09
July 2020 - 1:37 pm IST

Download Our Mobile App

Flash News
Archives

National

coronavirus1.jpg

ഇനി പ്രഭവകേന്ദ്രം കിഴക്കേ ഇന്ത്യ

Published:30 May 2020

ശക്തമായ നടപടികളുണ്ടായില്ലെങ്കിൽ ഈ ജില്ലകളെല്ലാം കൊവിഡ് പ്രഭവ കേന്ദ്രങ്ങളായി മാറുമെന്നു മുന്നറിയിപ്പ്. കഴിഞ്ഞദിവസം ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചുചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രോഗവ്യാപനം സംബന്ധിച്ച വിലയിരുത്തൽ.

ന്യൂഡൽഹി: രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ പുതുതായി കൊവിഡ് 19 റിപ്പോർട്ട് ചെയ്തത്  145 ജില്ലകളിൽ. ഇതിലേറെയും ഗ്രാമീണ മേഖലയിൽ. ശക്തമായ നടപടികളുണ്ടായില്ലെങ്കിൽ ഈ ജില്ലകളെല്ലാം കൊവിഡ് പ്രഭവ കേന്ദ്രങ്ങളായി മാറുമെന്നു മുന്നറിയിപ്പ്. കഴിഞ്ഞദിവസം ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചുചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രോഗവ്യാപനം സംബന്ധിച്ച വിലയിരുത്തൽ. അടുത്ത ഹോട്ട്സ്പോട്ട് കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായിരിക്കുമെന്നും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.

ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീശ ഉൾപ്പെടെ 12 കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ കാര്യമായി രോഗം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, മേയ് 25വരെയുള്ള അവസാന മൂന്നാഴ്ചകളിൽ ഇവിടെ വൻതോതിലാണു രോഗവ്യാപനം. രോഗികളുടെ എണ്ണം ഒറ്റയക്കത്തിൽ നിന്ന ത്രിപുരയിലും മണിപ്പൂരിലും പോലും വൈറസ് ബാധിതർ വലിയതോതിലായി.

വ്യാഴാഴ്ച വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1.65 ലക്ഷം രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. രണ്ടാഴ്ചയ്ക്കിടെ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നു. മേയ് 13 വരെ 75,000 രോഗികളേയുണ്ടായിരുന്നുള്ളൂ. വലിയ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണം കുതിച്ചുചാടുന്നതിൽ നിർണായക പങ്കുവഹിച്ചതെങ്കിലും ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഒഡീശ സംസ്ഥാനങ്ങളുടെ പങ്കും ചെറുതല്ല. 

‌അതേസമയം, മഹാരാഷ്‌ട്ര, ഗുജറാത്ത്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളുടെ തിരിച്ചുവരവാണ് കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൻതോതിൽ രോഗവ്യാപനത്തിനിടയാക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. റെയ്‌ൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വലിയ തോതിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കാര്യമായ പരിശോധനകൾ നടക്കുന്നുമില്ല. ഇതു വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം.


വാർത്തകൾ

Sign up for Newsletter



top