06
July 2020 - 2:10 pm IST

Download Our Mobile App

Flash News
Archives

National

shrmik-train.jpg

ശ്രമിക് പ്രത്യേക ട്രെയ്നുകളിൽ മരണമടഞ്ഞത് 80 ഓളം പേർ; കണക്ക് പുറത്തുവിട്ട് റെയ്ൽവേ

Published:30 May 2020

ഗർഭിണികളും പത്തുവയസിൽ താഴെയുള്ള കുട്ടികളും 65 വയസിനുമേൽ പ്രായമുള്ളവരും പ്രമേഹവും രക്തസമ്മർദവുമുൾപ്പെടെ ജീവിതശൈലീ രോഗങ്ങളുള്ളവരും ക്യാൻസർ പോലുള്ള രോഗങ്ങളുള്ളവരും ശ്രമിക് ട്രെയ്‌നുകളിലെ യാത്ര ഒഴിവാക്കണമെന്നു റെയ്‌ൽവേ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു.

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയ്‌നുകളിൽ യാത്ര ചെയ്തവരിൽ 80 ഓളം പേർ മരിച്ചതായി റെയ്‌ൽവേ സുരക്ഷാസേന. മേയ് 9 മുതൽ 29 വരെയുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ദേശീയ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്. ഗർഭിണികളും പത്തുവയസിൽ താഴെയുള്ള കുട്ടികളും 65 വയസിനുമേൽ പ്രായമുള്ളവരും പ്രമേഹവും രക്തസമ്മർദവുമുൾപ്പെടെ ജീവിതശൈലീ രോഗങ്ങളുള്ളവരും ക്യാൻസർ പോലുള്ള രോഗങ്ങളുള്ളവരും ശ്രമിക് ട്രെയ്‌നുകളിലെ യാത്ര ഒഴിവാക്കണമെന്നു റെയ്‌ൽവേ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. ഈ മാസം ഒന്ന് മുതൽ 27 വരെയുള്ള തീയതികളിൽ 3,840 ശ്രമിക് ട്രെയ്‌ൻ സർവീസിലുടെ 50 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിച്ചു. എന്നാൽ,തിരക്കും ഭക്ഷണക്കുറവും ചൂട് കൂടിയ കാലാവസ്ഥയും തൊഴിലാളികളുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമായെന്നു റെയ്‌ൽവേ.

അതേസമയം, ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ മരിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് സംബന്ധിച്ച് കണക്കുകൾ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top