11
July 2020 - 11:09 pm IST

Download Our Mobile App

Kollywood

sradha.jpg

പൂജ നടക്കുന്നതിനിടയിലാണ് ആർത്തവം ഉണ്ടായത്, അന്നു മുതൽ ഫെമിനിസ്റ്റും നിരീശ്വരവാദിയുമായി; ശ്രദ്ധ

Published:30 May 2020

ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ ഞങ്ങൾ പറഞ്ഞ കാര്യം കേട്ട് പരിഭ്രമിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കുന്ന വിധത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും...(പൂജയുടെ സമയത്ത് ആർത്തവം ഉണ്ടായതിന്).

തെന്നിന്ത്യൻ സിനിമാ താരങ്ങളിൽ ഏറെ ആരാധകരുള്ള നടിയാണ് നടി ശ്രദ്ധ ശ്രീനാഥ്. കാട്ര് വെളിയിടൈ, നേർകൊണ്ട പാർവൈ, വിക്രം വേദ എന്നിങ്ങനെ നീളുന്നു ശ്രദ്ധയുടെ ഹിറ്റ് ചിത്രങ്ങളുടെ നിര. ഇപ്പോഴിതാ നടി തന്‍റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. താൻ ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിന്‍റെ പിന്നിലെ കാരണമാണ് നടി കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്. എനിക്ക് പതിനാല് വയസായിരുന്നു.

ഞങ്ങളുടെ കുടുംബത്തിൽ നടന്ന ഒരു പൂജയിൽ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആർത്തവം ഉണ്ടാകുന്നത്. എന്‍റെയൊപ്പം അമ്മ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്‍റെ അടുത്തിരുന്ന ഒരു ആന്‍റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഞാൻ ഇക്കാര്യം അറിയിച്ചു. കാരണം ഞാൻ സാനിറ്ററി പാഡ് കൈയിൽ കരുതിയിരുന്നില്ല.

ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ ഞങ്ങൾ പറഞ്ഞ കാര്യം കേട്ട് പരിഭ്രമിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കുന്ന വിധത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും...(പൂജയുടെ സമയത്ത് ആർത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്കന്ന് പതിനാല് വയസായിരുന്നു... ശ്ര​ദ്ധ കുറിച്ചു.

 


വാർത്തകൾ

Sign up for Newsletter



top