09
July 2020 - 3:05 pm IST

Download Our Mobile App

Flash News
Archives

World

jet

ആകാശയാത്രയ്ക്കും പൊതുഗതാഗതം ഒഴിവാക്കി അമെരിക്ക; സ്വകാര്യ ജെറ്റ് വ്യവസായത്തിൽ 58 ശതമാനം വർധന

Published:30 May 2020

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സ്വകാര്യ ജെറ്റ് വ്യവസായത്തിൽ 58 ശതമാനമാണ് തിരക്കു വർധിച്ചത്. ഇതേവരെ വിമാനം വാടകയ്ക്കെടുത്തിട്ടില്ലാത്ത കോർപ്പറെറ്റ് എക്സിക്യൂട്ടിവുകളും വിനോദയാത്രാ പ്രിയരായ സമ്പന്നരുമെല്ലാം ഇപ്പോൾ വിമാനം വാടകയ്ക്കെടുക്കുകയാണെന്ന് ഈ മേഖലയിൽ സർവെ നടത്തുന്ന ആർഗുസ് എന്ന സ്ഥാപനം പറയുന്നു.

ന്യൂയോർക്ക്: കൊവിഡ് 19 വ്യാപനത്തെത്തുടർന്നു പൊതുഗതാഗതം നിർത്തിവച്ചിരുന്നു ബഹുഭൂരിപക്ഷം രാജ്യങ്ങളും. ഇപ്പോഴും പുനരാരംഭിച്ചിട്ടുമില്ല. കൊവിഡ് ഭീഷണി ഒഴിയും വരെ ഹ്രസ്വദൂരയാത്രകൾക്ക് ആളുകൾ സ്വന്തം വാഹനം ഉപയോഗിക്കുന്നതു പതിവായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, റോഡ് യാത്രയ്ക്കു മാത്രമല്ല, ആകാശയാത്രയ്ക്കും ജനങ്ങൾ പൊതുഗതാഗതത്തോടു മുഖംതിരിക്കുന്നുവെന്നാണ് യുഎസിൽ നിന്നുള്ള വാർത്ത.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സ്വകാര്യ ജെറ്റ് വ്യവസായത്തിൽ 58 ശതമാനമാണ് തിരക്കു വർധിച്ചത്. ഇതേവരെ വിമാനം വാടകയ്ക്കെടുത്തിട്ടില്ലാത്ത കോർപ്പറെറ്റ് എക്സിക്യൂട്ടിവുകളും വിനോദയാത്രാ പ്രിയരായ സമ്പന്നരുമെല്ലാം ഇപ്പോൾ വിമാനം വാടകയ്ക്കെടുക്കുകയാണെന്ന് ഈ മേഖലയിൽ സർവെ നടത്തുന്ന ആർഗുസ് എന്ന സ്ഥാപനം പറയുന്നു.

എന്നാൽ, ഇതുകൊണ്ടും സ്വകാര്യ ജെറ്റ് വ്യവസായരംഗത്തു വലിയ ഉണർവ് സംഭവിച്ചിട്ടില്ല. 2019 മേയ് മാസം ലഭിച്ചതിന്‍റെ 12 ശതമാനം മാത്രമാണ് ഇപ്പോൾ വാടക ലഭിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഇത് 20, 25 ശതമാനമായിരുന്നു. പുതിയ യാത്രക്കാരുമായി ബന്ധം സ്ഥാപിക്കാൻ ഏറ്റവും നല്ല സമയമായി മേയ് മാസം മാറിയെന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവനദാതാവ് നെറ്റ് ജെറ്റ്സിന്‍റെ പ്രസിഡന്‍റ് പാട്രിക് ഗല്ലഘെർ.

ഈ മാസം വിമാനം വാടകയ്ക്കെടുത്തതിൽ 89 ശതമാനവും പുതിയ ആളുകളെന്ന് മഗല്ലൻ ജെറ്റ്സിന്‍റെ മേധാവി ആന്‍റണി ടിവ്നൻ. എന്നാൽ, കൊവിഡ് ദീർഘകാലം നിലനിന്നാൽ ഈ നേട്ടം തുടരാനാകുമോ എന്നും കമ്പനികൾക്ക് സംശയമുണ്ട്. കാരണം നിലവിലുള്ള അവസ്ഥ ലോക സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന തിരിച്ചടി വരും മാസങ്ങളിൽ തങ്ങളെയും ബാധിച്ചേക്കുമെന്നു വിമാനക്കമ്പനികൾ.


വാർത്തകൾ

Sign up for Newsletter



top