11
July 2020 - 11:02 pm IST

Download Our Mobile App

Analysis

Gdp

ജി​ഡി​പി വ​ള​ർ​ച്ച 3.1 ശ​ത​മാ​നമെന്ന് റിപ്പോർ​ട്ട്

Published:30 May 2020

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​ന പാ​ദ (ജ​നു​വ​രി–​മാ​ര്‍ച്ച്) ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ 3.1 ശ​ത​മാ​ന​മാ​ണ് വ​ള​ര്‍ച്ചാ നി​ര​ക്ക്. മാ​ര്‍ച്ച് പാ​ദ​ത്തി​ല്‍ ഒ​രാ​ഴ്ച​ത്തെ ലോ​ക്ഡൗ​ണ്‍ ഉ​ള്‍പ്പെ​ടു​ന്നു. എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

മും​ബൈ: ഇ​ന്ത്യ​യ്ക്കു വ​രാ​നി​രി​ക്കു​ന്ന​ത് മു​ര​ടി​പ്പി​ന്‍റെ നാ​ളു​ക​ളാ​ണെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്‍ ഇ​ടി​വു​ണ്ടാ​യ​താ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ക​ണ​ക്ക്. ജൂ​ണ്‍ പാ​ദ​ത്തി​ല്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വ​ലി​യ ഞെ​ട്ട​ലി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​ന പാ​ദ (ജ​നു​വ​രി–​മാ​ര്‍ച്ച്) ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ 3.1 ശ​ത​മാ​ന​മാ​ണ് വ​ള​ര്‍ച്ചാ നി​ര​ക്ക്. മാ​ര്‍ച്ച് പാ​ദ​ത്തി​ല്‍ ഒ​രാ​ഴ്ച​ത്തെ ലോ​ക്ഡൗ​ണ്‍ ഉ​ള്‍പ്പെ​ടു​ന്നു. എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. മൂ​ന്നാം പാ​ദ​ത്തി​ല്‍ 4.7 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യാ​ണ് രാ​ജ്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, 2019-20 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ജി​ഡി​പി വ​ള​ര്‍ച്ച 4.2 ശ​ത​മാ​ന​മാ​ണ്. മു​ന്‍ വ​ര്‍ഷ​ത്തെ 6.1 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നാ​ണ് ഈ ​താ​ഴ്ച.

വ​ര്‍ധി​ച്ച മൂ​ല്യ​ത്തോ​ടെ​യു​ള്ള ദേ​ശീ​യ വ​രു​മാ​നം (ജി​വി​എ) 3.9 ശ​ത​മാ​ന​ത്തി​ല്‍ എ​ത്തി​നി​ല്‍ക്കു​ന്നു. കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് മ​ന്ത്രാ​ല​യ​മാ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം കാ​ര​ണം സ​മ്പ​ദ്ഘ​ട​ന പ്ര​തി​സ​ന്ധി​യി​ല്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന ജി​ഡി​പി വ​ള​ര്‍ച്ചാ നി​ര​ക്ക് പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ചു.

മാ​ര്‍ച്ച് പാ​ദ​ത്തി​ല്‍ ഉ​ത്പാ​ദ​ന പ്ര​വ​ര്‍ത്ത​നം സാ​ര​മാ​യി കു​റ​ഞ്ഞു. തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും 1.4 ശ​ത​മാ​ന​മാ​ണ് താ​ഴ്ന്ന​ത്. അ​തേ​സ​മ​യം, കൃ​ഷി​യും സ​ര്‍ക്കാ​ര്‍ ചെ​ല​വു​ക​ളും മാ​ര്‍ച്ച് പാ​ദ​ത്തി​ല്‍ 5.9 ശ​ത​മാ​ന​വും 10.1 ശ​ത​മാ​ന​വും ഉ​യ​ര്‍ന്നു. ഇ​ന്ത്യ​യി​ലെ എ​ട്ട് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍ മേ​ഖ​ല​ക​ളി​ലും ഏ​പ്രി​ലി​ല്‍ 38.1 ശ​ത​മാ​നം റെ​ക്കോ​ഡ് താ​ഴ്ച​യു​ണ്ടാ​യ​താ​യി വ്യ​വ​സാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​മാ​സം സി​മ​ന്‍റ്, സ്റ്റീ​ല്‍ ഉ​ത്പാ​ദ​നം യ​ഥാ​ക്ര​മം 86 ശ​ത​മാ​ന​വും 83.9 ശ​ത​മാ​ന​വും കു​റ​ഞ്ഞു. വൈ​ദ്യു​തി, ക​ല്‍ക്ക​രി ഉ​ത്പാ​ദ​നം യ​ഥാ​ക്ര​മം 22.8 ശ​ത​മാ​ന​വും 15.5 ശ​ത​മാ​ന​വും താ​ഴ്ന്നു. ഏ​പ്രി​ലി​ല്‍ ച​ര​ക്ക് ക​യ​റ്റു​മ​തി 60 ശ​ത​മാ​നം കു​റ​ഞ്ഞു.

ര​ണ്ടു മാ​സ​ത്തി​ലേ​റെ നീ​ണ്ട ലോ​ക്ഡൗ​ണും ന​ഗ​ര, വ്യാ​വ​സാ​യി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ചു​പോ​ക്കും സാ​മ്പ​ത്തി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ത​ക​ര്‍ക്കു​ന്നു. മ​റ്റ് വ​ള​ര്‍ന്നു​വ​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ ക​ര്‍ശ​ന​മാ​യ ലോ​ക്ഡൗ​ണും ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ര്‍ച്ച​യും മൂ​ലം ജൂ​ണ്‍ പാ​ദ​ത്തി​ല്‍ ജി​ഡി​പി​യി​ല്‍ 45 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ഗോ​ള്‍ഡ്മാ​ന്‍ സാ​ച്ച്‌​സ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 40 വ​ര്‍ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും മോ​ശ​മാ​യ മാ​ന്ദ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം 5 ശ​ത​മാ​ന​മെ​ങ്കി​ലും സ​മ്പ​ദ്‌​വ്യ​വ​സ്ഥ ചു​രു​ങ്ങും.

സെ​പ്റ്റം​ബ​ര്‍ സാ​മ്പ​ത്തി​ക പാ​ദ​ത്തി​ലും ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 5 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് എ​സ് ആ​ൻ​ഡ് പി ​ഗ്ലോ​ബ​ല്‍ റേ​റ്റി​ങ് പ​റ​യു​ന്നു. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 5.8 ശ​ത​മാ​നം ഇ​ടി​യു​മെ​ന്ന് സ്വി​സ് ബാ​ങ്ക് യു​ബി​എ​സ് അ​റി​യി​ച്ചി​രു​ന്നു. ക്രി​സി​ല്‍, ഫി​ച്ച് റേ​റ്റി​ങ്സ്, ഗോ​ള്‍ഡ്മാ​ന്‍ സാ​ച്ച്‌​സ് എ​ന്നി​വ​രും സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​ഞ്ച് ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top