09
July 2020 - 1:35 pm IST

Download Our Mobile App

Flash News
Archives

Updates

Ksdp

റെ​ക്കോ​ഡ് ലാ​ഭ​ത്തി​ല്‍ കെ​എ​സ്ഡി​പി

Published:28 May 2020

മ​രു​ന്ന് നി​ര്‍മി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റേ​റ്റ് ഡ്ര​ഗ്സ് ആ​ന്‍ഡ് ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ് (കെ​എ​സ്ഡി​പി) 7.13 കോ​ടി​യു​ടെ റെ​ക്കോ​ഡ് ലാ​ഭ​ത്തി​ല്‍.  66.25 കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​ന​വും 53.76 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​ണ് ഈ ​വ​ര്‍ഷം ക​മ്പ​നി​യി​ല്‍.

തി​രു​വ​ന​ന്ത​പു​രം: മ​രു​ന്ന് നി​ര്‍മി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ക പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സ്റ്റേ​റ്റ് ഡ്ര​ഗ്സ് ആ​ന്‍ഡ് ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ് (കെ​എ​സ്ഡി​പി) 7.13 കോ​ടി​യു​ടെ റെ​ക്കോ​ഡ് ലാ​ഭ​ത്തി​ല്‍.  66.25 കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​ന​വും 53.76 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​ണ് ഈ ​വ​ര്‍ഷം ക​മ്പ​നി​യി​ല്‍.

പോ​യ​വ​ര്‍ഷം 2.75 കോ​ടി​യാ​യി​രു​ന്നു ലാ​ഭം. ഇ​താ​ണ് 2019-20ല്‍ ​മൂ​ന്നി​ര​ട്ടി​യോ​ള​മാ​യി വ​ര്‍ധി​ച്ച​ത്. ഇ​പ്പോ​ള്‍ ആ​ന്‍റി​ബ​യോ​ട്ടി​ക്കും ഇ​ന്‍ജ​ക്ഷ​ന്‍ മ​രു​ന്നു​മാ​ണ് നി​ര്‍മി​ക്കു​ന്ന​ത്. ക്യാ​ന്‍സ​ര്‍ മ​രു​ന്നു നി​ര്‍മാ​ണ​വും വി​ദേ​ശ​ത്തേ​ക്ക് മ​രു​ന്ന് ക​യ​റ്റു​മ​തി​യും ഉ​ട​ന്‍ ആ​രം​ഭി​ക്കും. വ്യ​വ​സാ​യ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് കെ​എ​സ്ഡി​പി​യെ ലോ​ക​നി​ല​വാ​ര​മു​ള്ള മ​രു​ന്ന് ക​മ്പ​നി​യാ​യി ഉ​യ​ര്‍ത്തി​യ​ത്. ര​ണ്ടു​വ​ര്‍ഷം മു​മ്പ് 10 കോ​ടി ചെ​ല​വി​ല്‍ ബീ​റ്റാ​ലാ​ക്റ്റം ഇ​ന്‍ജ​ക്ഷ​ന്‍ പ്ലാ​ന്‍റും ക​ഴി​ഞ്ഞ​വ​ര്‍ഷം 32.15 കോ​ടി രൂ​പ ചെ​ല​വി​ല്‍ നോ​ണ്‍ ബീ​റ്റാ​ലാ​ക്റ്റം മ​രു​ന്നു​നി​ർ​മാ​ണ പ്ലാ​ന്‍റും ക​മ്മീ​ഷ​ന്‍ ചെ​യ്തു. കു​റ​ഞ്ഞ​വി​ല​യ്ക്ക് കു​ത്തി​വ​യ്പ്പി​നു​ള്ള മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ലാ​ര്‍ജ് വോ​ളി​യം പാ​ര​ന്‍ഡ്ര​ല്‍ (എ​ല്‍വി​പി), സ്മോ​ള്‍ വോ​ളി​യം പാ​ര​ന്‍ഡ്ര​ല്‍ (എ​സ്‌​വി​പി), ഒ​പ്താ​ല്‍മി​ക് എ​ന്നീ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നാ​ലു വ​ര്‍ഷ​ത്തി​നി​ടെ കെ​എ​സ്ഡി​പി​യു​ടെ നേ​ട്ട​ങ്ങ​ള്‍
* നോ​ണ്‍ ബീ​റ്റാ​ലാ​ക്റ്റം മ​രു​ന്നു​നി​ര്‍മാ​ണ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം.
* സ്ഥാ​പ​ന​ത്തി​ന്‍റെ ലാ​ബി​ന് നാ​ഷ​ണ​ല്‍ അ​ക്രെ​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍ഡ് ഫോ​ര്‍ ടെ​സ്റ്റി​ങ് ആ​ന്‍ഡ് കാ​ലി​ബ്രേ​ഷ​ന്‍ ല​ബോ​റ​ട്ട​റീ​സ് (എ​ന്‍എ​ബി​എ​ല്‍) അം​ഗീ​കാ​രം.
* ആ​റി​നം മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി​ക്ക്  അം​ഗീ​കാ​രം.
* കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഏ​ഴു ല​ക്ഷം ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍മി​ച്ചു. കൊ​വി​ഡ് രോ​ഗി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ മ​രു​ന്നി​ന്‍റെ ഉ​ത്പാ​ദ​നം മൂ​ന്നി​ര​      ട്ടി​യാ​ക്കി.
* ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ സ​ള്‍ഫേ​റ്റ് ഗു​ളി​ക ഉ​ത്പാ​ദ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും
* ‌ശ്രീ​ചി​ത്ര ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സു​മാ​യി ചേ​ര്‍ന്ന് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ര്‍മാ​ണം.
* അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് ഓ​ങ്കോ​ള​ജി പാ​ര്‍ക്ക് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.


വാർത്തകൾ

Sign up for Newsletter



top