06
July 2020 - 1:27 pm IST

Download Our Mobile App

Other news

Tom Joseph, Volleyball, India Vs Pakistan

പാ​ക്കി​സ്ഥാ​ന്‍റെ കൊ​മ്പൊ​ടി​ച്ച് ഇന്ത്യൻ വമ്പ്

Published:29 May 2020

# ടോം ​ജോ​സ​ഫ്

ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മെ​​യി​​ൻ സി​​ക്സി​​ൽ അ​​മീ​​ർ​​സിം​​ഗ്, അ​​ഭി​​ജി​​ത്ത്, ശ്രീ​​കാ​​ന്ത്, ര​​വി​​കാ​​ന്ത്‌,  സു​​ബ്ബ​​റാ​​വു, ദി​​നേ​​ശ്,  ഞാ​​ൻ, കു​​ൽ​​വ​​ന്ത് (ലി​​ബ​​റോ)​​തു​​ട​​ങ്ങി​​യ​​വ​​രാ​​യി​​രു​​ന്നു ക​​ളി​​ച്ച​​ത്. താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ ബം​ഗ്ലാ​ദേ​ശി​നെ അ​നാ​യാ​സം ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ലെ വോ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഹോ​ട്ട​ലി​ലെ​ത്തി വി​ശ്ര​മി​ച്ചു. വൈ​കു​ന്നേ​രം ചാം​പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി കോ​ർ​ട്ട് പ​രി​ച​യ​പ്പെ​ട്ടു. പി​റ്റേ​ദി​വ​സം സാ​ഫ് ഗെ​യിം​സ് ആ​രം​ഭി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ പൂ​ളി​ൽ ബം​ഗ്ലാ​ദേ​ശ് നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് മാ​ല​ദ്വീ​പ് എ​ന്നീ ടീ​മു​ക​ളും  ര​​ണ്ടാ​​മ​​ത്തെ പൂ​​ളി​​ൽ പാ​​ക്കി​​സ്ഥാ​​ൻ, ശ്രീ​​ല​​ങ്ക, ഭൂ​​ട്ടാ​​ൻ എ​​ന്നീ ടീ​​മു​​ക​​ളും ആ​​യി​​രു​​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ എ​തി​രാ​ളി ബം​​ഗ്ലാ​​ദേ​​ശ്.   സാ​​ഫ് ഗെ​​യിം​​സി​​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ​ളും മാ​ർ​ച്ച്പാ​സ്റ്റും ക​ഴി​ഞ്ഞ് ഇ​ന്ത്യ​യു​ടെ മ​ത്സ​രം ആ​രം​ഭി​ച്ചു. ആ​​ദ്യ മ​​ത്സ​​രം ആ​​യി​​രു​​ന്ന​​ത് കൊ​​ണ്ട് കാ​​ണി​​ക​​ൾ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. 

ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മെ​​യി​​ൻ സി​​ക്സി​​ൽ അ​​മീ​​ർ​​സിം​​ഗ്, അ​​ഭി​​ജി​​ത്ത്, ശ്രീ​​കാ​​ന്ത്, ര​​വി​​കാ​​ന്ത്‌,  സു​​ബ്ബ​​റാ​​വു, ദി​​നേ​​ശ്,  ഞാ​​ൻ, കു​​ൽ​​വ​​ന്ത് (ലി​​ബ​​റോ)​​തു​​ട​​ങ്ങി​​യ​​വ​​രാ​​യി​​രു​​ന്നു ക​​ളി​​ച്ച​​ത്. താ​ര​ത​മ്യേ​ന ദു​ർ​ബ​ല​രാ​യ ബം​ഗ്ലാ​ദേ​ശി​നെ അ​നാ​യാ​സം ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​​ത്സ​​രം നേ​​പ്പാ​​ൾ ടീ​​മി​​നോ​​ട് ആ​​യി​​രു​​ന്നു ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലെ പോ​​ലെ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ ഓ​​രോ​​രു​​ത്ത​​രും ഒ​​ന്നി​​നൊ​​ന്നു മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച്ച​​വെ​​ച്ചു​​കൊ​​ണ്ട് നേ​​രി​​ട്ടു​​ള്ള മൂ​​ന്നു സെ​​റ്റു​​ക​​ൾ നേ​​ടി​​ക്കൊ​​ണ്ട് ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര​​വും വി​​ജ​​യി​​ച്ചു. പൂ​​ളി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം മാ​​ലി​​ദ്വീ​​പ് ടീ​​മി​​നോ​​ട് ആ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ടേ​​ണ്ടി​​യി​​രു​​ന്ന​​ത്, തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടു ടീ​​മു​​ക​​ളെ​​യും തോ​​ൽ​​പ്പി​​ച്ചു കൊ​​ണ്ട് വ​​ന്ന ഇ​​ന്ത്യ​​ൻ ടീ​​മി​​ന് മാ​​ലി​​ദ്വീ​​പ് ടീം ​​ഒ​​രു ഇ​​ര​​യെ ആ​​യി​​രു​​ന്നി​​ല്ല. അ​വ​രെ​യും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി ഇ​ന്ത്യ സെ​മി​യി​ലെ​ത്തി. 

