06
July 2020 - 1:40 pm IST

Download Our Mobile App

Other news

Dr Chacko Joseph, Sports

സ്കൂ‌ൾ കായികമേളകളുടെ അമരക്കാരൻ ഡോ. ചാ​ക്കോ ജോ​സ​ഫ് ഇന്നു പടിയിറങ്ങും

Published:29 May 2020

സ്കൂ​ൾ മീ​റ്റു​ക​ളു​ടെ അ​മ​ര​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ച ചാ​ക്കോ ഇ​ന്നാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ സ്കൂ​ൾ കാ​യി​ക​ത്തി​നു വ‌​ലി​യ നേ​ട്ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റെ സം​തൃ​പ്തി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങു​ന്ന​തും. 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​ൾ കാ​യി​ക​രം​ഗ​ത്തെ ഒ​ന്ന​ര ദ​ശാ​ബ്ദ​ക്കാ​ല​ത്തോ​ള​മു​ള്ള വി​ശി​ഷ്ട സേ​വ​ന​ത്തി​നു ശേ​ഷം ഡോ. ​ചാ​ക്കോ ജോ​സ​ഫ് വി​ര​മി​ക്കു​ന്നു. സ്കൂ​ൾ മീ​റ്റു​ക​ളു​ടെ അ​മ​ര​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ച ചാ​ക്കോ ഇ​ന്നാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ സ്കൂ​ൾ കാ​യി​ക​ത്തി​നു വ‌​ലി​യ നേ​ട്ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റെ സം​തൃ​പ്തി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ടി​യി​റ​ങ്ങു​ന്ന​തും. 

 1994ൽ ​​​മു​​​രി​​​ക്കു​​ം​വ​​​യ​​​ൽ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​നാ​​​യി സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി. തു​​​ട​​​ർ​​​ന്ന് കോ​​​ട്ട​​​യം, പൊ​​​ൻ​​​കു​​​ന്നം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​നാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​ച്ചു​​​വ​​​ര​​​വെ​​​യാ​​​ണ് 2007ൽ ​​​സ്റ്റേ​​​റ്റ് സ്കൂ​​​ൾ സ്പോ​​​ർ​​​ട്സ് ഓ​​​ർ​​​ഗ​​​നൈ​​​സ​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​വു​​​ന്ന​​​ത്. അ​​​തു​​​വ​​​രെ വെ​​​വ്വേ​​​റെ​യാ​യി​രു​ന്നു സ്കൂ​ൾ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്.​എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 2010 മു​​​ത​​​ൽ ജ​​​ന​​​റ​​​ൽ സ്കൂ​​​ൾ, സ്പോ​​​ർ​​​ട്സ് സ്കൂ​​​ൾ, സ്പോ​​​ർ​​​ട്സ് ഡി​​​വി​​​ഷ​​​ൻ എ​​​ന്നി​​​വ ഒ​​​ന്നി​​​ച്ചാ​​​ക്കി ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​ച്ചി​​​ച്ച് മീ​​​റ്റ് കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കി. അ​ത്‌​ല​​​റ്റി​​​ക് മീ​​​റ്റി​​​നൊ​​​പ്പം പേ​​​രി​​​നാ​​​യി ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന ഗെ​​​യിം​​​സ് ഇ​​​നം വേ​​​റെ​​​യാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​ശ​​​യം 2007ൽ ​​​മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​തും ഡോ. ​​​ചാ​​​ക്കോ ജോ​​​സ​​​ഫാ​​​യി​​​രു​​​ന്നു. 2008ലെ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മീ​​​റ്റോ​​​ടെ അ​​​ത്‌​ല​റ്റി​​​ക്സും ഗെ​​​യിം​​​സും വെ​​​വ്വേ​​​റെ ന​​​ട​​​ത്താ​​​നും സാ​​​ധി​​​ച്ചു.

തി​​​രു​​​വ​​​ല്ല​​​യി​​​ലെ കു​​​ണ്ടും കു​​​ഴി​​​യും നി​​​റ​​​ഞ്ഞ ട്രാ​​​ക്കി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങി കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ പ​​​രു​ക്കേ​​​റ്റു പി​​​ൻ​​​വാ​​​ങ്ങി​​​യ​​​ത് നേ​​​രി​​​ട്ട് സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​പ്പോ​​​ൾ മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രോ​​​ട് നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ത്‌​ല​റ്റി​​​ക്സ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ൽ മാ​​​ത്രം ന​​​ട​​​ത്താ​​​നു​​​ള്ള മാ​​​നു​​വ​​​ൽ പ​​​രി​​​ഷ്ക്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ല​​​ത്ത്.

കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ താ​​​ര​​​ങ്ങ​​​ൾ​​​ക്കും ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ്പാ​​​ക്കി​​​യ രാ​​​ജ്യ​​​ത്തെ ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മെ​​​ന്ന ഖ്യാ​​​തി​​​യും കേ​ര​ള​ത്തി​നു സ്വ​​​ന്ത​​​മാ​​​ക്കി​​​ക്കൊ​​​ടു​​​ത്തു. ദേ​​​ശീ​​​യ സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യ്ക്ക് ര​​​ണ്ടു ത​​​വ​​​ണ കേ​​​ര​​​ളം ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ നാ​​​യ​​​ക​​​നാ​​​യി​​​നി​​​ന്ന​​​തും ഈ ​​​കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​ക്കാ​​​ര​​​നാ​​​യ കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. 2009, 2015 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ ദേ​​​ശീ​​​യ സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള ന​​​ട​​​ത്തി​​​യ​​​തി​​​നു സ്കൂ​​​ൾ ഗെ​​​യിം​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മി​​​ക​​​ച്ച ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ അ​​​വാ​​​ർ​​​ഡും ല​​​ഭി​​​ച്ചു. എ​​​സ്റ്റോ​​​ണി​​​യ, താ​​​യ്‌​ല​ൻ​​​ഡ്, തു​​​ർ​​​ക്കി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന വി​​​വി​​​ധ ലോ​​​ക മീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ ടീ​​​മി​​​ന്‍റെ ചീ​ഫ് ഡി ​​​മി​​​ഷ​​​ൻ ആ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.  ഭാ​​​ര്യ ഡോ. ​​​സി​​​നി ഏ​​​ബ്ര​​​ഹാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​എം​​​എ​​​സ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ള​​​ജി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​ണ്. മ​​​ക​​​ൻ ജോ​​​സ​​​ഫ് ചാ​​​ക്കോ കാ​​​ന​​​ഡ​​​യി​​​ലും മ​​​ക​​​ൾ ട്രീ​​​സാ ജോ​​​സ​​​ഫ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലു​​​മാ​​​ണ്.


വാർത്തകൾ

Sign up for Newsletter



top