09
July 2020 - 3:12 pm IST

Download Our Mobile App

Flash News
Archives

National

lockdown-india.jpg

വേഗം കൂട്ടി വ്യാപനം, ജാഗ്രതയും കൂടണം

Published:31 May 2020

പ്രധാനമായും കണ്ടെയ്മെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ ഒതുങ്ങുന്ന പുറത്തുകടക്കൽ സ്ട്രാറ്റജി ജൂൺ ഒന്നിനു നിലവിൽ വരുമ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യവും നൽകുന്നുണ്ട്.

ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗമുയരുമ്പോഴാണ് വിലക്കുകൾ പല ഘട്ടമായി പിൻവലിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അഞ്ചാം ഘട്ടം ലോക് ഡൗണിലേക്കു നീങ്ങുന്നത്. പ്രധാനമായും കണ്ടെയ്മെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ ഒതുങ്ങുന്ന പുറത്തുകടക്കൽ സ്ട്രാറ്റജി ജൂൺ ഒന്നിനു നിലവിൽ വരുമ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യവും നൽകുന്നുണ്ട്.

ജൂൺ എട്ടിന് സാമ്പത്തിക വ്യവസ്ഥ കൂടുതൽ തുറക്കുന്നതോടെ ജാഗ്രതയും വർധിപ്പിക്കേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയത് മേയ് 18നായിരുന്നു. നാലാം ഘട്ടം ലോക് ഡൗൺ തുടങ്ങിയ ദിവസം. ഈ ഘട്ടം ഇന്ന് അവസാനിച്ച് നാളെ അഞ്ചാം ഘട്ടം ലോക് ഡൗൺ തുടങ്ങാനിരിക്കെ ദിവസവും പുതിയ റെക്കോഡിട്ടാണ് രോഗികളുടെ എണ്ണം വർധിക്കുന്നത്.

109 ദിവസം കൊണ്ട് ഒരു ലക്ഷത്തിലെത്തിയ രോഗബാധിതരുടെ എണ്ണം അടുത്ത 50,000 പിന്നിട്ടത് വെറും ഒമ്പതു ദിവസം കൊണ്ടാണ്. മേയ് 27ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ 1,51,000 കടന്നു. പിന്നീട് നാലു ദിവസം കൊണ്ട് 30,000ൽ ഏറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഈ നിലയിലാണു രോഗബാധിതരുടെ എണ്ണം കുതിക്കുന്നതെങ്കിൽ സാമ്പത്തിക വ്യവസ്ഥ പൂർണമായി തുറക്കുന്ന അവസരത്തിൽ എല്ലാം കൈവിട്ടുപോകാതിരിക്കാൻ സംസ്ഥാന സർക്കാരുകൾ അതീവ ശ്രദ്ധ നൽകേണ്ടിവരും.  പ്രത്യേകിച്ച് കണ്ടെയ്മെന്‍റ് സോണുകളിൽ പതിവിലേറെ ജാഗ്രതയും സൂക്ഷ്മതയും സർക്കാർ സംവിധാനങ്ങൾ പുലർത്തേണ്ടിവരും.


വാർത്തകൾ

Sign up for Newsletter



top