06
July 2020 - 3:04 pm IST

Download Our Mobile App

Flash News
Archives

National

Pulwama.jpg

പുൽവാമയിലെ കാർബോംബാക്രമണം: പാക് ഭീകര സംഘടനയ്ക്കും പങ്ക്

Published:30 May 2020

അറസ്റ്റിലായ കാറുടമ ഹിദായത്തുള്ള മാലിക്കിനെ ചോദ്യം ചെയ്തതിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിക്കാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ഷോപിയാൻ സ്വദേശിയായ ഹിദായത്തുള്ള ഒന്നര വർഷത്തിലേറെയായി ഹിസ്ബുൾ പ്രവർത്തകനാണ്. 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിൽ പരാജയപ്പെട്ട കാർബോംബാക്രമണത്തിനു പിന്നിൽ ഹിസ്ബുൾ മുജീഹിദ്ദീനൊപ്പം പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദിനും പങ്ക്. അറസ്റ്റിലായ കാറുടമ ഹിദായത്തുള്ള മാലിക്കിനെ ചോദ്യം ചെയ്തതിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിക്കാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ഷോപിയാൻ സ്വദേശിയായ ഹിദായത്തുള്ള ഒന്നര വർഷത്തിലേറെയായി ഹിസ്ബുൾ പ്രവർത്തകനാണ്. 

2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍ 43 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ കാർബോംബാക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദായിരുന്നു. അന്നത്തെ ആക്രമണത്തിനു സമാനമായ സ്ഫോടനത്തിനാണ് ഇത്തവണയും പദ്ധതിയിട്ടിരുന്നത്. ഈ സാഹചര്യത്തിൽ രണ്ട് ആക്രമണത്തിനും പിന്നിലുള്ള പൊതു കേന്ദ്രമാരെന്നതുൾപ്പെടെയാണ് എൻഐഎ അന്വേഷിക്കുന്നത്.

സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഹിസ്ബുള്‍ ഭീകരന്‍ മുഹമ്മദ്‌ ഇസ്മയിലിന് ഇരു സംഭവങ്ങളിലും പങ്കുണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിലുള്ള കൊടും ഭീകരന്‍ മൗലാനാ മസൂദ് അസറിന്‍റെ ബന്ധുവാണ് ഇയാള്‍. ആക്രമണം ആസൂത്രണം ചെയ്തതില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ യുടെ പങ്ക് സംബന്ധിച്ച സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സ്ഫോടക വസ്തു നിറച്ച കാര്‍ രക്ഷാസേന തടഞ്ഞതോടെ ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. ഇയാൾക്കുവേണ്ടി തെരച്ചിൽ ശക്തമാക്കി.  63 കിലോഗ്രാം സ്ഫോടകവസ്തുക്കളാണു കാറിലുണ്ടായിരുന്നത്. കാർ ഉൾപ്പെടെ ഇതു പിന്നീട് പൊട്ടിച്ചു നശിപ്പിക്കുകയായിരുന്നു. ഹിസ്ബുൾ കമാൻഡർ റിയാസ് നായ്ക്കുവിനെ രക്ഷാ സേന വധിച്ച് ആഴ്ചകൾക്കുള്ളിലാണ് കാർബോംബാക്രമണ ശ്രമമുണ്ടായത്.


വാർത്തകൾ

Sign up for Newsletter



top