09
July 2020 - 1:54 pm IST

Download Our Mobile App

Flash News
Archives

Other news

volleball

റായ്പുർ ദേശീയ ചാംപ്യൻഷിപ്പ്

Published:30 May 2020

# ടോം ജോസഫ്

പ​രി​ശീ​ല​ക​നാ​യി സാ​മു​വ​ൽ സാ​റും വ​ന്നു. ടീ​മി​ൽ   ശ്യാം​ജി.​കെ.​തോ​മ​സ് (ക്യാ​പ്റ്റ​ൻ )ബി.​അ​നി​ൽ, മ​നു ജോ​സ​ഫ്, വി​ബി​ൻ ജോ​ർ​ജ്, ഹ​ഫീ​ൽ, മ​നു, അ​ജേ​ഷ്, രോ​ഹി​ത്, രാ​ഗേ​ഷ്, കി​ര​ൺ ഫി​ലി​പ്പ്,  അ​സീ​സ്, ഞാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

2012ൽ ​റാ​യ്പൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ വോ​ളി ചാം​പ്യ​ൻ​ഷി​പ്പ് സു​ഖ​മു​ള്ള ഓ​ർ​മ​ക​ളാ​ണ് എ​നി​ക്ക്.  കേ​ര​ള​ത്തി​നാ​യി വീ​ണ്ടും ക​ള​ത്തി​ൽ. പ​രി​ച​യ​സ​മ്പ​ന്ന​രെ​യും പു​തു​മു​ഖ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കേ​ര​ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​രി​ശീ​ല​ക​നാ​യി സാ​മു​വ​ൽ സാ​റും വ​ന്നു. ടീ​മി​ൽ   ശ്യാം​ജി.​കെ.​തോ​മ​സ് (ക്യാ​പ്റ്റ​ൻ )ബി.​അ​നി​ൽ, മ​നു ജോ​സ​ഫ്, വി​ബി​ൻ ജോ​ർ​ജ്, ഹ​ഫീ​ൽ, മ​നു, അ​ജേ​ഷ്, രോ​ഹി​ത്, രാ​ഗേ​ഷ്, കി​ര​ൺ ഫി​ലി​പ്പ്,  അ​സീ​സ്, ഞാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള ക്യാം​പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​മ​യ​ത്തു​ത​ന്നെ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ പ്ര‌​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ പേ​രി​ൽ വാ​ജ്പേ​യി ക​പ്പ് ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. ദേ​ശീ​യ ചാം​പ്യ​ൻ​ഷി​പ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഞാ​ന​ട​ക്ക​മു​ള്ള എ​ട്ടു കേ​ര​ള ക​ളി​ക്കാ​ർ ആ ​ചാം​പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത് കി​രീ​ടം നേ​ടു​ക​യു​ണ്ടാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള അ​വാ​ർ​ഡ് എ​നി​ക്കാ​യി​രു​ന്നു ല​ഭി​ച്ച​ത്. കൂ​ടാ​തെ 25000 രൂ​പ പാ​രി​തോ​ഷി​ക​വും ല​ഭി​ച്ചു.  വി​ജ​യ​ത്തി​ൽ എ​ല്ലാ ക​ളി​ക്കാ​ർ​ക്കും പ​ങ്കു​ണ്ട്. അ​തു​കൊ​ണ്ട് ഈ ​തു​ക എ​നി​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല എ​ന്നു വി​ശ്വ​സി​ച്ച ഞാ​ൻ ആ ​തു​ക എ​ല്ലാ​വ​ർ​ക്കു​മാ​യി വീ​തി​ച്ചു ന​ൽ​കി.

