06
July 2020 - 2:55 pm IST

Download Our Mobile App

Flash News
Archives

Mollywood

cinema-serial-shooting-restarting

സി​നി​മ, സീ​രി​യ​ൽ ഷൂ​ട്ടി​ങ്ങു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു

Published:01 June 2020

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന സി​നി​മാ, സീ​രി​യ​ൽ ഷൂ​ട്ടി​ങ്ങു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഷൂ​ട്ടി​ങ് സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും ഷൂ​ട്ടി​ങ്ങെ​ന്നു ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ൾ.

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന സി​നി​മാ, സീ​രി​യ​ൽ ഷൂ​ട്ടി​ങ്ങു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഷൂ​ട്ടി​ങ് സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും ഷൂ​ട്ടി​ങ്ങെ​ന്നു ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ൾ. ഫെ​ഫ്ക​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഡ​യ​റ​ക്റ്റേ​ഴ്സ് യൂ​ണി​യ​ൻ ത​യാ​റാ​ക്കി​യ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക​ര​ട് പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

1) നി​ർ​മാ​താ​വും സം​വി​ധാ​യ​ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റും പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റും ഷൂ​ട്ടി​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ആ​ളു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​ച്ച് ലി​സ്റ്റി​ടു​ക. സ​ർ​ക്കാ​ർ ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന 50 ആ​ളു​ക​ളി​ലേ​ക്ക് പ​രി​മി​തി​പ്പെ​ടു​ത്തു​ക. 

2) ഷൂ​ട്ടി​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഡോ​ക്റ്റ​ർ​മാ​ർ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ ടീം ​പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക. രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രെ​യും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രേ​യും അ​വ​രു​ടെ സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി മാ​റ്റി നി​ർ​ത്തു​ക. ഷൂ​ട്ടി​ങ്ങി​ലു​ട​നീ​ളം ഈ ​മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്ക​ണം. ഇ​വ​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടും ഡാ​റ്റ​യും പ്രൊ​ഡ​ക്ഷ​ൻ ടീ​മി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ണ് സൂ​ക്ഷി​ക്കേ​ണ്ട​ത്. 

3) റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക. ഐ​സി​എം​ആ​ർ അം​ഗീ​കാ​ര​മു​ള്ള മൊ​ബൈ​ൽ ലാ​ബി​ന്‍റെ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

4) ഡോ​ക്റ്റ​റു​ടെ അ​നു​വാ​ദ​ത്തോ​ടെ ആ​ളു​ക​ൾ നി​ല​വി​ൽ ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്തു​ക. പ്ര​തി​രോ​ധ ശേ​ഷി വ​ർ​ദ്ധി​ക്കാ​നു​ള്ള ഹോ​മി​യോ​പ​തി/ ആ​യു​ർ​വ്വേ​ദ മ​രു​ന്നു​ക​ൾ എ​ല്ലാ യൂ​ണി​റ്റ്‌ അം​ഗ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ക.

5) 65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രെ ഡോ​ക്റ്റ​റു​ടെ പ്ര​ത്യേ​ക അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം പ​ങ്കെ​ടു​പ്പി​ക്കു​ക.

 

6) സെ​റ്റി​ൽ വ​രു​ന്ന ഓ​രോ ആ​ളി​നേ​യും തെ​ർ​മ​ൽ ആ​ൻ​ഡ് ഒ​പ്റ്റി​ക്ക​ൽ ഇ​മേ​ജി​ങ് ക്യാ​മ​റ ഗേ​റ്റി​ലൂ​ടെ ക​ട​ത്തി​വി​ട്ട് രോ​ഗ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക. 

7) സെ​റ്റി​ൽ സ​ന്ദ​ർ​ശ​ക​രെ ക​ർ​ശ​ന​മാ​യും ഒ​ഴി​വാ​ക്കു​ക. 
 ഷൂ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്നു​പോ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന ലോ​ഗ് ബു​ക്ക് സൂ​ക്ഷി​ക്കു​ക. ഇ​തി​ന്‍റെ വി​വ​ര​ശേ​ഖ​ര ഉ​ത്ത​ര​വാ​ദി​ത്വം പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് ആ​യി​രി​ക്കും. വി​വ​ര സൂ​ക്ഷി​പ്പി​നു സ​ഹ​സം​വി​ധാ​യ​ക​രു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. 

 

9) എ​ല്ലാ​വ​രും മാ​സ്ക് മു​ഴു​വ​ൻ സ​മ​യ​വും ഉ​പ​യോ​ഗി​ക്ക​ണം.
 

