06
July 2020 - 1:24 pm IST

Download Our Mobile App

Other news

Rojar Fedarar, Ronaldo, Lionel Messi, Virat Kohli

മെസിയല്ല; ഫെഡറർ

Published:31 May 2020

ഇ​ത്ത​വ​ണ ര​ണ്ടു സ്ഥാ​നം ന​ഷ്ട​മാ​യ മെ​സി മൂ​ന്നാം സ്ഥാ​ന​ത്ത​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.106.3 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ഫെ​ഡ​റ​റു​ടെ വ​രു​മാ​നം. പോ​ര്‍ച്ചു​ഗീ​സ് ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യാ​ണ് 105 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ വ​രു​മാ​ന​വു​മാ​യി പ​ട്ടി​ക​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്ത്

ന്യൂ​യോ​ര്‍ക്ക്: ലോ​ക​ത്തി​ല്‍ ഏ​റ്റ​റു​മ​ധി​കം വ​രു​മാ​ന​മു​ള്ള കാ​യി​ക താ​ര​മെ​ന്ന ഖ്യാ​തി സ്വി​റ്റ്‌​സ​ര്‍ലാ​ന്‍ഡ് ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്ക്. ഫോ​ബ്‌​സ് മാ​സി​ക പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ലാ​ണ് ഫെ​ഡ​റ​ര്‍ മു​ന്നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന അ​ര്‍ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യെ അ​ദ്ദേ​ഹം പി​ന്ത​ള്ളു​ക​യാ​യി​രു​ന്നു. 

ഇ​ത്ത​വ​ണ ര​ണ്ടു സ്ഥാ​നം ന​ഷ്ട​മാ​യ മെ​സി മൂ​ന്നാം സ്ഥാ​ന​ത്ത​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.106.3 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ഫെ​ഡ​റ​റു​ടെ വ​രു​മാ​നം. പോ​ര്‍ച്ചു​ഗീ​സ് ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യാ​ണ് 105 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ വ​രു​മാ​ന​വു​മാ​യി പ​ട്ടി​ക​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്ത്. മൂ​ന്നാ​മ​തു​ള്ള മെ​സ്സി​യു​ടെ സ​മ്പാ​ദ്യം 104 മി​ല്ല്യ​ണ്‍ ഡോ​ള​റാ​ണ്. ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ 95.5 മി​ല്ല്യ​ണ്‍ ഡോ​ള​റി​ന്‍റെ വ​രു​മാ​ന​വു​മാ​യി നാ​ലാ​മ​തെ​ത്തി.കൊ​റോ​ണ​വൈ​റ​സ് മ​ഹാ​മാ​രി​യാ​ണ് മെ​സ്സി​ക്കും റൊ​ണാ​ള്‍ഡോ​യ്ക്കും തി​രി​ച്ച​ടി​യാ​യി മാ​റി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്ന് ഇ​രു​താ​ര​ങ്ങ​ളു​ടെ​യും ക്ല​ബ്ബു​ക​ള്‍ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു ടെ​ന്നീ​സ് താ​രം വ​രു​മാ​ന​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫോ​ബ്‌​സി​ന്‍റെ സീ​നി​യ​ര്‍ എ​ഡി​റ്റ​ര്‍ കേ​ര്‍ട്ട് ബ​ഡെ​ന്‍ഹ്യു​സ​ന്‍ വ്യ​ക്ത​മാ​ക്കി.
വ​രു​മാ​ന​ത്തി​ല്‍ ആ​ദ്യ 100 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള കാ​യി​ക താ​ര​ങ്ങ​ളു​ടെ ലി​സ്റ്റ് ഫോ​ബ്‌​സ് പു​റ​ത്തു​വി​ട്ട​പ്പോ​ള്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ​ത് ബാ​സ്‌​ക​റ്റ് ബോ​ള്‍ താ​ര​ങ്ങ​ളാ​യി​രു​ന്നു. 

35 ബാ​സ്‌​ക​റ്റ് ബോ​ള്‍ താ​ര​ങ്ങ​ള്‍ ആ​ദ്യ നൂ​റി​നു​ള്ളി​ല്‍ ഇ​ടം​പി​ടി​ച്ചു. 14 താ​ര​ങ്ങ​ളു​മാ​യി ഫു​ട്‌​ബോ​ളി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. ടെ​ന്നീ​സി​ല്‍ നി​ന്നും ആ​റും ബോ​ക്‌​സി​ങ്, മി​ക്‌​സ​ഡ് മാ​ര്‍ഷ്യ​ല്‍ ആ​ര്‍ട്‌​സ് എ​ന്നി​വ​യി​ല്‍ നി​ന്നും അ​ഞ്ചും ഗോ​ള്‍ഫി​ല്‍ നി​ന്നും നാ​ലും മോ​ട്ടോ​ര്‍ റേ​സി​ങി​ല്‍ നി​ന്നും ബേ​സ്‌​ബോ​ള്‍, ക്രി​ക്ക​റ്റ് എ​ന്നി​വ​യി​ല്‍ നി​ന്നും ഓ​രോ താ​ര​വും നൂ​റ് പേ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ മാ​നം​കാ​ത്ത​ത് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ വി​രാ​ട് കോ​ഹ്‌ലി​യാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ വ​ര്‍ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 30 സ്ഥാ​ന​ങ്ങ​ള്‍ ക​യ​റി​യ കോ​ഹ്‌ലി ഇ​പ്പോ​ള്‍ 66ാം സ്ഥാ​ന​ത്തു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top