11
July 2020 - 11:22 pm IST

Download Our Mobile App

Special

bjp.jpg

ചാനൽ ചർച്ചക്കിടെ തൊഴിൽ മന്ത്രിയുടെ പേര് പറയാനാകാതെ ബിജെപി വക്താവ്; ദുരന്തമെന്ന് സോഷ്യൽ മീഡിയ

Published:30 May 2020

തൊഴിൽ മന്ത്രിയുടെ പേര് ഗൂഗിളിൽ തെരയുന്ന ഗൗരവ് ഭാട്ടിയയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ പങ്കുവയ്ക്കുകയായിരുന്നു.

ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രിയുടെ പേര് പറയാനാകാതെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ബിജെപി ഔദ്യോഗിക വക്താവിന്‍റെ വിഡിയോ വൈറലാകുന്നു. തൊഴിൽ മന്ത്രിയുടെ പേര് ഗൂഗിളിൽ തെരയുന്ന ഗൗരവ് ഭാട്ടിയയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ പങ്കുവയ്ക്കുകയായിരുന്നു. അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ചുള്ള എബിപി ന്യൂസിന്‍റെ ചാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ഭാട്ടിയ.

ഇദ്ദേഹത്തോടൊപ്പം കോൺഗ്രസിന്‍റെ മീഡിയ ചീഫുമായ രോഹൻ ഗുപ്തയും പങ്കെടുത്തിരുന്നു. തുടർന്ന് ചർച്ചക്കിടെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ബിജെപി സർക്കാർ നിസംഗത കാണിക്കുന്നുവെന്ന് ആരോപിച്ച രോഹൻഗുപ്ത ഭാട്ടിയയോട് തൊഴിൽ മന്ത്രിയുടെ പേര് പറയാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഭാട്ടിയ ക്യാമറ ലൈനിന് താഴേയായി ഫോൺ വച്ച് ഗൂഗിളിൽ തിരയുകയും അതിന് ശേഷം കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാര്‌ ഗാംഗ്വറിന്‍റെ പേര് പറയുകയുമായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top