പൂ​​ളി​​ലെ റ​​ണ്ണേ​​ഴ്‌​​സ് ആ​​യ ബം​​ഗ്ലാ​​ദേ​​ശ് ടീ​​മും സെ​​മി​​യി​​ൽ ക​​ളി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത നേ​​ടി.  ര​ണ്ടാ​മ​ത്തെ പൂ​​ളി​​ൽ പാ​​ക്കി​സ്ഥാ​​ൻ മു​ന്നി​ലെ​ത്തി,  ശ്രീ​​ല​​ങ്ക​​ൻ ടീം ​​ര​ണ്ടാ​മ​തു​മെ​ത്തി. ഇ​തോ​ടെ ഇ​ന്ത്യ- പാ​ക് ഫൈ​ന​ൽ സം​ഭ​വി​ക്കു​മെ​ന്ന പ്ര​തീ​തി ജ​നി​ച്ചു.​സെ​മി​യി​ൽ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ​യും പാ​ക്കി​സ്ഥാ​ൻ ബം​ഗ്ലാ​ദേ​ശി​നെ​യും നേ​രി​ട്ടു.  ആ​​ദ്യ സെ​​മി ഫൈ​​ന​​ൽ മ​​ത്സ​​ര​ത്തി​ൽ ശ്രീ​ല​ങ്ക​യു​ടെ വെ​ല്ലു​വി​ളി​യെ അ​തി​ജീ​വി​ച്ച് മി​ന്നും പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ ഫൈ​ന​ലി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ചു.  ര​ണ്ടാം സെ​​മി ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ്ലാ​​ദേ​​ശ് ടീ​​മി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കൊ​​ണ്ട് പാ​​ക്കി​​സ്ഥാ​​ൻ ടീ​​മും ഫൈ​​ന​​ലി​​ൽ എ​​ത്തി. ഇ​തോ​ടെ ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ൻ സ്വ​പ്ന ഫൈ​ന​ലി​നു ക​ള​മൊ​രു​ങ്ങി. പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ശീ​ല​ക​നും ഇ​താ​വ​ർ​ത്തി​ച്ചു.

 എ​​ന്‍റെ മ​​ന​​സ്സി​​ൽ മു​ഴു​വ​ൻ പ​ണ്ട് പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടു​ത്തെ കാ​ണി​ക​ൾ ഇ​ന്ത്യ​ൻ ടീ​മി​നോ​ടു കാ​ണി​ച്ച അ​പ​മ​ര്യാ​ദ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​വ​രെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു എ​ന്‍റെ മ​ന​സ്സി​ൽ.  ഫൈ​​ന​​ലി​ൽ പാ​ക്കി​സ്ഥാ​നെ നേ​രി​ടാ​ൻ സ​ക​ല മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തി ഞ​ങ്ങ​ൾ മ​ത്സ​രം ന​ട​ക്കു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി. ഗാ​ല​റി തി​ങ്ങി​നി​റ​ഞ്ഞ് പാ​ക് ആ​രാ​ധ​ക​ർ. ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​ടം പോ​ലും ഇ​ല്ലാ​യി​രു​ന്നു. നാ​ട്ടി​ൽ​നി​ന്നു വ​ന്ന കാ​യി​ക താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കാ​ൻ എ​ത്തി​യ​ത്. ജ്വാ​ല ഗു​ട്ട, ചേ​ത​ൻ ആ​ന​ന്ദ്, വി.​ഡി​ജു തു​ട​ങ്ങി​യ​വ​ർ നേ​ര​ത്തെ​ത​ന്നെ ഗാ​ല​റി​യി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ചി​രു​ന്നു. ഒ​രു​പ​ക്ഷേ അ​വ​ർ മാ​ത്ര​മാ​യി​രി​ക്കാം ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രാ​യി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. 

