06
July 2020 - 2:42 pm IST

Download Our Mobile App

Flash News
Archives

World

protest.jpg

ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം; അമെരിക്കയിൽ തെരുവിലിറങ്ങി ആ‍യിരങ്ങൾ, വെടിവയപ്പിൽ ഒരു മരണം

Published:30 May 2020

ട്രെയ്ൻ, ബസ് സർവീസുകളും നിർത്തിവെച്ചു. മിനസോട്ടയിൽ താമസക്കാരനായ 46 കാരനായ ആഫ്രിക്കൻ അമെരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിൽ നവമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വാഷിങ്ടൺ: കറുത്ത വർഗക്കാരനെ പൊലീസുകാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ അമെരിക്കയിൽ പ്രതിഷേധം കനക്കുന്നു. അറ്റ്ലാന്‍റ, കെന്‍റക്കി, ന്യൂയോർക്ക്, മിനപൊളിസ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. ഡിട്രോയിറ്റിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെപ്പിൽ 19 കാരൻ കൊല്ലപ്പെട്ടു. ലൂയിസ് വില്ലയിൽ വെടിവെപ്പിൽ ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് വൈറ്റ്ഹൗസ് താല്ക്കാലികമായി അടച്ചിട്ടിരുന്നു.

മിനപൊളിസിൽ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു. കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേത്തുടർന്ന് പ്രദേശത്ത് ഞായറാഴ്ച വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രെയ്ൻ, ബസ് സർവീസുകളും നിർത്തിവെച്ചു. മിനസോട്ടയിൽ താമസക്കാരനായ 46 കാരനായ ആഫ്രിക്കൻ അമെരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിൽ നവമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തനിക്ക് ശ്വാസം മുട്ടുന്നുവെന്നും മരിച്ചു പോകുമെന്നും ഫ്ലോയ്ഡ് അപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്രതിഷേധം രൂക്ഷമായതോടെ ചിലയിടങ്ങളിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അതിനിടെ ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിൽ ഒരു പൊലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കസ്റ്റഡിലെടുത്തു. ഡെറിക്ക് ചൊവിൻ എന്ന പൊലീസുകാരനെതിരെയാണ് കേസെടുത്തത്. ഫ്ലോയിഡിന്‍റെ മരണത്തിനുത്തരവാദികളായ ചൊവിൻ ഉൾപ്പെടെയുള്ള 4 പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

സമീപത്തുള്ള കടയിൽ നിന്ന് ഒരാൾ കള്ളനോട്ട് നൽകി സാധനം വാങ്ങിയെന്ന പരാതിയിൽ ആളുമാറിയാണ് പൊലീസ് ഫ്ലോയ്ഡിനെ കസ്റ്റഡിയിൽ എടുത്തത്. എതിർത്തപ്പോൾ പൊലീസ് ഫ്ലോയ്ഡിനെ ആക്രമിക്കുകയും നിലത്ത് വീഴ്ത്തി കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തുണ്ടായവർ ഈ ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തുകയും, സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിക്കുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top