03
July 2020 - 7:09 pm IST

Download Our Mobile App

Updates

Wonder la

വ​ണ്ട​ര്‍ല ഹോ​ളി​ഡെ​യ്‌​സി​ന്‍റെ ലാ​ഭ​ത്തി​ല്‍ 17% വ​ർ​ധ​ന

Published:30 May 2020

പ്ര​മു​ഖ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്കാ​യ വ​ണ്ട​ര്‍ല ഹോ​ളി​ഡെ​യ്സ് 2019-20 സ​മ്പ​ദ് വ​ര്‍ഷ​ത്തി​ല്‍ 17 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 64.78 കോ​ടി രൂ​പ​യു​ടെ, നി​കു​തി ക​ഴി​ച്ചു​ള്ള ലാ​ഭം നേ​ടി. മു​ന്‍വ​ര്‍ഷം ലാ​ഭം 55.41 കോ​ടി രൂ​പ​യാ​യി​രു​ന്നു.

കൊ​ച്ചി: പ്ര​മു​ഖ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്കാ​യ വ​ണ്ട​ര്‍ല ഹോ​ളി​ഡെ​യ്സ് 2019-20 സ​മ്പ​ദ് വ​ര്‍ഷ​ത്തി​ല്‍ 17 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ 64.78 കോ​ടി രൂ​പ​യു​ടെ, നി​കു​തി ക​ഴി​ച്ചു​ള്ള ലാ​ഭം നേ​ടി. മു​ന്‍വ​ര്‍ഷം ലാ​ഭം 55.41 കോ​ടി രൂ​പ​യാ​യി​രു​ന്നു. ജ​നു​വ​രി-​മാ​ര്‍ച്ച് പാ​ദ​ത്തി​ല്‍ ലാ​ഭം 6.69 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 1.56 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു.

കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം പാ​ലി​ച്ച് മാ​ര്‍ച്ച് 11 മു​ത​ല്‍ കൊ​ച്ചി പാ​ര്‍ക്കും 14 മു​ത​ല്‍ ബം​ഗ​ളൂ​രു പാ​ര്‍ക്കും 15 മു​ത​ല്‍ ഹൈ​ദ​രാ​ബാ​ദ് പാ​ര്‍ക്കും അ​ട​ച്ചി​രു​ന്നു. ഇ​ത്, ജ​നു​വ​രി-​മാ​ര്‍ച്ച് പാ​ദ ബി​സി​ന​സി​നെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് പാ​ദ​ത്തി​ല്‍ വ​രു​മാ​നം 63.55 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 44.91 കോ​ടി രൂ​പ​യി​ലേ​ക്കും കു​റ​ഞ്ഞു. ക​ഴി​ഞ്ഞ സ​മ്പ​ദ് വ​ര്‍ഷ​ത്തെ വ​രു​മാ​നം 291.66 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 282.88 കോ​ടി രൂ​പ​യാ​യും താ​ഴ്ന്നു.

ക​ഴി​ഞ്ഞ​വ​ര്‍ഷം മൂ​ന്നു പാ​ര്‍ക്കു​ക​ളി​ലു​മാ​യി എ​ത്തി​യ സ​ന്ദ​ര്‍ശ​ക​ര്‍ 23.81 ല​ക്ഷ​മാ​ണ്. 2018-19ല്‍ ​ഇ​ത് 25.23 ല​ക്ഷ​മാ​യി​രു​ന്നു. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍ച്ചി​ല്‍ പാ​ര്‍ക്കു​ക​ള്‍ അ​ട​ച്ച​തി​നാ​ല്‍ 1.20 ല​ക്ഷം സ​ന്ദ​ര്‍ശ​ക​രെ​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ന​ഷ്ട​മാ​യ​തെ​ന്ന് വ​ണ്ട​ര്‍ല ഹോ​ളി​ഡെ​യ്‌​സ് ജോ​യി​ന്‍റ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ജോ​ര്‍ജ് ജോ​സ​ഫ് പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top