ഇ​​രു ടീ​​മും കോ​​ർ​​ട്ടി​​ൽ ട്ര​​യ​​ൽ അ​​ടി​​ക്കു​​ൾ മു​ത​ൽ പാ​​ക്കി​സ്ഥാ​​ൻ ആ​​രാ​​ധ​​ക​​ർ അ​​വ​​രു​​ടെ ടീ​​മി​​ന് വേ​​ണ്ടി ഉ​​ച്ച​​ത്തി​​ൽ ജ​​യ് വി​​ളി​​ച്ചു. ട്ര​​യ​​ൽ ക​​ഴി​​ഞ്ഞ് എ​​ല്ലാ​​വ​​രും ലൈ​​ൻ അ​​പ്പ് ആ​​യി, പ്രാ​ർ​ഥി​ച്ചു, പ​താ​ക​ക​ൾ കൈ​മാ​റി. ടീ​മു​ക​ൾ പ​ര​സ്പ​രം സൗ​ഹൃ​ദം കൈ​മാ​റി.  അ​താ മ​ത്സ​രം ആ​രം​ഭി​ക്കു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നു ല​ഭി​ക്കു​ന്ന ഓ​രോ പോ​യി​ന്‍റി​നും ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക്കു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​യെ പ​രി​ഹ​സി​ക്കു​ക​കൂ​ടി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ​ആ​ദ്യ​സെ​റ്റി​ൽ  ഇ​​രു ടീ​​മും വാ​​ശി​​യോ​​ടെ ക​ളി​ക്കു​ന്ന​തി​നി​ടെ ഒ​രു ഘ​ട്ട​ത്തി​ൽ 23-23 എ​ന്ന നി​ല​യി​ൽ പോ​യി​ന്‍റ് എ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ ഇ​ന്ത്യ​യു​ടെ ഒ​രു സ​ർ​വീ​സി​ന് പാ​ക് ടീ​മി​നു മ​റു​പ​ടി​യി​ല്ലാ​തെ​വ​ന്ന​തോ​ടെ ഇ​ന്ത്യ ഒ​രു പോ‍യി​ന്‍റി​മു മു​ന്നി​ലെ​ത്തി. തൊ​ട്ട‌ു​പി​ന്നാ​ലെ ഇ​ന്ത്യ​ക്കാ​യി നാ​യ​ക​ൻ സു​ബ്ബ​റാ​വു​വി​ന്‍റെ ഉ​ശി​ര​ൻ ബ്ലോ​ക്ക് കൂ​ടി‍യാ​യ​തോ​ടെ ആ​ദ്യ സെ​റ്റ് ഇ​ന്ത്യ​ക്ക്. ഇ​തോ​ടെ ഇ​ന്ത്യ​ക്കാ​യി ആ​ർ​പ്പു​വി​ളി​ച്ചു​കൊ​ണ്ട് ന​മ്മു​ടെ ബാ​ഡ്മി​ന്‍റ​ൺ താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ര​ണ്ടാം സെ​റ്റി​ലും ശ​ക്ത​മാ​യി​ത്ത​ന്നെ ഇ​രു ടീ​മും പോ​രാ​ടി. ലീ​ഡ് മാ​റി​മാ​റി വ​ന്നു. ടൈം ​ഔ​ട്ട് വി​ളി​ച്ച് ഇ​രു​ടീ​മു​ക​ളും ത​ന്ത്ര​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പോ​യി​ന്‍റ് നി​ല വ​ലി​യ വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ട​ർ​ന്നു. അ​വ​സാ​ന​മി​നി​റ്റു​ക​ളി​ലെ ഉ​ശി​ര​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ര​ണ്ടാം സെ​റ്റും സ്വ​ന്ത​മാ​ക്കി. 