എ​ല്ലാ​വ​രും ഹോ​ട്ട​ലി​ൽ പോ​യി ഈ ​പ​ണം​കൊ​ണ്ട് വ​യ​റു​നി​റ​യെ ന​ല്ല ഭ​ക്ഷ​ണം ക​ഴി​ച്ചോ​ളൂ എ​ന്ന് സ​ഹ​ക​ളി​ക്കാ​രോ​ടു പ​റ​ഞ്ഞു. അ​ങ്ങ​നെ ഞ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലെ വ​ലി​യ ഒ​രു ഹോ​ട്ട​ലി​ലെ​ത്തി ഒ​രു ടേ​ബി​ളി​ൽ ഇ​രു​ന്നു. ഓ​രോ​രു​ത്ത​ർ​ക്കും ഇ​ഷ്ട​മു​ള്ള വി​ഭ​വ​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്തു. കെ.​ജി. രാ​ജേ​ഷ് ആ​യി​രു​ന്നു ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​ൽ മു​മ്പി​ൽ. അ​വ​സാ​നം എ​ല്ലാ​വ​രും ഭ​ക്ഷ​ണം ക​ഴി​ച്ച് ഏ​മ്പ​ക്ക​വും വി​ട്ട് എ​ണീ​റ്റു. ബി​ല്ല് വ​ന്ന​പ്പോ​ൾ ഞെ​ട്ടി. 16000 രൂ​പ. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് അ​ത്ര​യും തു​ക മു​ട​ക്കി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. ഓ​ർ​മ​യ്ക്കാ​യി ആ ​ബി​ല്ല് ‌കു​റേ​ക്കാ​ലം സൂ​ക്ഷി​ച്ചി​രു​ന്നു. 

ഈ ​മ​ത്സ​രം ക​ഴി​ഞ്ഞ​തും ഞ​ങ്ങ​ൾ എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ നാ​ഷ​ണ​ൽ​സി​നാ​യു​ള്ള ക്യാം​പി​ൽ ജോ​യി​ൻ ചെ​യ്തു.  കേ​ര​ള ടീ​മി​ന്‍റെ ക്യാ​മ്പ് കോ​ത​മം​ഗ​ല​ത്താ​യി​രു​ന്നു. സാ​മു​വ​ൽ സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടു​ദി​വ​സം ക്യാം​പ് ന​ട​ന്നു. ചി​ട്ട​യാ​യു​ള്ള പ​രി​ശീ​ല​ന​മാ​യി​രു​ന്നു അ​വി​ടെ. ക്യാം​പി​നു​ശേ​ഷം ട്രെ​യി​നി​ൽ റാ​യ്പു​രി​ലേ​ക്ക്. അ​വി​ടെ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ചാം​പ്യ​ൻ​ഷി​പ്പ് ക​ളി​ക്കാ​ൻ പോ​കു​ന്ന​ത്. വി​ക്സ​ൻ എ​ന്ന ക​മ്പ​നി​യു​ടെ ബോ​ൾ ആ​യി​രു​ന്നു മ​ത്സ​ര​ത്തി​നു​പ​യോ​ഗി​ച്ച​ത്.  അ​തു​വ​രെ പ്രാ​ക്ടീ​സി​നു​പ​യോ​ഗി​ച്ചി​രു​ന്ന​ത് കോ​സ്‌​കോ​യു​ടെ ബോ​ൾ ആ​യി​രു​ന്നു.  ഈ ​ര​ണ്ടു ബോ​ളു​ക​ളും ത​മ്മി​ൽ  ഏ​റെ വ്യ​ത്യാ​സ​മു​ണ്ട്. കോ​സ്കോ ക​നം കൂ​ടി​യ പ​ന്താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​റ്റാ​ക്ക് ചെ​യ്തു ക​ളി​ക്കു​ന്ന ക​ളി​ക്കാ​ർ​ക്ക് ന​ല്ല ശ​ക്തി​യാ​യി പ​ന്ത് അ​ടി​ച്ചു തീ​ർ​ക്കാ​നാ​കു​മാ​യി​രു​ന്നു. വി​ക്സ​ൻ പ​ന്തു​ക​ൾ സോ​ഫ്റ്റ് ആ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ത്യേ​ക ബോ​ൾ​കോ​ൺ​ടാ​ക്റ്റ് ആ​വ​ശ്യ​മാ​യി​രു​ന്നു. അ​തു​വ​രെ പ​രി​ശീ​ല​നം ന​ട​ത്തി​യ പ​ന്തി​ല​ല്ല ക​ളി​യെ​ന്ന​റി​ഞ്ഞ  സാ​മു​വ​ൽ സാ​റി​നു ടെ​ൻ​ഷ​നാ​യി. എ​വി​ടെ​യൊ​ക്കെ​യോ പോ​യി കൈ​യ്യി​ൽ​നി​ന്ന് പ​ണം മു​ട​ക്കി നാ​ല​ഞ്ചു വി​ക്സ​ൻ പ​ന്തു​ക​ളു​മാ​യി സാ​ർ വ​ന്നു. അ​തി​ലാ​യി പി​ന്നീ​ടു​ള്ള പ​രി​ശീ​ല​നം. 
 അ​ങ്ങ​നെ  വി​ക്സ​ൻ ബോ​ളു​മാ​യി ഞ​ങ്ങ​ൾ  ഇ​ണ​ങ്ങി. കൈ ​വ​ഴ​ക്ക​വും വ​ന്നു. 

