11
July 2020 - 10:01 pm IST

Download Our Mobile App

Analysis

Sreedhareeyam

മാ​റു​ക, മാ​റ്റ​ത്തി​ല്‍ വ​ള​രു​ക

Published:28 May 2020

# ഹ​രി എ​ന്‍. ന​മ്പൂ​തി​രി

പു​തി​യ ലോ​ക​ത്തി​ലേ​ക്കു മാ​റു​മ്പോ​ള്‍ പ​ഴ​യ​ശീ​ല​ങ്ങ​ള്‍ പ​ല​തും വെ​ടി​യു​ക​യും പു​തി​യ പാ​ഠ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ക​യും വേ​ണം. എ​ല്ലാ രം​ഗ​ങ്ങ​ളും പ​രി​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു വി​ധേ​യ​മാ​കു​മ്പോ​ള്‍, പു​തി​യ സാ​ധ്യ​ത​ക​ള്‍ ക​ണ്ട് വ​ള​ര്‍ച്ച​യു​ടെ ദി​ശ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് ശ്രീ​ധ​രീ​യം ആ​യു​ര്‍വേ​ദി​ക് മെ​ഡി​സി​ന്‍സ് ലി​മി​റ്റ​ഡ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഹ​രി എ​ന്‍. ന​മ്പൂ​തി​രി.

പു​തി​യ ലോ​ക​ത്തി​ലേ​ക്കു മാ​റു​മ്പോ​ള്‍ പ​ഴ​യ​ശീ​ല​ങ്ങ​ള്‍ പ​ല​തും വെ​ടി​യു​ക​യും പു​തി​യ പാ​ഠ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ക​യും വേ​ണം. എ​ല്ലാ രം​ഗ​ങ്ങ​ളും പ​രി​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു വി​ധേ​യ​മാ​കു​മ്പോ​ള്‍, പു​തി​യ സാ​ധ്യ​ത​ക​ള്‍ ക​ണ്ട് വ​ള​ര്‍ച്ച​യു​ടെ ദി​ശ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് ശ്രീ​ധ​രീ​യം ആ​യു​ര്‍വേ​ദി​ക് മെ​ഡി​സി​ന്‍സ് ലി​മി​റ്റ​ഡ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഹ​രി എ​ന്‍. ന​മ്പൂ​തി​രി.

ലോ​ക ച​രി​ത്ര​ത്തി​ല്‍ ഒ​രു​പ​ക്ഷെ ഇ​തു​വ​രെ ആ​രും അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​മാ​ണ് ന​മ്മു​ടെ മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രേ സ​മ​യം അ​ട​ച്ചി​ടു​ക, സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ക, എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ ത​ന്നെ ജീ​വി​ക്കു​ക, അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍ മാ​ത്രം ന​ട​ത്തു​ക എ​ന്നി​വ​യെ​ല്ലാം മു​മ്പു​ണ്ടാ​യി​ട്ടി​ല്ല. ഭാ​വി കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്താ​ണ് ചെ​യ്യാ​ന്‍ ക​ഴി​യു​ക​യെ​ന്ന ആ​ശ​ങ്ക എ​ല്ലാ​വ​ര്‍ക്കും വ​ള​രു​ന്നു.

പ്ലാ​നി​ങും ബ​ജ​റ്റും പോ​യ വ​ഴി
ന​മ്മ​ള്‍ ന​മ്മു​ടേ​താ​യി​ട്ടു​ള്ള ചി​ന്ത​യി​ല്‍, പ്ലാ​നി​ങി​ല്‍ വ​ള​രെ​യ​ധി​കം ഉ​യ​ര്‍ന്ന് പ​റ​ന്നു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ വ​ള​രെ പെ​ട്ടെ​ന്ന് പ്ര​കൃ​തി ന​മു​ക്ക് ഒ​രു നി​ര്‍ത്ത​ല്‍, ഒ​രു ഗ്യാ​പ് ത​രി​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ ന​മ്മ​ള്‍ ചി​ന്തി​ച്ചു​വ​ച്ചി​രു​ന്ന പ​ദ്ധ​തി​ക​ളൊ​ക്കെ ത​കി​ടം മ​റി​ഞ്ഞു. സാ​മ്പ​ത്തി​ക വ​ര്‍ഷം ആ​രം​ഭി​ക്കു​ന്ന ഏ​പ്രി​ല്‍ ഒ​ന്നി​ന് മു​മ്പേ​ത​ന്നെ രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഈ ​ഏ​പ്രി​ല്‍ മു​ത​ല്‍ അ​ടു​ത്ത മാ​ര്‍ച്ച് വ​രെ​യു​ള്ള പ്ലാ​നി​ങും ബ​ജ​റ്റും ഒ​ക്കെ ത​യാ​റാ​ക്കി അ​ത്യാ​വ​ശ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​ലോ​ചി​ച്ചി​രു​ന്ന​വ​രെ​ല്ലാം ആ ​പ്ലാ​നി​ങ് പൂ​ര്‍ണ​മാ​യി ന​ഷ്ട​പ്പെ​ട്ട്, ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ആ ​സ​ങ്ക​ല്‍പ്പ​ത്തി​ല്‍ നി​ന്നൊ​ക്കെ മാ​റി ജീ​വി​ക്കു​ക​യാ​ണ്. ഇ​നി ആ ​പ്ലാ​നി​ങ്ങി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്.

