09
July 2020 - 2:02 pm IST

Download Our Mobile App

Flash News
Archives

Market

Webcam

ഓ​ൺ​ലൈ​ൻ ക്ലാ​സ് : വെ​ബ്കാ​മി​ന് പൊ​ന്നും​വി​ല

Published:31 May 2020

ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ക്ക് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ വി​പ​ണി​യി​ല്‍ വെ​ബ് കാ​മി​ന്‍റെ വി​ല കു​തി​ച്ചു​യ​ർ​ന്നു. കു​റ​ഞ്ഞ വി​ല​യു​ടെ വെ​ബ് കാ​മു​ക​ള്‍ നേ​ര​ത്തേ വി​റ്റു​പോ​യെ​ന്നും സ്റ്റോ​ക്കി​ല്ലാ​ത്ത​താ​ണ് വി​ല​വ​ര്‍ധ​ന​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ്  വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ളി​ലും കോ​ളെ​ജു​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ക്ക് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ വി​പ​ണി​യി​ല്‍ വെ​ബ് കാ​മി​ന്‍റെ വി​ല കു​തി​ച്ചു​യ​ർ​ന്നു. ലോ​ക്ഡൗ​ണി​നു​മു​മ്പ് 1000 രൂ​പ​യി​ല്‍ കു​റ​ഞ്ഞ വെ​ബ് കാ​മു​ക​ള്‍ സു​ല​ഭ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കൂ​ടി​യ വി​ല​യു​ടേ​തു മാ​ത്ര​മേ വി​പ​ണി​യി​ലു​ള്ളൂ. കു​റ​ഞ്ഞ വി​ല​യു​ടെ വെ​ബ് കാ​മു​ക​ള്‍ നേ​ര​ത്തേ വി​റ്റു​പോ​യെ​ന്നും സ്റ്റോ​ക്കി​ല്ലാ​ത്ത​താ​ണ് വി​ല​വ​ര്‍ധ​ന​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ്  വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. കൂ​ടാ​തെ ചി​ല ക​മ്പ​നി​ക​ള്‍ വി​ല വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്തു.

ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന ദി​നം അ​ടു​ത്ത​തോ​ടെ 10,000 രൂ​പ വി​ല​യു​ള്ള വെ​ബ് കാ​മു​ക​ള്‍ വ​രെ വാ​ങ്ങു​ന്ന​വ​രു​ണ്ടെ​ന്ന് കൊ​ച്ചി​യി​ലെ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള 1,000 മു​ത​ല്‍ 2,000 രൂ​പ വി​ല​യു​ള്ള വെ​ബ് കാ​മു​ക​ള്‍ ചു​രു​ക്കം സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് വി​ൽ​പ്പ​ന​യ്ക്കു​ള്ള​ത്.

ഓ​ര്‍ഡ​ര്‍ ന​ല്‍കി​യാ​ലും ഇ​വ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ചൈ​നീ​സ് ക​മ്പ​നി​ക​ളു​ടെ വെ​ബ് കാ​മാ​ണ് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ലാ​യും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. മും​ബൈ, ഡ​ല്‍ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വീ​ട്ടി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യി വെ​ബ് കാം ​വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്. ക​മ്പ്യൂ​ട്ട​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ പാ​ര്‍ട്സു​ക​ള്‍ക്കും വി​പ​ണി​യി​ല്‍ ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top