03
July 2020 - 7:35 pm IST

Download Our Mobile App

Updates

Production

വി​ല കു​റ​ഞ്ഞി​ട്ടും റ​ബ​ര്‍ ഉ​ത്പാ​ദ​നം റെ​ക്കോ​ഡി​ല്‍

Published:30 May 2020

ഇ​​ന്ത്യ​യി​ല്‍ റ​ബ​ര്‍ ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം (2019-20) 9.4 ശ​ത​മാ​നം വ​ർ​ധി​ച്ച് 7.12 ല​ക്ഷം ട​ണ്ണി​ലെ​ത്തി. 2014-15ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഉ​ത്പാ​ദ​നം ഏ​ഴു​ല​ക്ഷം ട​ണ്‍ ക​ട​ക്കു​ന്ന​ത്.

കൊ​ച്ചി: ഇ​ന്ത്യ​യി​ല്‍ റ​ബ​ര്‍ ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം (2019-20) 9.4 ശ​ത​മാ​നം വ​ർ​ധി​ച്ച് 7.12 ല​ക്ഷം ട​ണ്ണി​ലെ​ത്തി. 2014-15ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഉ​ത്പാ​ദ​നം ഏ​ഴു​ല​ക്ഷം ട​ണ്‍ ക​ട​ക്കു​ന്ന​ത്. ചെ​ല​വ് കു​റ​ച്ച്, കൂ​ടു​ത​ല്‍ ഉ​ത്പാ​ദ​ന​വും ലാ​ഭ​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഈ ​വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മെ​ന്ന് റ​ബ​ര്‍ ബോ​ര്‍ഡ് പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍ഷം അ​ധി​ക​മാ​യി ടാ​പ്പി​ങ് ന​ട​ന്ന​ത് 40,000 ഹെ​ക്റ്റ​റി​ലാ​ണ്.

അ​തേ​സ​മ​യം, റ​ബ​ര്‍ ഉ​പ​ഭോ​ഗം താ​ഴേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 2018-19ലെ 12.11 ​ല​ക്ഷം ട​ണ്ണി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ​വ​ര്‍ഷം ഉ​പ​ഭോ​ഗം 11.34 ല​ക്ഷം ട​ണ്ണാ​യി കു​റ​ഞ്ഞു. എ​ന്നാ​ല്‍, ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും ത​മ്മി​ലെ അ​ന്ത​രം 5.61 ല​ക്ഷം ട​ണ്ണി​ല്‍ നി​ന്ന് 4.22 ല​ക്ഷം ട​ണ്ണി​ലേ​ക്ക് താ​ഴ്ന്നു. ന​ട​പ്പു​വ​ര്‍ഷം (2020-21) ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന പ്ര​തീ​ക്ഷ 7.10 ല​ക്ഷം ട​ണ്ണാ​ണ്.

2019-20ല്‍ ​ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള റ​ബ​ര്‍ ക​യ​റ്റു​മ​തി 12,194 ട​ണ്ണാ​യി ഉ​യ​ര്‍ന്നു. 2018-19ല്‍ ​ഇ​ത് 4,551 ട​ണ്ണാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​റ​ക്കു​മ​തി 20 ശ​ത​മാ​നം കു​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top