11
July 2020 - 10:30 pm IST

Download Our Mobile App

Mollywood

kerala-express.jpg

കേരള എക്സ്പ്രസിന്‍റെ ചിത്രീകരണം ഉടനെ കൊച്ചിയിൽ ആരംഭിക്കും

Published:28 May 2020

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗത സംവിധായകൻ അക്ഷയ് അജിത് ഒരുക്കുന്ന കേരള എക്സ്പ്രസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടനെ കൊച്ചിയിൽ ആരംഭിക്കും.

കൊച്ചിൻ ഹോസ്റ്റലിൽ നടന്ന ഒരു കൊലപാതകം സിനിമയാകുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗത സംവിധായകൻ അക്ഷയ് അജിത് ഒരുക്കുന്ന കേരള എക്സ്പ്രസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടനെ കൊച്ചിയിൽ ആരംഭിക്കും. ലോക് ഡൗൺ മൂലം നിറുത്തി വച്ച ചിത്രീകരണം വീണ്ടും തുടങ്ങുകയാണ്.
ആദിദേവ് സിനിമാസിന്‍റെ ബാനറിൽ ഷംസുദ്ദീൻ എം. നിർമിക്കുന്ന കേരള എക്സ്പ്രസ് നവാഗതനായ അക്ഷയ് അജിത് സംവിധാനം ചെയ്യുന്നു.

ശ്രദ്ധേയങ്ങളായ ഒട്ടേറെ ഷോർട് ഫിലിമുകൾ സംവിധാനം ചെയ്ത അക്ഷയ് അജിത്തിന്‍റെ പ്രഥമ ചിത്രമാണ് കേരള എക്സ്പ്രസ്. പുതുമുഖ താരങ്ങൾക്കുപുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഇഷാൻ ദേവ് ആണ് ചിത്രത്തിലെ നായകൻ. ബോളിവുഡിലെ ശ്രദ്ധേയ താരം മൻപ്രീത് ആണ് നായികയായെത്തുന്നത്.

സംവിധായകൻ അക്ഷയ് അജിത്തും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. സസ്പെൻസും ആക്ഷനും ത്രില്ലറും എല്ലാം കൂടിച്ചേർന്ന ഒരു ഫാമിലി എന്‍റർടെയ്നറാണ് ചിത്രം. കൊച്ചി, ബാംഗ്ലൂർ, പാലക്കാട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിക്കുന്നത്. സിദ്ദിഖ്, റിയാസ് ഖാൻ, രോഹിത് രവീന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 


വാർത്തകൾ

Sign up for Newsletter



top