06
July 2020 - 1:52 pm IST

Download Our Mobile App

Updates

Esaf

ഇ​സാ​ഫ് അ​റ്റാ​ദാ​യ​ത്തി​ല്‍ 110 ശ​ത​മാ​നം വ​ര്‍ധ​ന

Published:30 May 2020

2019-20 സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന. മു​ന്‍ വ​ര്‍ഷം 90.29 കോ​ടി രൂ​പ​യാ​യി​രു​ന്ന അ​റ്റാ​ദാ​യം 110 ശ​ത​മാ​നം വ​ര്‍ധി​ച്ച് 190.39 കോ​ടി രൂ​പ​യി​ലെ​ത്തി.

തൃ​ശൂ​ര്‍‌: 2019-20 സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന. മു​ന്‍ വ​ര്‍ഷം 90.29 കോ​ടി രൂ​പ​യാ​യി​രു​ന്ന അ​റ്റാ​ദാ​യം 110 ശ​ത​മാ​നം വ​ര്‍ധി​ച്ച് 190.39 കോ​ടി രൂ​പ​യി​ലെ​ത്തി. വി​പ​ണി​യി​ല്‍ മാ​ന്ദ്യ​മു​ണ്ടെ​ങ്കി​ലും ബാ​ങ്ക് ക​രു​ത്തു​റ്റ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു​വെ​ന്നാ​ണ് ഈ ​മി​ക​ച്ച ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ള്‍ തോ​മ​സ് പ്ര​തി​ക​രി​ച്ചു.

ബി​സി​ന​സി​ലെ വ​ള​ര്‍ച്ച ആ​സ്തി ഗു​ണ​മേ​ന്മ​യെ ബാ​ധി​ച്ചി​ട്ടി​ല്ല. ദ​രി​ദ്ര​രും പാ​ര്‍ശ്വ​വ​ത്കൃ​ത​രു​മാ​യ ജ​ന​വി​ഭാ​ഗ​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു കൊ​ണ്ടു ത​ന്നെ എ​ല്ലാ​വ​ര്‍ക്കും സം​തൃ​പ്ത ബാ​ങ്കി​ങ് സേ​വ​നം ന​ല്‍കാ​ന്‍ ഞ​ങ്ങ​ള്‍ക്ക് ക​ഴി​യു​ന്നു​വെ​ന്നും ഈ ​ഫ​ലം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​വെ​ന്ന് പോ​ള്‍ തോ​മ​സ്  പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വ​ര്‍ഷം ബി​സി​ന​സ് 49.05 ശ​ത​മാ​നം വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി 13,846 കോ​ടി രൂ​പ​യി​ലെ​ത്തി. നി​ക്ഷേ​പ​ങ്ങ​ള്‍ 62.81 ശ​ത​മാ​നം വ​ര്‍ധി​ച്ച് 7,028 കോ​ടി രൂ​പ​യാ​യി. വാ​യ്പ​ക​ള്‍ (കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​സ്തി) 37.11 ശ​ത​മാ​നം വ​ര്‍ധി​ച്ച് 6,818 കോ​ടി രൂ​പ​യി​ലു​മെ​ത്തി. മൊ​ത്ത നി​ഷ്‌​ക്രി​യ ആ​സ്തി 1.61 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 1.53 ശ​ത​മാ​ന​മാ​യും അ​റ്റ നി​ഷ്‌​ക്രി​യ ആ​സ്തി 0.77  ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 0.64 ശ​ത​മാ​ന​മാ​യും കു​റ​യ്ക്കാ​നും ബാ​ങ്കി​നു ക​ഴി​ഞ്ഞു. കി​ട്ടാ​ക്ക​ടം കു​റ​യ്ക്കു​ന്ന​തി​നു​ള്ള നീ​ക്കി​യി​രു​പ്പ് അ​നു​പാ​തം മു​ന്‍ വ​ര്‍ഷ​ത്തെ 78.45 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 79.93 ശ​ത​മാ​ന​മാ​യി വ​ര്‍ധി​ച്ചി​ട്ടു​ണ്ട്. ബാ​ങ്കി​ന്‍റെ മൂ​ല​ധ​ന പ​ര്യാ​പ്ത​ത അ​നു​പാ​തം 24.03 ശ​ത​മാ​ന​മെ​ന്ന മി​ക​ച്ച നി​ര​ക്കി​ലാ​ണ്.

കൊ​വി​ഡ്19 മ​ഹാ​മാ​രി കാ​ര​ണം വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​കൂ​ല സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ ശേ​ഷം അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്ത് ഐ​പി​ഒ സം​ബ​ന്ധി​ച്ച തു​ട​ര്‍ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന്  പോ​ള്‍ തോ​മ​സ് അ​റി​യി​ച്ചു. ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ളാ​യ മൈ​ക്രോ സം​രം​ഭ​ക​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന അ​നൂ​കൂ​ല പ്ര​തി​ക​ര​ണം പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​ണെ​ന്നും അ​വ​ര്‍ക്ക് കൂ​ടു​ത​ല്‍ പി​ന്തു​ണ ന​ല്‍കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലു​ട​നീ​ളം 17 സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ത്തും ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് സാ​ന്നി​ധ്യ​മു​ണ്ട്. 2020 മാ​ര്‍ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 35 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളും, 454 ശാ​ഖ​ക​ളും 14 ബി​സി​ന​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ് കേ​ന്ദ്ര​ങ്ങ​ളും 222 എ​ടി​എ​മ്മു​ക​ളും രാ​ജ്യ​ത്തു​ട​നീ​ളം ഇ​സാ​ഫി​നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top