06
July 2020 - 2:57 pm IST

Download Our Mobile App

Flash News
Archives

World

murder

കറുത്തവർഗക്കാരന്‍റെ മരണം: പൊലീസുകാരനെതിരേ കൊലപാതകക്കുറ്റം

Published:30 May 2020

ഓഫിസർ അറസ്റ്റിലായിട്ടുമുണ്ട്. ലോകത്തെ ഞെട്ടിച്ച ഈ ക്രൂരതക്കെതിരേ മിനിയപൊലീസിൽ വലിയ പ്രതിഷേധം അലയടിക്കുന്നതിനിടെയാണിത്. പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് പരക്കെ സംഘർഷാവസ്ഥയായി.

മിനിയപൊലീസ് (യുഎസ്): അമെരിക്കയിൽ കാൽമുട്ടുപയോഗിച്ച് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ കഴുത്തുഞെരിച്ചു കൊന്ന വിവാദ സംഭവത്തിൽ പൊലീസ് ഓഫിസർക്കെതിരേ കൊലപാതകക്കുറ്റം. ഓഫിസർ അറസ്റ്റിലായിട്ടുമുണ്ട്. ലോകത്തെ ഞെട്ടിച്ച ഈ ക്രൂരതക്കെതിരേ മിനിയപൊലീസിൽ വലിയ പ്രതിഷേധം അലയടിക്കുന്നതിനിടെയാണിത്. പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് പരക്കെ സംഘർഷാവസ്ഥയായി.

കൊള്ളയും വെടിവയ്പ്പുമെല്ലാം ഒഴിവാക്കാനും സമാധാനം നിലനിർത്താനുമുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അഭ്യർഥനയും പ്രക്ഷോഭകർ ചെവിക്കൊണ്ടില്ല. അക്രമികൾ മിനിയപൊലീസ് പൊലീസ് സ്റ്റേഷൻ കത്തിക്കുകയും ചെയ്തു. അറസ്റ്റിലായ ഓഫിസർ അടക്കം സംഭവത്തിന് ഉത്തരവാദികളായ നാലു പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. 

ഡെറക് ചോവിൻ എന്ന നാൽപ്പത്തിനാലുകാരൻ ഓഫിസറാണ് അറസ്റ്റിലായത്. വിലങ്ങുവച്ച് നിലത്തുകിടക്കുന്ന ജോർജ് ഫ്ലോയിഡിന്‍റെ കഴുത്തു ഞെരിക്കുമ്പോൾ ശ്വാസം മുട്ടുന്നുവെന്ന് അയാൾ നിലവിളിക്കുന്നുണ്ട്. അയാൾക്ക് ശ്വാസം മുട്ടി മരിക്കുമെന്ന് സമീപമുള്ള മറ്റൊരു ഓഫിസർ ചോവിനോടു പറയുന്നതിന്‍റെ ദൃശ്യങ്ങളുണ്ട്.

എന്നാൽ, ഈ ഓഫിസർ പറയുന്നത് ചോവിൻ അവഗണിക്കുകയായിരുന്നു. ഒരു പലചരക്കു കടയിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഫ്ലോയിഡിനെ ക്രൂരമായി മർദിക്കുകയായിരുന്നു. 

ഫ്ലോയിഡിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ ഓഫിസറുടെ അറസ്റ്റിനെ സ്വാഗതം ചെയ്തു. എന്നാൽ, കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ഓഫിസറിൽ ചാർത്തണമെന്നും കുറ്റക്കാരായ മറ്റു മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസിന്‍റെ വാഹനത്തിൽ കയറാൻ വിസമ്മതിച്ച് നിലത്തു വീണു കിടന്നപ്പോഴാണ് പ്രകോപിതനായ ഓഫിസർ കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചതെന്നാണു പൊലീസ് പറയുന്നത്. ശ്വാസം കിട്ടാതെ ഫ്ലോയിഡ് കേണു കരഞ്ഞിട്ടും ചോവിൻ വിട്ടില്ല. എട്ടു മിനിറ്റ് 46 സെക്കൻഡാണ് കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചത്. ഫ്ലോയിഡ് അനങ്ങാതായിട്ടും മൂന്നു മിനിറ്റ് കഴിഞ്ഞാണ് ഓഫിസർ വിട്ടത്.


വാർത്തകൾ

Sign up for Newsletter



top