11
July 2020 - 10:55 pm IST

Download Our Mobile App

Football

AFA Cup, Premier League, Serie A

ലാ ​ലി​ഗ ജൂൺ 11ന്, സീരി എ 20ന്

Published:30 May 2020

റ​യ​ൽ ബെ​റ്റി​സ്- സെ​വി​യ്യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​വും ലാ ​ലി​ഗ​യ്ക്കു തു​ട​ക്കം. അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​കും മ​ത്സ​രം. ക​ഴി​ഞ്ഞ​യാ​ഴ്ച ലാ ​ലി​ഗ താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. മാ​ർ​ച്ച് 12നാ​ണ് കൊ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ലാ ​ലി​ഗ പോ​രാ​ട്ട​ങ്ങ​ൾ നി​ർ​ത്തി​വ​ച്ച​ത്. 

മാ​ഡ്രി​ഡ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം നി​ർ​ത്തി​വ​ച്ച ഫുട്ബൾ ലീഗുകൾ ഒരോന്നായി പുനരാരംഭിക്കുന്നു. സ്പാ​നി​ഷ് ഫു​ട്ബോ​ൾ ലീ​ഗാ​യ ലാ ​ലി​ഗ ജൂ​ൺ 11 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ലാ​ലി​ഗ പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ ടെ​ബാ​സ് പ്ര​ഖ്യാ​പി​ച്ചു. റ​യ​ൽ ബെ​റ്റി​സ്- സെ​വി​യ്യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​വും ലാ ​ലി​ഗ​യ്ക്കു തു​ട​ക്കം. അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​കും മ​ത്സ​രം. ക​ഴി​ഞ്ഞ​യാ​ഴ്ച ലാ ​ലി​ഗ താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. മാ​ർ​ച്ച് 12നാ​ണ് കൊ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ലാ ​ലി​ഗ പോ​രാ​ട്ട​ങ്ങ​ൾ നി​ർ​ത്തി​വ​ച്ച​ത്. 

എഫ് എ കപ്പ് ഫൈനൽ ഓഗസ്റ്റ് ഒന്നിന്

കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം നി​ർ​ത്തി​വെ​ച്ച എ​ഫ്.​എ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ. ഇ​ത് പ്ര​കാ​രം എ​ഫ്.​എ ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ം ഓ​ഗ​സ്റ്റ് ഒ​ന്നി​നു ന​ട​ക്കു​മെ​ന്നും ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ  അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും ന​ട​ക്കു​ക. കൊ​റോ​ണ വൈ​റ​സ് ബാ​ധ പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് എ​ഫ്.​എ ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മു​ത​ലു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് നി​ർ​ത്തി​വെ​ച്ച​ത്. പു​തി​യ ഫി​ക്സ്ച​റു​ക​ൾ പ്ര​കാ​രം ജൂ​ൺ 27-28 തി​യ്യ​തി​ക​ളി​ൽ എ​ഫ്.​എ ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ 11-12 തി​യ്യ​തി​ക​ളി​ലാ​വും ന​ട​ക്കു​ക. അ​തെ സ​മ​യം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ലാ​ണോ ന​ട​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​നം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ഫൈ​ന​ലും നേ​ര​ത്തെ നി​ഷ്പ​ക്ഷ വേ​ദി​യാ​യ വെം​ബ്ലി​യി​ലാ​ണ് ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത്. എ​ഫ്.​എ ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലെ​സ്റ്റ​ർ സി​റ്റി ചെ​ൽ​സി​യെ​യും നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ന്യൂ​കാ​സി​ൽ യൂ​ണൈ​റ്റ​ഡി​നെ​യും ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡ് ആ​ഴ്‌​സ​ണ​ലി​നേ​യും നോ​ർ​വി​ച്ച മാ​ഞ്ച​സ്റ്റ​ർ യൂ​ണൈ​റ്റ​ഡി​നെ​യും നേ​രി​ടും.

