06
July 2020 - 2:41 pm IST

Download Our Mobile App

Flash News
Archives

National

india.jpg

ഒറ്റയടിക്ക് അവർ ഒരിക്കലും അതിക്രമിച്ചു കയറുകയില്ല; ചൈനയെക്കുറിച്ച് മുൻ സൈനിക ഉദ്യോഗസ്ഥൻ

Published:28 May 2020

ഒറ്റയടിക്ക് അവർ ഒരിക്കലും അതിക്രമിച്ചു കയറുകയോ വലിയതോതിൽ സേനയുമായി വന്ന് കടന്നുകയറുകയോ ഒന്നും ചെയ്യാറില്ല. എന്നാൽ, എപ്പോഴും എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കും.

ന്യൂഡൽഹി: ദിവസവും ചെറിയ ദൂരം അതിക്രമിച്ചു കയറുക, തുറിച്ചുനോക്കുക, ഏതു സമയവും അലോസരമുണ്ടാക്കുക തുടങ്ങിവയൊക്കെയാണു ചൈനയുടെ അതിർത്തിനയമെന്ന് മുൻ സൈനിക ഉദ്യോഗസ്ഥൻ. ഒറ്റയടിക്ക് അവർ ഒരിക്കലും അതിക്രമിച്ചു കയറുകയോ വലിയതോതിൽ സേനയുമായി വന്ന് കടന്നുകയറുകയോ ഒന്നും ചെയ്യാറില്ല. എന്നാൽ, എപ്പോഴും എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കും.

മൂന്നു പതിറ്റാണ്ട് വ്യോമസേനയിൽ പൈലറ്റായിരുന്ന എയർ കമ്മഡോർ നിതിൻ സാഥെയാണ് അയൽരാഷ്‌ട്രത്തിന്‍റെ അതിർത്തിതന്ത്രത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഏതു സമയത്തും ഇന്ത്യയ്ക്കു മേൽ മാനസികമായ ആധിപത്യം പുലർത്താനും അതിർത്തി മാറ്റിവരയ്ക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം. ലഡാഖിലെ ചൈനയുടെ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിലാണു നിതിൻ സാഥെയുടെ പ്രതികരണം.
1960കൾ മുതൽ ഇതുതന്നെയാണു സ്ഥിതി.

പാക് അതിർത്തിയിലും നിയന്ത്രണ രേഖയിലും വെടിവയ്പ്പ് പതിവാണ്. എന്നാൽ, ഇവിടെ സായുധ ഏറ്റുമുട്ടൽ പാടില്ലെന്ന് ഇരുരാജ്യങ്ങളിലെയും സൈനികർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യ ഒരിക്കലും ഇവിടെ യഥാർഥ നിയന്ത്രണ രേഖ ലംഘിക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ, ചൈനീസ് സേന പതിവായി നിയന്ത്രണ രേഖയ്ക്കടുത്തെത്തും. ഇടയ്ക്ക് അവിടെ ടെന്‍റുണ്ടാക്കി മാസങ്ങളോളം തമ്പടിക്കും. അതുകഴിഞ്ഞാൽ മടങ്ങും. ഓരോ ചുവടു വീതം പിടിച്ചടക്കുക എന്ന ശൈലിയാണ് അവരുടേത്.

ചൈനയുടെ നീക്കം നമ്മളെതിർത്താൽ അവർ വലിയ ശബ്ദമുണ്ടാക്കും. നമ്മളാണു കുഴപ്പക്കാരെന്ന് അലമുറയിടും. എല്ലാ അയൽരാജ്യങ്ങളോടും ചൈനയുടെ രീതി ഇതുതന്നെയെന്നും നിതിൻ സാഥെ. ചൈനീസ് സൈനികർ ഒരിക്കലും ആ‍യുധങ്ങൾ കൊണ്ടുനടക്കാറില്ല. വടിയും പതാകയും ബാനറുകളും മാത്രമേ അവരുടെ കൈയിലുണ്ടാകൂ. കടന്നുകയറിയശേഷം അവിടെ പതാകയും ബാനറും സ്ഥാപിക്കും. എന്നിട്ടു മടങ്ങും.

കൊവിഡ് 19 വ്യാപനത്തിന്‍റെ പേരിൽ‌ ലോകരാഷ്‌ട്രങ്ങൾ ഒരുമിച്ചു നിൽക്കുകയും യുഎസും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ വർധിക്കുകയും ചെയ്തതിനുള്ള മറുപടിയായിരിക്കാം ചൈനയുടെ ഇപ്പോഴത്തെ നടപടിയെന്നും നിതിൻ സാഥെ പറയുന്നു. അതേസമയം, ചർച്ചയ്ക്ക് തയാറെന്ന് അറിയിച്ചെങ്കിലും ലഡാഖിൽ ഇന്ത്യ കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. പ്രതിരോധ സാമഗ്രികളും ഇവിടെയെത്തി.


വാർത്തകൾ

Sign up for Newsletter



top