10) എ​ൻ 95, എ​ൻ 99 മു​ത​ൽ സാ​ധാ​ര​ണ മാ​സ്കു​ക​ൾ വ​രെ കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ ഉ​പ​യോ​ഗി​ച്ച് വ​രു​ന്നു​ണ്ട്. ഷൂ​ട്ടി​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ നി​ല​വി​ലു​ള്ള രോ​ഗ ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ച്ച് ഡോ​ക്റ്റ​റു​ടെ നി​ർ​ദേ​ശം പ്ര​കാ​രം ആ​വ​ശ്യ​മാ​യ ശ്രേ​ണി​യി​ലു​ള്ള മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യു​ക. 

11) മാ​സ്കി​ന്‍റെ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഉ​പ​ഭോ​ഗ സ​മ​യം ക​ഴി​യു​മ്പോ​ൾ പു​തി​യ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യു​ക. 

 

12) 80% ആ​ൽ​ക്ക​ഹോ​ൾ ക​ണ്ടെ​ന്‍റു​ള്ള അം​ഗീ​കൃ​ത ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ കൊ​ണ്ടു ന​ട​ന്ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന 100 എം​എ​ൽ ബോ​ട്ടി​ൽ ഓ​രോ അം​ഗ​ത്തി​നും പ്ര​ത്യേ​കം ന​ൽ​കു​ക. തീ​രു​ന്ന​ത​നു​സ​രി​ച്ച് ന​ൽ​കാ​നു​ള്ള ശേ​ഖ​രം ഉ​റ​പ്പു​വ​രു​ത്തു​ക. 

13) മെ​യ്ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​ക​ൾ ജോ​ലി തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ മു​മ്പി​ൽ വെ​ച്ച് ത​ന്നെ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​യി അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രാ​ൻ ശ്ര​ദ്ധി​ക്കു​ക. 

14) എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ഗു​ണ​മേ​ന്മ​യു​ള്ള ഗ്ലൗ​സ് വി​ത​ര​ണം ചെ​യു​ക. 

15) ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ ഗ്ലൗ​സു​ക​ൾ എ​ന്നി​വ നി​ക്ഷേ​പി​ക്കാ​നു​ള്ള ഡ​സ്റ്റ് ബി​ന്നു​ക​ളും അ​വ ന​ശി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ക​രു​തേ​ണ്ട​താ​ണ്. 

16) ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​ൻ, വാ​ഹ​ന​ങ്ങ​ൾ, ഹോ​ട്ട​ൽ മു​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം ക​ണ​ക്കാ​ക്കി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​റി​ക​ളു​ടേ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​ണ്ണ​വും സൗ​ക​ര്യ​വും ന​ട​പ്പി​ലാ​ക്കു​ക. 

17 ) പ​ര​മാ​വ​ധി സിം​ഗി​ൾ ഒ​ക്കു​പേ​ഷ​ൻ അ​നു​വ​ദി​ക്കു​ക. 

18) കൂ​ട്ടം​കൂ​ടി നി​ൽ​ക്കാ​തി​രി​ക്കു​ക. അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ന്നി​ച്ച് നി​ൽ​ക്ക​രു​ത്. പ​ര​സ്പ​രം ഒ​ന്ന​ര മീ​റ്റ​റെ​ങ്കി​ലും അ​ക​ലം പാ​ലി​ക്കു​ക. എ​ല്ലാ​വ​രും ശാ​ന്ത​മാ​യി അ​ച്ച​ട​ക്കം പാ​ലി​ച്ച് ജോ​ലി​ചെ​യു​ക. 

 

19) ലൊ​ക്കേ​ഷ​നി​ൽ അ​താ​ത് സ​മ​യം / ഷോ​ട്ടി​നു ആ​വ​ശ്യ​മു​ള്ള വി​ഭാ​ഗം ഒ​ഴി​ച്ച് മ​റ്റു​ള്ള​വ​ർ നി​ശ്ചി​ത ദൂ​ര​ത്ത് നി​ല​യു​റ​പ്പി​ക്കു​ക. 

20) ആ​ർ​ട്ടി​സ്റ്റു​ക​ളു​മാ​യി ഡീ​ൽ ചെ​യേ​ണ്ടി വ​രു​ന്ന ഓ​രോ വി​ഭാ​ഗ​വും ( ഉ​ദാ : മെ​യ്ക്ക​പ്പ്, കോ​സ്റ്റ്യും ) നേ​ര​ത്തെ ജോ​ലി തീ​ർ​ത്ത് നി​ശ്ചി​ത അ​ക​ലം മാ​റി നി​ൽ​ക്കു​ക. 