പ്രീ​മി​യ​ർ ലീ​ഗ് 17 മു​ത​ൽ

കൊ​റോ​ണ​വൈ​റ​സ് മ​ഹാ​മാ​രി​യെ തു​ട​ര്‍ന്നു നി​ര്‍ത്തി​ച്ച വ​ച്ച ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ സീ​സ​ണി​ലെ ശേ​ഷി​ച്ച മ​ല്‍സ​ര​ങ്ങ​ള്‍ ജൂ​ണ്‍ 17ന് ​പു​ന​രാ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്് മൂ​ന്നു മ​ണി​ക്കു ന​ട​ക്കു​ന്ന മ​ല്‍സ​ര​ങ്ങ​ളു​ടെ സം​പ്രേ​ക്ഷ​ണ​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ സം​പ്രേ​ക്ഷ​ക്ഷ​ണാ​വ​കാ​ശ​ത്തി​ല്‍ പാ​ര്‍ട്ണ​ര്‍മാ​രാ​യ സ്‌​കൈ സ്‌​പോ​ര്‍ട്‌​സ്, ബി​ടി സ്‌​പോ​ര്‍ട്ട്, ബി​ബി​സി സ്‌​പോ​ര്‍ട്ട്, ആ​മ​സോ​ണ്‍ പ്രൈം ​എ​ന്നി​വ​ര്‍ ത​ന്നെ സീ​സ​ണി​ലെ ശേ​ഷി​ച്ച 92 മ​ല്‍സ​ര​ങ്ങ​ള്‍ യു​കെ​യി​ല്‍ ത​ല്‍സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെ​ന്ന് പ്രീ​മി​യ​ര്‍ ലീ​ഗ് അ​റി​യി​ച്ചു.

ജൂ​ണ്‍ 17ന് ​ബു​ധ​നാ​ഴ്ച പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ശേ​ഷി​ച്ച മ​ല്‍സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി പ്രീ​മി​യ​ര്‍ ലീ​ഗ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് റി​ച്ചാ​ര്‍ഡ് മാ​സ്റ്റേ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഈ ​തി​യ്യ​തി​ക്കു ത​ന്നെ ലീ​ഗ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നു മു​മ്പ് എ​ല്ലാ സു​ര​ക്ഷാ ഉ​പാ​ധി​ക​ളു​മു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യെ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ലീ​ഗി​ന്‍റെ ഭാ​ഗ​മാ​വു​ന്ന എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​ണ് മു​ന്‍തൂ​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്പ​ര്‍ക്കം പു​ല​ര്‍ത്തി​യു​ള്ള പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ 20 ക്ല​ബ്ബു​ക​ളും ഐ​ക​ക​ണ്‌​ഠേ​ന ര​ണ്ടു ദി​വ​സം മു​മ്പ് വോ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് ലീ​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന തി​യ്യ​തി​യെ​ക്കു​റി​ച്ചും സം​പ്രേ​ക്ഷ​ണാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഒ​ഫീ​ഷ്യ​ല്‍സ് ക​ഴി​ഞ്ഞ ദി​വ​സം ച​ര്‍ച്ച ന​ട​ത്തി​യ​ത്. ഇ​തേ തു​ട​ര്‍ന്ന് ജൂ​ണ്‍ 17ന് ​സീ​സ​ണ്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ താ​ല്‍ക്കാ​ലി​ക​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഡ​ബി​ള്‍ ഹെ​ഡ്ഡ​റോ​ടെ​യാ​യി​രി​ക്കും സീ​സ​ണ്‍ പു​ന​രാ​രം​ഭി​ക്കു​ക. നി​ല​വി​ലെ ചാം​പ്യ​ന്‍മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും മ​റ്റൊ​രു വ​മ്പ​ന്‍മാ​രാ​യ ആ​ഴ്‌​സ​ന​ലും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം.  ഇ​തേ ദി​വ​സം ന​ട​കു​ന്ന മ​റ്റൊ​രു മ​ല്‍സ​ര​ത്തി​ല്‍ ആ​സ്റ്റ​ണ്‍ വി​ല്ല ഷെ​ഫീ​ല്‍ഡ് യു​നൈ​റ്റ​ഡി​നെ നേ​രി​ടും. തു​ട​ര്‍ന്ന് മ​റ്റു മ​ല്‍സ​ര​ങ്ങ​ള്‍ വീ​ക്കെ​ന്‍ഡാ​യ ജൂ​ണ്‍ 19, 21 തി​യ്യ​തി​ക​ളി​ല്‍ ന​ട​ക്കും. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​തു​വ​രെ 2752 പേ​രെ കൊ​റോ​ണ​വൈ​റ​സ് ടെ​സ്റ്റി​നു വി​ധേ​യ​രാ​ക്കി​യ​പ്പോ​ള്‍ 12 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു.

