09
July 2020 - 2:20 pm IST

Download Our Mobile App

Flash News
Archives

World

trump

ജി സെവനിലേക്ക് ഇന്ത്യയെ ക്ഷണിക്കാൻ ട്രംപ്, ഉച്ചകോടി മാറ്റിവച്ചു

Published:31 May 2020

ഇപ്പോഴത്തെ ലോകത്തിന്‍റെ പ്രസക്തി അനുസരിച്ച് ഗ്രൂപ്പ് വികസിപ്പിക്കണം. ജി 7ലെ പ്രാതിനിധ്യം തന്നെ പുതിയ ലോകക്രമത്തിനു ചേർന്നതല്ല. ഇന്ത്യയും റഷ്യയും ഓസ്ട്രേലിയയും ദക്ഷിണ കൊറിയയും ഈ ഗ്രൂപ്പിൽ എത്തേണ്ടതാണെന്നും ട്രംപ് പറഞ്ഞു.

വാഷിങ്ടൺ: വാഷിങ്ടൺ: ജി 7 ഉച്ചകോടി മാറ്റിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇപ്പോഴത്തെ ജി 7 ഗ്രൂപ്പ് പ്രസക്തി നഷ്ടപ്പെട്ടതാണ്. ഇപ്പോഴത്തെ ലോകത്തിന്‍റെ പ്രസക്തി അനുസരിച്ച് ഗ്രൂപ്പ് വികസിപ്പിക്കണം. ജി 7ലെ പ്രാതിനിധ്യം തന്നെ പുതിയ ലോകക്രമത്തിനു ചേർന്നതല്ല. ഇന്ത്യയും റഷ്യയും ഓസ്ട്രേലിയയും ദക്ഷിണ കൊറിയയും ഈ ഗ്രൂപ്പിൽ എത്തേണ്ടതാണെന്നും ട്രംപ് പറഞ്ഞു.

ക്യാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവയാണ് ഇപ്പോൾ ജി 7 അംഗരാജ്യങ്ങൾ. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികൾ എന്ന നിലയിൽ ഇവയിൽ പല രാജ്യങ്ങൾക്കും പ്രാധാന്യം കുറഞ്ഞിരിക്കുന്നു എന്നതാണ് ട്രംപിന്‍റെ നിലപാട്. ജൂൺ 10 മുതൽ 12 വരെയാണ് ഉച്ചകോടി ചേരേണ്ടിയിരുന്നത്.


വാർത്തകൾ

Sign up for Newsletter



top