മൂ​ന്നാ​മ​ത്തെ സെ​റ്റി​ൽ എ​ങ്ങ​നെ​യെ​ങ്കി​ലും തി​രി​ച്ച​ടി​ക്ക​ണ​മെ​ന്ന വാ​ശി​യു​മാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​റ​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ശ്ര​ദ്ധ മാ​റ്റാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളും അ​വ​ർ സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ സെ​ർ​വ് ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധ​മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​തി​ലൊ​ന്നാ​യി​രു​ന്നു. അ​വ​ർ വ​ലി​യ ബ​ഹ​ള​മു​ണ്ടാ​ക്കി. ശ​ല്യം സ​ഹി​ക്കാ​താ​യ​പ്പോ​ൾ പാ​ക് പോ​ലീ​സി​സി​നോ​ടും സം​ഘാ​ട​ക​രോ​ടും ഇ​ന്ത്യ പ​രാ​തി പ​റ​ഞ്ഞു. ഇ​തോ​ടെ അ​വ​ർ പ്ര​ശ്ന​ത്തി​ലി​ട​പെ​ട‌ു​ക​യും ഇ​ന്ത്യ​ക്ക് ശ്ര​ദ്ധ​യോ​ടെ ക​ളി​ക്കു​ന്ന​തി​നും സാ​ധി​ച്ചു. എ​ന്നാ​ൽ, റ​ഫ​റി​യു​ടെ അ​നു​കൂ​ല വി​ധി​ക​ൾ പാ​ക്കി​സ്ഥാ​ന് ല​ഭി​ച്ച​തോ​ടെ മൂ​ന്നാം സെ​റ്റ് പാ​ക്കി​സ്ഥാ​ൻ സ്വ​ന്ത​മാ​ക്കി. നാ​ലാം സെ​റ്റി​ൽ പാ​ക്കി​സ്ഥാ​ൻ ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​യി​രു​ന്നു. 19-14 എ​ന്ന നി​ല​യി​ൽ അ​വ​ർ ലീ​ഡ് നേ​ടി. ഈ ​ഘ​ട്ട​ത്തി​ൽ സ​ഞ്ജ​യ്കു​മാ​റി​നെ പ​രീ​ക്ഷി​ച്ച​തോ​ടെ  ഇ​ന്ത്യ​ക്ക് കൂ​ടു​ത​ൽ പോ​യി​ന്‍റ് ല​ഭി​ച്ചെ​ങ്കി​ലും 25-22ന് ​ഇ​ന്ത്യ നാ​ലാം സെ​റ്റും വ​ഴ​ങ്ങി. ഇ​തോ​ടെ 2-2 എ​ന്ന നി​ല​യി​ൽ ഇ​രു​ടീ​മും തു​ല്യ​മാ​യി. 

ഇ​തോ​ടെ മ​ത്സ​രം ആ​വ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​ക്കു​യ​ർ​ന്നു. മ​ത്സ​രം ജ​യി​ച്ചേ മ​തി​യാ​കൂ എ​ന്ന വാ​ശി​യി​ൽ​ത്ത​ന്നെ അ​ഞ്ചാം സെ​റ്റി​നാ​യി ഇ​റ​ങ്ങി. അ​തി​നു തൊ​ട്ടു​മു​മ്പാ​യി അ​ഭി​ജി​ത് ഭ​ട്ടാ​ചാ​ര്യ എ​ന്ന ക​ളി​ക്കാ​ര​ൻ ശ്രീ​ധ​ർ സാ​റി​നു മു​ന്നി​ലെ​ത്തി ഒ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞു. ""ഓ​ൾ റൗ​ണ്ട​റാ​യി സ​ഞ്ജ​യ് ക​ളി​ക്ക​ട്ടെ, എ​നി​ക്കു പ​ക​രം അ​റ്റാ​ക്ക​റാ​യി ടോ​മും ഇ​റ​ങ്ങ​ട്ടെ'' ഇ​തു മി​ക​ച്ച നീ​ക്ക​മാ​യി​രി​ക്കു​മെ​ന്ന് പ​രി​ശീ​ല​ക​നും തോ​ന്നി. അ​ങ്ങ​നെ ഞാ​നും സ​ഞ്ജ​യും മെ​യി​ൻ സി​ക്സി​ൽ ക​ളി​ക്കാ​നി​റ​ങ്ങി. അ​തു​വ​രെ ഓ​ൾ​റൗ​ണ്ട​റാ​യി ക​ളി​ത​ച്ചി​രു​ന്ന ഞാ​ൻ ആ​ദ്യ​മാ​യാ​ണ് അ​റ്റാ​ക്ക​റാ​യി ക​ളി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന സ​മ​യ​ത്ത് അ​റ്റാ​ക്ക​റാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ത്സ​ര​ങ്ങ​ളി​ൽ ഞാ​ൻ അ​ങ്ങ​നെ ഇ​റ​ങ്ങാ​റി​ല്ല. ടെ​ൻ​ഷ​ൻ ഉ​ണ്ടെ​ങ്കി​ലും ര​ണ്ടും ക​ല്പി​ച്ച് ഞാ​ൻ ഇ​റ​ങ്ങി. അ​​റ്റാ​​ക്ക​​റു​​ടെ റോ​​ട്ടേ​​ഷ​​ൻ എ​​വി​​ടെ ആ​​ണെ​​ന്ന് പോ​​ലും മ​​ന​​സ്സി​​ൽ ആ​​വാ​​ത്ത അ​​വ​​സ്ഥ​​യി​​ൽ ഞാ​ൻ കോ​ർ​ട്ടി​ൽ​നി​ന്നു കു​ഴ​ങ്ങു​ന്ന​തു​ക​ണ്ട​പ്പോ​ൾ ക​പി​ലാ​ണ് അ​തെ​നി​ക്കു പ​റ​ഞ്ഞു​ത​ന്ന​ത്.  

