06
July 2020 - 2:25 pm IST

Download Our Mobile App

Flash News
Archives

Kerala

swami

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: വീണ്ടും അന്വേഷണം

Published:30 May 2020

കേ​സ് സ​മ​ഗ്ര​മാ​യി വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. സ്വാ​മി​യെ മാ​ത്രം പ്ര​തി​യാ​ക്കി​യ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ വീ​ഴ്ച​ക​ളുണ്ടായെന്നാണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നത്. കൃത്യം ചെയ്തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും.

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രിയം മു​റി​ച്ച കേ​സി​ൽ ഉ​ന്ന​ത​രു​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​സ് സ​മ​ഗ്ര​മാ​യി വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. സ്വാ​മി​യെ മാ​ത്രം പ്ര​തി​യാ​ക്കി​യ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​ട്ടേ​റെ വീ​ഴ്ച​ക​ളുണ്ടായെന്നാണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നത്. കൃത്യം ചെയ്തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും.

കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തെ ഉ​ട​ന്‍ നി​യോ​ഗി​ക്കും. 2017 മേ​യ് 19 രാ​ത്രി​യാ​ണ് ഗം​ഗേ​ശാ​ന​ന്ദ സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ക്കു​ന്ന​ത്. സ്വാ​മി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​പ്പോ​ള്‍ 23കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി സ്വ​യം ര​ക്ഷ​യ്ക്കാ​യി ചെ​യ്തെ​ന്നാ​യി​രു​ന്നു പ​രാ​തി. പെൺകുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു.

സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരാതികൾ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top