12
July 2020 - 12:16 am IST

Download Our Mobile App

Cricket

ms-dhoni

ധോണിയുടെ വിരമിക്കൽ വാർത്തകൾ തള്ളി ഭാര്യ

Published:28 May 2020

ലോക്ഡൗണായതിനാൽ ആളുകളുടെ മാനസിക നില തകർന്നിരിക്കുകയാണെന്നു തനിക്കു മനസിലാകുമെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു.

ന്യൂഡൽഹി: വിക്കറ്റ് കീപ്പറും മുൻ ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നുവെന്ന വാർത്തകൾ തള്ളി ധോണിയുടെ ഭാര്യ സാക്ഷി. അത്തരം വാർത്തകളെല്ലാം അഭ്യൂഹങ്ങൾ മാത്രം. ലോക്ഡൗണായതിനാൽ ആളുകളുടെ മാനസിക നില തകർന്നിരിക്കുകയാണെന്നു തനിക്കു മനസിലാകുമെന്നും സാക്ഷി ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, അധികം വൈകാതെ സാക്ഷി ട്വീറ്റ് ഡിലീറ്റ് ചെയ്തു. ധോണി വിരമിക്കണമെന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ഒരു വിഭാഗം ആളുകൾ പ്രചാരണം തുടങ്ങിയപ്പോഴായിരുന്നു സാക്ഷിയുടെ മറുപടി. ധോണിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.  ധോണി വിരമിക്കണമെന്ന ആവശ്യത്തോട് സാക്ഷി പ്രതികരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സെപ്റ്റംബറിലും ധോണിയുടെ വിരമിക്കൽ വാർത്തകൾ അഭ്യൂഹമെന്ന് അവർ പറഞ്ഞിരുന്നു.

2019 ലോകകപ്പിനുശേഷം ക്രിക്കറ്റ് വേദികളിലൊന്നും വന്നിട്ടില്ല ധോണി. ടി20 ലോകകപ്പ് ടീമിൽ ധോണിയുണ്ടാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഏറെക്കാലം കളിക്കാതിരിക്കുകയും കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മാറുകയും ചെയ്തതോടെ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും ധോണിക്കു ടീമിലിടം ലഭിക്കുകയെന്ന് സൂചനകൾ വന്നു. കൊവിഡ് 19നെ തുടർന്ന് ഐപിഎൽ അനിശ്ചിതത്വത്തിലായപ്പോഴാണ് വീണ്ടും ധോണിയുടെ വിരമിക്കൽ വാർത്തകൾക്ക് ജീവൻവച്ചത്.


വാർത്തകൾ

Sign up for Newsletter



top