09
July 2020 - 2:22 pm IST

Download Our Mobile App

Flash News
Archives

Mollywood

jayaram

ശ്രീകൃഷ്ണനെ സ്തുതിച്ച് ജയറാം; നമോയിലെ ആദ്യഗാനമെത്തി

Published:31 May 2020

ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിച്ച് പാടുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന സംസ്കൃത സിനിമ നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണനെ സ്തുതിച്ച് പാടുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ ജയറാമിന്‍റെ വേറിട്ട ലുക്ക് വൈറലായിരുന്നു. ചിത്രത്തിനായി 20 കിലോ ശരീരഭാരവും ജയറാം കുറച്ചിരുന്നു. വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

101 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ബി ലെനിനാണ് ചിത്രത്തിന്‍റെ എഡിറ്റർ. എസ്. ലോകനാഥനാണ് ക്യാമറാമാൻ. അനൂപ് ജെലോട്ട സംഗീതസംവിധാനം നിർവഹിക്കുന്നു. മമ നയാൻ, സർക്കാർ ദേശായി, മൈഥിലി ജാവേദ്കർ, രാജ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. 


വാർത്തകൾ

Sign up for Newsletter



top