മാ​ര്‍ച്ച് ഒ​മ്പ​തി​നാ​ണ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ അ​വ​സാ​ന​മാ​യി മ​ല്‍സ​രം ന​ട​ന്ന​ത്. അ​ന്നു ലെ​സ്റ്റ​ര്‍ സി​റ്റി ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ള്‍ക്കു ആ​സ്റ്റ​ണ്‍വി​ല്ല​യെ ത​ക​ര്‍ത്തു​വി​ട്ടി​രു​ന്നു. കൊ​വി​ഡ്-19​നെ തു​ട​ര്‍ന്നു മാ​ര്‍ച്ച് 13ന് ​പ്രീ​മി​യ​ര്‍ ലീ​ഗ് സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. 30 വ​ര്‍ഷ​ത്തി​നു ശേ​ഷം ആ​ദ്യ​ത്തെ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ലി​വ​ര്‍പൂ​ളാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്ത്. ബോ​ണ്‍മൗ​ത്ത്, ആ​സ്റ്റ​ണ്‍വി​ല്ല, നോ​ര്‍വി​ച്ച് സി​റ്റി ടീ​മു​ക​ളാ​ണ് ത​രം​താ​ഴ്ത്ത​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

ഇ​റ്റ​ലി​യി​ൽ ജൂ​ൺ 20ന്

​ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ന് പി​ന്നാ​ലെ സീ​രി എ​യും ലീ​ഗ് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​യ​തി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 20ന് ​ലീ​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ണ് ഇ​റ്റ​ലി​യി​ൽ തീ​രു​മാ​നം ആ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് ഇ​റ്റാ​ലി​യ​ൻ കാ​യി​ക മ​ന്ത്രാ​ല​യം ആ​ണ് സീ​രി എ ​പു​ന​രാ​രം​ഭി​ക്കു​ന്ന തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ജൂ​ൺ 20ൻ. ​ലീ​ഗ് പു​ന​രാ​രം​ഭി​ക്കാ​നും അ​തി​നു മു​മ്പാ​യി കോ​പ ഇ​റ്റാ​ലി​യ സെ​മി ഫൈ​ന​ലു​ക​ൾ ന​ട​ത്താ​നു​മാ​ണ് തീ​രു​മാ​നം ആ​യി​രി​ക്കു​ന്ന​ത്. അ​തി​ന​ർ​ത്ഥം ജൂ​ൺ 13ന് ​ന​ട​ക്കു​ന്ന കോ​പ ഇ​റ്റാ​ലി​യ സെ​മി​യോ​ടേ ഇ​റ്റ​ലി​യി​ൽ ഫു​ട്ബോ​ൾ തി​രി​കെ എ​ത്തും എ​ന്നാ​ണ്. ഈ ​സീ​സ​ൺ അ​വ​സാ​നം വ​രെ ഒ​രു മ​ത്സ​ര​ത്തി​നും ഗ്യാ​ല​റി​യി​ൽ ആ​രാ​ധ​ക​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്ന​ത് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top