സ​​ഞ്ജ​​യു​​ടെ കി​​ടി​​ല​​ൻ ബാ​​ക്ക് ലൈ​​ൻ സ്മാ​​ഷു​​ക​​ളും സു​​ബ്ബ​​റാ​​വു​​വി​​ന്‍റെ ഷോ​​ട്ട് ബോ​​ൾ അ​​റ്റാ​​ക്കു​​ക​​ൾ​​ക്കു​​മൊ​​പ്പം എ​​തി​​ർ ടീ​​മി​​ന്‍റെ ബ്ലോ​​ക്കു​​ക​​ൾ മ​​ല​​ർ​​ത്തി​​ക്കൊ​ണ്ട് ഞാ​​നും ര​​ണ്ടു സ്മാ​​ഷു​​ക​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ച​​പ്പോ​​ൾ ഇ​ന്ത്യ 8-6 എ​ന്ന നി​ല​യി​ൽ ലീ​ഡ് സ്വ​ന്ത​മാ​ക്കി. പി​ന്നാ​ലെ കോ​ർ​ട്ട് മാ​റ്റം. മി​ക​ച്ച ഒ​ത്തി​ണ​ക്ക​ത്തോ​ടെ ക​ളി​ച്ചു​കൊ​ണ്ട് പാ​ക്കി​സ്ഥാ​നെ ത​റ​പ​റ്റി​ക്കാ​ൻ ആ ​മ​ത്സ​ര​ത്തി​ൽ സാ​ധി​ച്ചു. അ​ങ്ങ​നെ പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വോ​ളി സ്വ​ർ​ണം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.  വി​​ജ​​യി​​ച്ച ഉ​​ട​​നെ ഗാ​​ല​​റി​​യി​​ൽ ബാ​​ഡ്മി​​ന്‍റ​​ൺ പ്ല​​യേ​​ഴ്‌​​സി​​ന്‍റെ ക​​യ്യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ പ​​താ​​ക വാ​​ങ്ങി കൊ​​ണ്ട് ക്യാ​​പ്റ്റ​​ൻ സു​​ബ്ബ​​റാ​​വു ഓ​ടി. 

പി​ന്നാ​ലെ ഞ​ങ്ങ​ളും. ഗ്രൗ​ണ്ടി​നു ചു​റ്റും പ​താ​ക​യു​മാ​യി ഓ​ടി ഞ​ങ്ങ​ൾ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. ഇ​​തെ​​ല്ലാം ക​​ണ്ടു നി​​ന്ന കോ​​ച്ച് വ​​ന്ന് എ​​ന്നെ കെ​​ട്ടി​പ്പി​​ടി​​ച്ചു​കൊ​​ണ്ട് ന​​ന്നാ​​യി ക​​ളി​​ച്ചു മോ​​നെ, എ​​നി​​ക്ക് സ​​ന്തോ​​ഷ​മാ​​യി എ​​ന്നു പ​​റ​​ഞ്ഞു. വി​ക്‌​ട​റി സ്റ്റാ​ൻ​ഡി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​താ​യി അ​ഭി​മാ​ന​ത്തോ​ടെ ക​യ​റി​നി​ന്നു ദേ​ശീ​യ ഗാ​നം മു​ഴ​ങ്ങി. എ​ന്‍റെ ര​ണ്ടാ​മ​ത്തെ സാ​ഫ് ഗെ​യിം​സി​ൽ പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വ​ർ​ണം നേ​ടാ​നാ‍യ​ത് എ​ക്കാ​ല​വും ഓ​ർ​ക്കും. 

ത​യാ​റാ​ക്കി​ത്: സി.​കെ. രാ​ജേ​ഷ്കു​മാ​ർ


വാർത്തകൾ

Sign up for Newsletter



top