09
July 2020 - 2:36 pm IST

Download Our Mobile App

Flash News
Archives

Kerala

liquor

ആപ്പിലെ തകരാർ: ബദൽ മാർഗവുമായി ബെവ്കോ, ഷോപ്പുകളിൽ നീണ്ടനിര

Published:30 May 2020

ബുക്കിംഗ് നടക്കുന്നില്ലെന്ന് പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. ആപ് തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്തെ ബാറുകളിലടക്കം കഴിഞ്ഞദിവസം യാതൊരു രേഖയുമില്ലാതെ മദ്യവിൽപ്പന നടന്നിരുന്നു. ഇതിനു വിവിധ ബാറുകൾക്കെതിരെ എക്സൈസ് കേസെടുക്കുകയും ചെയ്തു.

കൊച്ചി: സംസ്ഥാനത്ത് മദ്യ വിൽപ്പനക്കായി വെർച്വൽ ക്യൂ സംവിധാനത്തിനായി കൊണ്ടുവന്ന മൊബൈൽ ആപ്പിൽ സാങ്കേതിക തകരാർ തുടരുന്നു. ശനിയാഴ്ച രാവിലെയും ബിവ്റേജസ് ഷോപ്പുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

ബുക്കിംഗ് നടക്കുന്നില്ലെന്ന് പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. ആപ് തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്തെ ബാറുകളിലടക്കം കഴിഞ്ഞദിവസം യാതൊരു രേഖയുമില്ലാതെ മദ്യവിൽപ്പന നടന്നിരുന്നു. ഇതിനു വിവിധ ബാറുകൾക്കെതിരെ എക്സൈസ് കേസെടുക്കുകയും ചെയ്തു.

അതേസമയം ബുക്ക് ചെയ്തവരുടെ പട്ടിക മദ്യവിതരണം കേന്ദ്രങ്ങൾക്ക് കൈമാറാനാണ് പുതിയ തീരുമാനം. ഈ പട്ടിക പരിശോധിച്ച് ബിവ്റേജസ് ഔട്ട്‌ലെറ്റുകളിൽ ഇനി മദ്യം നൽകുക. പുതിയ ക്രമീകരണം താത്കാലികമായിരിക്കുമെന്നും ബെവ്കോ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top