09
July 2020 - 3:04 pm IST

Download Our Mobile App

Flash News
Archives

National

modi

വാക്കുകളിൽ ഒതുങ്ങില്ല പാവങ്ങളുടെ വേദന: മോദി

Published:31 May 2020

എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പാടുകൾ സഹിക്കുന്നുണ്ട്. എന്നാൽ, പാവപ്പെട്ടവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അവരെ സഹായിക്കാൻ എല്ലാവരും പ്രവർത്തിക്കുന്നുണ്ട്. വളരെയേറെ കുടിയേറ്റ തൊഴിലാളികളെയാണ് റെയിൽവേ വീടുകളിലെത്തിച്ചത്- മോദി പറഞ്ഞു.

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിസന്ധി പാവങ്ങൾക്കും തൊഴിലാളികൾക്കുമുണ്ടാക്കിയ വേദനയും കഷ്ടപ്പാടുകളും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ പ്രതിമാസ റേഡിയോ പരിപാടി "മൻ കി ബാത്തി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പാടുകൾ സഹിക്കുന്നുണ്ട്. എന്നാൽ, പാവപ്പെട്ടവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അവരെ സഹായിക്കാൻ എല്ലാവരും പ്രവർത്തിക്കുന്നുണ്ട്. വളരെയേറെ കുടിയേറ്റ തൊഴിലാളികളെയാണ് റെയിൽവേ വീടുകളിലെത്തിച്ചത്- മോദി പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ ഇനിയും "എക്സ്ട്രാ കെയർഫുൾ' ആയിരിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. സാമൂഹിക അകലം പാലിക്കണം, മാസ്ക് നിർബന്ധമായി ഉപയോഗിക്കണം.

 സാമ്പത്തിക വ്യവസ്ഥ ഘട്ടങ്ങളായി തുറക്കുകയാണ്. വലിയൊരു ഭാഗം തുറന്നു കഴിഞ്ഞു. റെയിൽവേയും വ്യോമഗതാഗതവും ഭാഗികമായി പ്രവർത്തനം തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാവും. ഇപ്പോൾ അ‍ധിക ജാഗ്രത അനിവാര്യമാണ്- മോദി കൂട്ടിച്ചേർത്തു.

ഈ ഘട്ടത്തിൽ പാവപ്പെട്ടവർ അനുഭവിച്ച കഷ്ടപ്പാടുകൾ രാജ്യത്തിന് ആത്മപരിശോധന നടത്താൻ പോന്നതാണ്. ഭാവിയിലേക്കുള്ള പാഠങ്ങളാണിത്. വികസനത്തിൽ കിഴക്കൻ മേഖല പിന്തള്ളപ്പെട്ടതിന്‍റെ പ്രശ്നങ്ങൾ ആ മേഖലകളിൽ കൂടുതലുണ്ട്. ലോകം മുഴുവൻ മഹാമാരി ബാധിച്ചു. മറ്റു പല ഭാഗങ്ങളിലേതിനെക്കാൾ ഏറെ മെച്ചമായ രീതിയിലാണ് ഇന്ത്യ കൊവിഡിനെ നേരിട്ടത്- ‍അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top