ലോ​ക്ഡൗ​ണ്‍ പാ​ഠ​ങ്ങ​ള്‍
കൊ​റോ​ണ കാ​ല​ഘ​ട്ട​ത്തി​ലെ മാ​ന​സി​കാ​വ​സ്ഥ​യെ വി​ശ​ക​ല​നം ചെ​യ്താ​ല്‍ കൗ​തു​ക​മു​ണ​ര്‍ത്തു​ന്ന പ​ല​തും കാ​ണാ​നാ​കും. ആ​ദ്യ ഒ​രാ​ഴ്ച ഏ​വ​രും ഭ​യ​ത്തി​ലാ​യി​രു​ന്നു. അ​ടു​ത്ത മാ​സ​ത്തെ സാ​മ്പ​ത്തി​കാ​വ​സ്ഥ എ​ന്താ​യി​രി​ക്കും, ബി​സി​ന​സ് എ​ങ്ങ​നെ​യാ​കും തു​ട​ങ്ങി​യ ഉ​ത്ക​ണ്ഠ​യു​മു​ണ്ടാ​യി​രു​ന്നു. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ള്‍ ന​മു​ക്ക് കു​റ​ച്ചു നി​ര്‍വി​കാ​ര​ത​യാ​യി. വ​രു​ന്നി​ട​ത്തു​വ​ച്ച് കാ​ണാം എ​ന്ന മാ​ന​സി​കാ​വ​സ്ഥ. മൂ​ന്നാ​മ​ത്തെ ആ​ഴ്ച ആ​യ​പ്പോ​ഴേ​ക്കും ഇ​നി​യെ​ന്ത് എ​ന്ന ചി​ന്ത​യാ​യി. നാ​ലാ​മ​ത്തെ ആ​ഴ്ച​യാ​യ​പ്പോ​ള്‍, അ​ടു​ത്ത പു​തി​യ ത​ര​ത്തി​ലേ​ക്ക് പ്ലാ​നി​ങ് ആ​രം​ഭി​ച്ചു. മ​റ്റു​ള്ള​വ​രു​മാ​യി ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി. അ​പ്‌​ഡേ​ഷ​നു വേ​ണ്ട ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു.

ചി​ല ന​ന്മ​ക​ള്‍
ചെ​റു​പ്പം മു​ത​ല്‍ വ​ള​രെ തി​ര​ക്കു​ള്ള ജീ​വി​ത​മാ​ണ് ഏ​വ​ര്‍ക്കും ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര്‍ തൊ​ട്ട് വ​ലി​യ നേ​താ​ക്ക​ന്മാ​ര്‍ വ​രെ​യും. ഒ​രു ദി​വ​സ​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ സ്വ​ന്തം ക​ര്‍മ‌​മേ​ഖ​ല​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​ര്‍ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​ന്‍ ല​ഭി​ച്ച സ​മ​യം ഒ​രു​പ​ക്ഷെ വ​ലി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. മ​റ്റു ചി​ന്ത​ക​ളൊ​ന്നു​മി​ല്ലാ​തെ കു​ട്ടി​ക​ളോ​ടൊ​പ്പം കു​റ​ച്ചു കാ​ലം. സ്വ​ന്തം കു​ടും​ബ​ത്തോ​ടൊ​പ്പം മാ​ത്ര​മു​ള്ള അ​വ​സ്ഥ.

