06
July 2020 - 2:37 pm IST

Download Our Mobile App

Flash News
Archives

Updates

Nabard

ന​ബാ​ർ​ഡ് പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി പ്ര​യോ​ജ​ന​മി​ല്ലാ​തെ അ​വ​സാ​നി​ച്ചു

Published:31 May 2020

കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക, ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ സ​ജീ​വ​മാ​ക്കാ​ൻ ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​വ​ഴി ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക വാ​യ്പാ​പ​ദ്ധ​തി പ്ര​യോ​ജ​ന​മി​ല്ലാ​തെ അ​വ​സാ​നി​ക്കു​ന്നു.

കൊ​ച്ചി: കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക, ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ സ​ജീ​വ​മാ​ക്കാ​ൻ ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​വ​ഴി ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക വാ​യ്പാ​പ​ദ്ധ​തി പ്ര​യോ​ജ​ന​മി​ല്ലാ​തെ അ​വ​സാ​നി​ക്കു​ന്നു. സ്പെ​ഷ്യ​ൽ ലി​ക്വി​ഡി​റ്റി ഫെ​സി​ലി​റ്റി എ​ന്ന പേ​രി​ൽ ന​ബാ​ർ​ഡ് അ​നു​വ​ദി​ച്ച ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചു​ള്ള വാ​യ്പ​ക​ൾ 31ന് ​മു​മ്പ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. 22നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ആ​ളു​ക​ൾ അ​റി​ഞ്ഞു​വ​ന്ന​പ്പോ​ഴേ​ക്കും പ​ദ്ധ​തി അ​വ​സാ​നി​ച്ചു.

കാ​ലാ​വ​ധി നീ​ട്ടി​യ​താ​യി ബാ​ങ്കു​ക​ൾ​ക്ക് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, അ​വ​സാ​ന തി​യ​തി​യാ​യ ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി ദി​ന​വു​മാ​ണ്. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, ഫി​ഷ​റീ​സ്, വ്യ​വ​സാ​യം എ​ന്നീ വ​കു​പ്പു​ക​ൾ അ​ർ​ഹ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് വാ​യ്പ അ​നു​വ​ദി​ക്കേ​ണ്ട​തെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്. ഇ​ത്ര​യും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി ശു​പാ​ർ​ശ ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന​ത് കാ​ത​ലാ​യ ചോ​ദ്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മി​ക്ക ബാ​ങ്കു​ക​ളി​ലും വാ​യ്പാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​പേ​ക്ഷ​ക​ളൊ​ന്നും കാ​ര്യ​മാ​യി എ​ത്തി​യി​ട്ടി​ല്ല. മി​ക്ക​വാ​റും ബാ​ങ്കു​ക​ൾ കൂ​ടു​ത​ൽ തു​ക കാ​ർ​ഷി​ക​വാ​യ്പ​യി​ൽ വ​ക​യി​രു​ത്തി ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്.

പ​ദ്ധ​തി പ്ര​കാ​രം ഹ്ര​സ്വ​കാ​ല കാ​ർ​ഷി​ക ഉ​ത്പാ​ദ​ന​ത്തി​നും കാ​ർ​ഷി​കാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, മ​ത്സ്യം​വ​ള​ർ​ത്ത​ൽ, പൗ​ൾ​ട്രി, നെ​ൽ​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളു​ടെ മൂ​ല​ധ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​ന​മാ​യും ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു​മാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്ക് അ​നു​വ​ദി​ക്കാ​വു​ന്ന പ​ര​മാ​വ​ധി വാ​യ്പാ​തു​ക ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ്. ഒ​രു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള വാ​യ്പ​യു​ടെ പ​ലി​ശ​നി​ര​ക്ക് 6.8 ശ​ത​മാ​ന​മാ​ണ്. പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള വാ​യ്പ​യ്ക്ക് മ​റ്റ് പ​ലി​ശ സ​ബ്സി​ഡി​ക​ൾ ല​ഭി​ക്കു​ന്ന​തു​മ​ല്ല. സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്രൊ​ജ​ക്റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം വാ​യ്പ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ കാ​ല​ത്തെ അ​വ​സ്ഥ പ്ര​ത്യേ​കി​ച്ച് പ​റ​യേ​ണ്ട​തു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 22ന് ​ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ൽ 31ന് ​മു​മ്പ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​യ്പാ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, ബാ​ങ്കു​ക​ൾ​ക്ക് ഡ​യ​റ​ക്റ്റ​ർ ബോ​ർ​ഡ് യോ​ഗ​ങ്ങ​ൾ ചേ​രാ​തെ വാ​യ്പ​ക​ൾ ന​ൽ​കാ​നും ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് യാ​തൊ​രു ഗു​ണ​വു​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പ്.


വാർത്തകൾ

Sign up for Newsletter



top