03
July 2020 - 6:12 pm IST

Download Our Mobile App

World

donald-trump

ലോകാരോഗ്യ സംഘടന വിടും, ചൈനക്കെതിരേ ഉപരോധങ്ങൾ: ട്രംപ്

Published:30 May 2020

അമെരിക്കയിൽ ചൈനീസ് ഗവേഷണ വിദ്യാർഥികൾക്ക് വിലക്ക് ഏർപ്പെടുത്തും. സുരക്ഷാ റിസ്ക് കണക്കിലെടുത്താണിതെന്ന് പ്രസിഡന്‍റ്. യുഎസ് നിയമം അനുസരിക്കാത്ത, യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത, ചൈനീസ് കമ്പനികൾക്കെതിരേ നടപടിയുണ്ടാവും.

വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും അമെരിക്ക അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കൊറോണ മഹാമാരിയിൽ ലോകത്തെ ചതിച്ചതിനും ഹോങ്കോങ്ങിലെ നടപടികൾക്കും ചൈനക്കെതിരേ ചില ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം. വൈറ്റ് ഹൗസിൽ ടെലി പ്രോംപ്റ്റർ വഴി വായിച്ച പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

അമെരിക്കയിൽ ചൈനീസ് ഗവേഷണ വിദ്യാർഥികൾക്ക് വിലക്ക് ഏർപ്പെടുത്തും. സുരക്ഷാ റിസ്ക് കണക്കിലെടുത്താണിതെന്ന് പ്രസിഡന്‍റ്. യുഎസ് നിയമം അനുസരിക്കാത്ത, യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത, ചൈനീസ് കമ്പനികൾക്കെതിരേ നടപടിയുണ്ടാവും. ഹോങ്കോങ്ങിനുള്ള പ്രത്യേക വാണിജ്യ, യാത്ര പദവികൾ പിൻവലിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന്‍റെ തീവ്രത മറച്ചുവയ്ക്കാൻ ചൈനയെ സഹായിച്ചു എന്നതാണ് ലോകാരോഗ്യ സംഘടനക്കെതിരായ അമെരിക്കയുടെ ആരോപണം.  ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിങ് നിർത്തുകയാണെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങിന്‍റെ സ്വയംഭരണാധികാരം ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. ശക്തമായതും അർഥവത്തായതുമായ നടപടികളാണ് ചൈനക്കെതിരേ അമെരിക്ക സ്വീകരിക്കുകയെന്ന് പ്രസിഡന്‍റ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top