03
July 2020 - 5:58 pm IST

Download Our Mobile App

Updates

Google

വ​രു​ന്നു ഗൂ​ഗി​ളും മൊ​ബൈ​ലി​ലേ​ക്ക്

Published:29 May 2020

വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യി​ല്‍ അ​മെ​രി​ക്ക​ന്‍ സാ​ങ്കേ​തി​ക വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ഗൂ​ഗി​ളി​ന്‍റെ ആ​ല്‍ഫെ​റ്റ് ഐ​എ​ന്‍സി​യാ​ണ് നി​ക്ഷേ​പം ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. വ​ലി​യ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗൂ​ഗി​ളി​ല്‍ നി​ന്നു​ള്ള നി​ക്ഷേ​പം വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യെ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ്വാ​സ​മാ​യേ​ക്കും.

മും​​ബൈ: റി​ല​യ​ന്‍സ് ജി​യോ​യി​ല്‍ ഫേ​സ്ബു​ക്ക് ന​ട​ത്തി​യ നി​ക്ഷേ​പ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ടെ​ലി​കോം സേ​വ​ന രം​ഗ​ത്ത് അ​ടു​ത്ത വ​മ്പ​ന്‍ നി​ക്ഷേ​പം ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍ട്ട്. 

വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യി​ല്‍ അ​മെ​രി​ക്ക​ന്‍ സാ​ങ്കേ​തി​ക വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ഗൂ​ഗി​ളി​ന്‍റെ ആ​ല്‍ഫെ​റ്റ് ഐ​എ​ന്‍സി​യാ​ണ് നി​ക്ഷേ​പം ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. വ​ലി​യ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗൂ​ഗി​ളി​ല്‍ നി​ന്നു​ള്ള നി​ക്ഷേ​പം വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യെ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ്വാ​സ​മാ​യേ​ക്കും.

ഗൂ​ഗി​ളി​നെ സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ല്‍ മു​ഖ്യ എ​തി​രാ​ളി​ക​ളി​ലൊ​ന്നാ​യ ഫേ​സ്ബു​ക്കി​നോ​ട് മ​ത്സ​രി​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തു​വ​ഴി ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഒ​പ്പം റി​ല​യ​ന്‍സ് ജി​യോ എ​ന്ന മു​ഖ്യ എ​തി​രാ​ളി​ക​ളോ​ടു​ള്ള വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​ടെ മ​ത്സ​ര​ത്തി​നു കൂ​ടെ ഇ​ത് ശ​ക്തി​പ​ക​രും.

ലോ​ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ക്ക് രാ​ജ്യ​ത്ത് വ​ലി​യ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മൊ​ബൈ​ല്‍ ഡാ​റ്റ​യ്ക്ക് വേ​ണ്ടി ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ ചെ​ല​വാ​ക്കു​ന്നു​ണ്ട്. വ​ര്‍ക്ക് ഫ്രം ​ഹോം കൂ​ടി​യ​തും ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റു​ക​ള്‍, ഓ​ണ്‍ലൈ​ന്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ എ​ന്നി​വ​യി​ലേ​ക്ക് പു​തി​യ ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗൂ​ഗി​ൽ പേ ​ഉ​പ​യോ​ക്താ​ക്ക​ളും ഏ​റ്റ​വു​മ​ധി​കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തെ ടെ​ലി​കോം ക​മ്പ​നി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തോ​ടെ മി​ക​ച്ച രീ​തി​യി​ല്‍ വി​നി​യോ​ഗി​ക്കാ​നും ഗൂ​ഗി​ൾ പ​ദ്ധ​തി ഇ​ടു​ക​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top