്റ്റന്‍റ് സെക്രട്ടറി (പസഫിക്, കിഴക്കനേഷ്യ) ഡേവിഡ് സ്റ്റിൽവെൽ. ചൈനയിലേത് "കുഴപ്പക്കാരുടെ ഭരണകൂട'മാണെന്നു ലോകം ഒടുവിൽ തിരിച്ചറിയുകയാണെന്നും അദ്ദേഹം.

ലഡാഖിൽ ചൈനയുടെ കടന്നുകയറ്റത്തെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെയാണു യുഎസിന്‍റെ പ്രതികരണം. ചൈനയുടെ കടന്നുകയറ്റശ്രമങ്ങൽ തെക്കനേഷ്യയിൽ വലിയ തോതിൽ അസ്വാസ്ഥ്യമുണ്ടാക്കുന്നുണ്ടെന്നു കഴിഞ്ഞദിവസം യുഎസ് നയതന്ത്രജ്ഞ ആലിസ് വെൽ അഭിപ്രായപ്പെട്ടിരുന്നു.
പേശീബലം കാണിച്ചും പ്രകോപനമുണ്ടാക്കിയുമുള്ള ചൈനയുടെ നയങ്ങൾ ദക്ഷിണേഷ്യയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തിൽ പ്രതിഫലിക്കും.

ഇതു പ്രതിരോധ മന്ത്രിയുടെ ജോലി കഠിനമാക്കുമെന്നും സ്റ്റിൽവെൽ. ചൈന- യുഎസ് ബന്ധം കടുത്ത പരീക്ഷണകാലത്തിലൂടെയാണു കടന്നുപോകുന്നതെന്നു ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെംഗെ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയാണ് പ്രതിരോധ മന്ത്രിയുടെ ജോലി കഠിനമാക്കുമെന്ന പരാമർശം.

തെക്കൻ ചൈനാക്കടൽ പൂർണമായി തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം. തായ്‌വാൻ, ഫിലിപ്പീൻസ്, ബ്രൂണെ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി ഇതിന്‍റെ പേരിൽ‌ ചൈന നിരന്തരം ഏറ്റുമുട്ടുന്നുണ്ട്. നിരന്തരം കുഴപ്പമുണ്ടാക്കുന്ന ഒരു ഭരണകൂടമാണു ചൈനയിലേതെന്നു ലോകം തിരിച്ചറിയുകയാണെന്നും അദ്ദേഹം.


വാർത്തകൾ

Sign up for Newsletter



top