ക​രു​ത്ത​രാ​യ റെ​യി​ൽ​വേ, സ​ർ​വീ​സ​സ്, പ​ഞ്ചാ​ബ് എ​ന്നീ ടീ​മു​ക​ൾ അ​ട​ങ്ങി​യ പൂ​ളി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം. ഈ ​പൂ​ളി​ൽ​നി​ന്നു മു​ന്നേ​റു​ക എ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല എ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ച്ചു.  അ​ങ്ങ​നെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ മു​ൻ ചാം​പ്യ​ന്മാ​രാ​യ പ​ഞ്ചാ​ബി​നെ​തി​രേ ഇ​റ​ങ്ങി. സെ​റ്റ​ർ ആ​യി മ​നു വ​ന്നു. കേ​ര​ളം മു​ന്നേ​റു​ന്ന ഘ​ട്ട​ത്തി​ൽ ടീ​മി​ന്‍റെ പ്ര​ധാ​ന ബ്ലോ​ക്ക​റാ​യ രോ​ഹി​ത്തി​ന്‍റെ കാ​ലി​ന്‍റെ ആം​ഗി​ളി​നു പ​രു​ക്കേ​റ്റു. മെ​യി​ൻ സി​ക്സി​ൽ ക​ളി​ച്ച രോ​ഹി​ത്തി​നു പ​രു​ക്കേ​റ്റ​ത് ടീ​മി​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി. 

രോ​ഹി​ത്തി​ന് പ​ക​ര​മെ​ത്തി​യ​ത് അ​ജേ​ഷാ​യി​രു​ന്നു. അ​സാ​മാ​ന്യ​മി​ക​വി​ലാ​ണ് അ​ജേ​ഷ് ക​ളി​ച്ച​തോ​ടെ ആ​ദ്യ സെ​റ്റ് കേ​ര​ളം നേ​ടി.  ന​ല്ല​പോ​ലെ ടീം ​ക​ളി കാ​ഴ്ച്ച​വെ​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി. തു​ട​ർ​ന്നു​ള്ള സെ​റ്റു​ക​ളി​ൽ എ​നി​ക്കും മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു, ഒ​പ്പം രാ​ഗേ​ഷി​ന്‍റെ മി​ക​ച്ച സ്മാ​ഷു​ക​ളും ടീ​മി​ലെ മ​റ്റു ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​കൊ​ണ്ടും തു​ട​ർ​ച്ച​യാ​യ മൂ​ന്നു സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി പ​ഞ്ചാ​ബി​നെ​തി​രെ കേ​ര​ളം വി​ജ​യം സ്വ​ന്ത​മാ​ക്കി. രോ​ഹി​ത്തി​ന്‍റെ പ​രി​ക്ക് ഞ​ങ്ങ​ളെ വി​ഷ​മി​പ്പി​ച്ച ഘ​ട്ട​ത്തി​ൽ ദൈ​വ​ദൂ​ത​നെ​പ്പോ​ലെ ബി​പി​സി​എ​ൽ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ച​ന്ദ്ര​സി​ങ് സാ​ർ ഞ​ങ്ങ​ൾ​ക്ക​രി​കി​ലേ​ക്കു വ​ന്നു. രോ​ഹി​ത്തി​ന്‍റെ പ​രി​ക്കി​നേ​ക്കു​റി​ച്ച​റി​ഞ്ഞ അ​ദ്ദേ​ഹം സ​ബേ​ഷ​ൻ എ​ന്ന ത​മി​ഴ്നാ​ട് ഫി​സി​യോ​യെ പ​രി​ച​യ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി​യാ​ൽ രോ​ഹി​ത്തി​ന്‍റെ പ​രു​ക്ക് ഭേ​ദ​മാ​കു​മെ​ന്ന് ച​ന്ദ്ര​സി​ങ് സാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ രോ​ഹി​ത്തി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി​ച്ചു. എ​ല്ലാ​വ​രും നോ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു സ​ബേ​ഷ​ന്‍റെ ചി​കി​ത്സ.  രോ​ഹി​ത്തി​നോ​ട് ക​മി​ഴ്ന്നു കി​ട​ക്കാ​ൻ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഹി​ത്തി​ന്‍റെ ഇ​രു കാ​ലു​ക​ളും അ​യാ​ൾ ചേ​ർ​ത്തു പി​ടി​ച്ചു. വേ​ദ​ന​യു​ള്ള കാ​ൽ പി​ടി​ച്ചു ശ​ക്ത​മാ​യി അ​ദ്ദേ​ഹം വ​ലി​ച്ചു. ചെ​റി​യ ഒ​രു ശ​ബ്ദ​വും കേ​ട്ടു. എ​ന്നി​ട്ട് രോ​ഹി​ത്തി​നോ​ടു ന​ട​ന്നു നോ​ക്കാ​ൻ പ​റ​ഞ്ഞു. അ​ല്പം നീ​രു​ണ്ടാ​കും അ​തു കാ​ര്യ​മാ​ക്കേ​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ങ​നെ രോ​ഹി​ത്തി​ന്‍റെ പ​രു​ക്ക് ഭേ​ദ​മാ​യി. എ​ന്നാ​ൽ, വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു. സ​ർ​വീ​സ​സു​മാ​യു​ള്ള മ​ത്സ​രം തു​ട​ങ്ങും മു​മ്പ് മെ​യി​ൻ സി​ക്സി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന രേ​ഗേ​ഷി​നും വി​ബി​നും വ​യ​റ​ൽ പ​നി. ഇ​തോ​ടെ അ​വ​രെ ടീ​മി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തേ​ണ്ടി വ​ന്നു. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു ഇ​ത്. 

ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​യി​രി​ക്കു​മെ​ന്നു​റ​പ്പി​ച്ചു​കൊ​ണ്ടു​ത​ന്നെ ഇ​റ​ങ്ങി, മ​ത്സ​രം തു​ട​ങ്ങി, അ​തി​ശ​ക്ത​രാ​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന സ​ർ​വീ​സ​സ് ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാ​മ​ത്തെ സെ​റ്റി​ൽ സെ​റ്റ​ർ ആ​യ മ​നു​വി​നെ മാ​റ്റി അ​നി​ലേ​ട്ട​നെ സാ​മു​വ​ൽ സാ​ർ ഇ​റ​ക്കി. ഇ​തു ഗു​ണം ചെ​യ്തു. അ​നി​ലേ​ട്ട​ൻ എ​നി​ക്കും പു​തു​മു​ഖം മ​നു ജോ​സ​ഫി​നും ബ്ലോ​ക്ക​ർ അ​സീ​സി​നും പ​ന്തു​ക​ൾ മാ​റി മാ​റി വ​ച്ചു ത​ന്നു. ഇ​തോ​ടെ തൊ​ട്ട​ടു​ത്ത ര​ണ്ടു സെ​റ്റു​ക​ൾ കേ​ര​ളം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, നാ​ലാം സെ​റ്റി​ൽ സ​ർ​വീ​സ​സ് തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ 2-2 എ​ന്ന നി​ല​യി​ലാ​യി ഇ​രു​ടീ​മും. എ​ന്നാ​ൽ, അ​ഞ്ചാം സെ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​ല്ലാ​യി​രു​ന്നു കൈ​മെ​യ് മ​റ​ന്നു പോ​രാ​ടി മ​ത്സ​രം ഞ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.  ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ൾ നേ​ടി മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം എ​ളു​പ്പ​മാ​ക്കി. മൂ​ന്നാം മ​ത്സ​രം റെ​യി​ൽ​വേ​സു​മാ​യി..

തയാറാക്കിയത്: സി.കെ. രാജേഷ്കുമാർ


വാർത്തകൾ

Sign up for Newsletter



top