മു​ന്നോ​ട്ടു​ള്ള മാ​റ്റ​ങ്ങ​ള്‍
ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് സാ​ധാ​ര​ണ വ്യ​ക്തി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ല്‍ അ​റി​വ് കൂ​ടു​ത​ല്‍ വ​ള​ര്‍ന്ന​ത്. വി​ഡി​യൊ കോ​ണ്‍ഫ​റ​ന്‍സി​ങ് ഏ​റ്റ​വും വ്യാ​പ​ക​മാ​യ ഘ​ട്ടം. ഈ ​സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​ത് പ​രീ​ക്ഷി​ക്കാ​ന്‍ പ​ല​രും ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ത് പു​തി​യ ലോ​ക​ത്തി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണ്. ന​മു​ക്ക് ന​മ്മു​ടെ ജീ​വി​ത​ത്തി​ലും പ്ര​വ​ര്‍ത്ത​ന​ത്തി​ലും എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാം, സ്ഥാ​പ​ന​ത്തി​ന് എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ള്‍ ആ​കാം എ​ന്നെ​ല്ലാം ചി​ന്തി​ക്കു​ന്ന കാ​ലം. ഇ​തി​ല്‍ നി​ന്നൊ​ന്നും ലോ​കം ഇ​നി പി​ന്നോ​ട്ട് പോ​കി​ല്ല.

മു​ന്‍ഗ​ണ​ന​ക​ള്‍
ഇ​നി​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​യോ​റി​റ്റി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​വും. ലോ​ക​ത്ത് ഓ​രോ ദി​വ​സ​വും ക്രി​യേ​റ്റി​വാ​യി​ട്ടു​ള്ള നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലോ, ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലോ ക​യ​റി​യാ​ല്‍ മു​ന്‍പ് വാ​ങ്ങി​യി​രു​ന്ന​വ​യി​ലേ​ക്ക് ന​മ്മ​ള്‍ തി​രി​ച്ചു​പോ​കു​മോ എ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ന​മ്മു​ടെ ചി​ന്ത ഇ​ന്ന​വേ​റ്റീ​വാ​യി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കു മാ​റു​ക​യാ​ണ്. ഇ​ന്ന​ലെ വ​രെ ചെ​യ്ത രീ​തി​ക​ളി​ലാ​വി​ല്ല ന​മ്മു​ടെ നാ​ളെ മു​ന്നോ​ട്ടു പോ​വു​ക.

വ്യാ​പാ​ര​രം​ഗം മാ​റു​ന്നു
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ട​ക​ളെ​ല്ലാം അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​പ്പോ​ഴും പി​ന്നീ​ട് തു​റ​ന്ന​പ്പോ​ഴും ചി​ല ശീ​ല​ങ്ങ​ള്‍ പ​ക​ര്‍ന്നു. ഹോം ​ഡെ​ലി​വ​റി ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്കു പോ​ലും പ​രി​ചി​ത​മാ​യി. അ​പ്പോ​ള്‍ ഇ​നി​യു​ള്ള വ്യാ​പാ​രം ഏ​തു ത​ര​ത്തി​ല്‍ ചെ​യ്യേ​ണ്ടി​വ​രും എ​ന്ന് ചി​ന്തി​ക്കാം. വ​ന്‍കി​ട ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍, ലോ​കം മു​ഴു​വ​ന്‍ സേ​വ​നം എ​ത്തി​ക്കു​ന്ന​വ​ര്‍ക്കൊ​പ്പം ചെ​റി​യ ഗ്രാ​മ​ങ്ങ​ളി​ല്‍ വ​രെ ഓ​ണ്‍ലൈ​ന്‍ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഏ​ര്‍പ്പാ​ടാ​ക്കു​ന്ന മ​ത്സ​രം പ്ര​തീ​ക്ഷി​ക്കാം.

ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​വ​ര്‍ക്ക് എ​ങ്ങ​നെ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ചെ​ല​വു​ക​ള്‍ കു​റ​ച്ചു കൊ​ടു​ക്കാ​ന്‍ ക​ഴി​യും എ​ന്ന​ത് പ്ര​സ​ക്ത​മാ​കും. ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​ല്‍ക്കു​മ്പോ​ള്‍ സാ​മൂ​ഹ്യ അ​ക​ലം ക​ട​മ്പ​യാ​കു​മോ, വ​ലി​യ ഷോ​പ്പു​ക​ളി​ല്‍ പ്ര​ത്യേ​കി​ച്ച് തു​ണി​ക്ക​ട പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്ര​മാ​ത്രം ആ​ളു​ക​ള്‍ വ​രു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് അ​വ​രു​ടെ ക​ച്ച​വ​ടം. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ സാ​മൂ​ഹ്യ അ​ക​ലം മ​റി​ക​ട​ന്ന് എ​ങ്ങ​നെ ക​സ്റ്റ​മേ​ഴ്‌​സി​ലേ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കും ഇ​വ​യെ​ല്ലാം ചി​ന്തി​ക്കേ​ണ്ട​താ​ണ്.

ചു​രു​ങ്ങു​മ്പോ​ള്‍ എ​ന്ത്
ഓ​രോ വ്യ​വ​സാ​യ​വും സ്ഥാ​പ​ന​വും അ​ടു​ത്ത അ​വ​സ്ഥ​യി​ല്‍ ചി​ന്തി​ക്കു​ന്ന​ത് ഏ​തു ത​ര​ത്തി​ല്‍ ചെ​ല​വ് ചു​രു​ക്കാം എ​ന്ന​താ​യി​രി​ക്കും. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ ആ​ദ്യ ചി​ന്ത വ​രു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലേ​ക്കും. സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​വ​ശ്യ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​വും ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലും ഉ​ണ്ടാ​യാ​ല്‍ അ​നാ​വ​ശ്യ​മാ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​രു​ത്താ​ന്‍ പ​ല സ്ഥാ​പ​ന​ങ്ങ​ളും ത​യാ​റാ​കും.

അ​ങ്ങ​നെ വ​ന്നാ​ല്‍ അ​വ​ര്‍ക്ക് പു​തി​യ ജോ​ലി​ക​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട​താ​യി വ​രും. വാ ​കീ​റു​ന്ന ആ​ര്‍ക്കും അ​ന്ന​മി​ല്ലാ​തെ വ​രി​ല്ല. പ​ല​പ്പോ​ഴും പ​ല ആ​ളു​ക​ളും അ​വ​ര്‍ക്ക് ഇ​ഷ്ട​മു​ള്ള ജോ​ലി​യാ​യി​രി​ക്കി​ല്ല ചെ​യ്യു​ന്ന​ത്. അ​വ​ര്‍ക്ക് കോ​ണ്‍ട്രി​ബ്യൂ​ട്ട് ചെ​യ്യാ​വു​ന്ന രീ​തി​യി​ല്‍ മാ​റ്റം വ​ന്നേ​ക്കാം.

മെ​ഡി​ക്ക​ല്‍ രം​ഗ​വും
ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന രീ​തി​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ വ​ള​രെ അ​ത്ഭു​ത​മാ​യി​രി​ക്കും. ഒ​രു​പ​ക്ഷെ, മെ​ഡി​ക്ക​ല്‍ സി​സ്റ്റം വ​രെ ഹോം ​ഡെ​ലി​വ​റി​യി​ലേ​ക്ക് മാ​റി​യേ​ക്കാം. മു​ഴു​വ​ന്‍ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി വീ​ട്ടി​ല്‍ വ​ന്ന് ചി​കി​ത്സി​ക്കു​ന്ന കാ​ല​ഘ​ട്ടം വ​ന്നേ​ക്കാം. 

ഒ​രു പ​ക്ഷെ, ന​മു​ക്ക് സ​ങ്ക​ല്‍പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ലും അ​പ്പു​റ​മാ​കാം പ​ല കാ​ര്യ​ങ്ങ​ളും. ഒ​ന്നു​ണ്ട്‌, ഇ​ന്ന​ലെ വ​രെ ചി​ന്തി​ച്ചി​രു​ന്ന​തി​ല്‍ നി​ന്നു മാ​റി, നാ​ള​യെ പ​റ്റി ചി​ന്തി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തി​നു​മു​മ്പ് തി​രി​ച്ചു​വ​രു​മെ​ന്ന് മാ​ത്ര​മ​ല്ല, കൂ​ടു​ത​ല്‍ ഉ​യ​ര്‍ച്ച​യി​ലേ​ക്കും വ​രാം. ചി​ന്ത മാ​റ്റാ​ന്‍ ത​യാ​റാ​കാ​തെ നി​ല്‍ക്കു​ന്ന​വ​രും ഒ​ടു​വി​ല്‍ മാ​റേ​ണ്ടി​വ​രും. അ​ടു​ത്ത ഒ​രു വ​ര്‍ഷം പ​ല​രും മു​ന്‍പ​ന്തി​യി​ലെ​ത്തും.

ഒ​രു ദു​ര​ന്ത​വും സ്ഥി​ര​മ​ല്ല. ഓ​രോ ദു​ര​ന്ത​വും മാ​റ്റ​ത്തി​ന്‍റെ മാ​ര്‍ഗ​ങ്ങ​ളാ​യി മാ​റും. കൊ​വി​ഡ് ഭാ​വി​യി​ലേ​ക്കു​ള്ള വ​ലി​യ പ​രി​വ​ര്‍ത്ത​ന​മാ​ണ് കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണ്. ന​മു​ക്ക് വ​ള​രെ പോ​സി​റ്റീ​വാ​യി ത​ന്നെ നാ​ള​യെ​പ്പ​റ്റി ചി​ന്തി​ക്കാം. നാ​ളെ വ്യ​ത്യ​സ്ത​മാ​യ ലോ​ക​വും രാ​ജ്യ​വു​മാ​യി​രി​ക്കും, ന​മ്മ​ളും.


വാർത്തകൾ

Sign up for Newsletter



top