 

21) ലൈ​റ്റ​പ്പ് ചെ​യു​ന്ന സ​മ​യ​ത്ത് യൂ​ണി​റ്റി​ന്‍റെ ആ​ളു​ക​ളും ക്യാ​മ​റ​മാ​നോ അ​ദേ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യോ മാ​ത്ര​മേ സെ​റ്റി​ൽ ഉ​ണ്ടാ​കാ​വൂ. അ​തു​പോ​ലെ ക്രെ​യി​ൻ, ട്രാ​ക്ക് എ​ന്നി​വ ഒ​രു​ക്കു​മ്പോ​ൾ അ​താ​ത് സാ​ങ്കേ​തി​ക വി​ഭാ​ഗം ആ​ളു​ക​ളും. മ​റ്റു​ള്ള​വ​ർ അ​ക​ലം പാ​ലി​ച്ച് നി​ല​കൊ​ള്ളു​ക. 
 

22) ഷൂ​ട്ടി​ങ്ങ് സ്പോ​ട്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ട സ​മ​യം ആ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ആ​ളു​ക​ൾ മാ​ത്ര​മേ സെ​റ്റി​ൽ ഉ​ണ്ടാ​കാ​വൂ. 
 

23) സ്പോ​ട്ട് എ​ഡി​റ്റ​റു​ടെ സ്ഥാ​ന​വും അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. 

24) സ​ഹ​സം​വി​ധാ​യ​ക​ർ അ​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​യു​മ്പോ​ൾ സം​വി​ധാ​യ​ക​ന്‍റെ ശ്ര​ദ്ധ കി​ട്ടു​ന്ന അ​ക​ല​ത്തി​ൽ മാ​റി​നി​ൽ​ക്കു​ക. 

 

25) സെ​റ്റി​ലു​ള്ള​വ​ർ ത​മ്മി​ലു​ള്ള ആ​ശ​യ വി​നി​മ​യ​ത്തി​ന് വാ​ക്കി ടോ​ക്കി​യും മൊ​ബൈ​ൽ ഫോ​ണും പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ക. 
 

26) സെ​റ്റി​ലെ പ്രോ​പ്പ​ർ​ടീ​സ് ആ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും കോ​സ്റ്റ്യു​സു​ക​ൾ കോ​സ്റ്റ്യും ഡി​പ്പാ​ർ​ട്ട്മെ​ന്‍റും മാ​ത്ര​മേ സ്പ​ർ​ശി​ക്കാ​ൻ പാ​ടു​ള്ളു. ഗ്ലൗ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. ഇ​വ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ അ​താ​ത് വി​ഭാ​ഗം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. 
 

27) സീ​നി​ന്‍റെ ആ​വ​ശ്യാ​ർ​ഥം ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ർ​ട്ടി​സ്റ്റു​ക​ൾ ഇ​വ സ്പ​ർ​ശി​ക്കേ​ണ്ടി വ​രു​മ്പോ​ൾ സാ​നി​റ്റ​റൈ​സ് ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ആ​ർ​ട്ടി​സ്റ്റു​ക​ളെ അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സെ​റ്റി​ലെ പ്ര​തി​നി​ധി​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​സം​വി​ധാ​യ​ക​രു​ടെ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​കേ​ണ്ട​താ​ണ്. 
 

28) ഷൂ​ട്ട് ചെ​യാ​ൻ പോ​കു​ന്ന സീ​നു​ക​ളു​ടെ ഫോ​ട്ടോ​കോ​പ്പി​യോ പി​ഡി​എ​ഫ് ഫ​യ​ലോ സം​വി​ധാ​ന ഡി​പ്പാ​ർ​ട്മെ​ന്‍റി​ന് പു​റ​മെ ഓ​രോ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​യും ആ​വ​ശ്യ​മാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ന​ൽ​കേ​ണ്ട​താ​ണ്. അ​താ​ത് സീ​നു​ക​ളി​ൽ വ​രു​ന്ന ഓ​രോ ആ​ർ​ട്ടി​സ്റ്റി​നും ഓ​രോ കോ​പ്പി വെ​ച്ച് ന​ൽ​ക​ണം. ഫോ​ട്ടോ​സ്റ്റാ​റ്റ് ആ​ണെ​ങ്കി​ൽ ഇ​തി​ന്‍റെ എ​ണ്ണം തീ​രു​മാ​നി​ക്കേ​ണ്ട​തും വി​ത​ര​ണം ചെ​യേ​ണ്ട​തും സ​ഹ​സം​വി​ധാ​യ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. 

29) ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​വ​രും, ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യു​ന്ന​വ​രും എ​പ്പോ​ഴും വ്യ​ക്തി ശു​ദ്ധി പാ​ലി​ക്കു​ക. ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന ഇ​ട​വും ക​ഴി​ക്കു​ന്ന ഇ​ട​വും അ​ണു​വി​മു​ക്ത​മാ​യി​രി​ക്ക​ണം.

 

30) ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​യി മാ​ത്രം ആ​ഹാ​രം വി​ത​ര​ണം ചെ​യു​ക. ഉ​പ​യോ​ഗ​ശേ​ഷം പൊ​തി​ക​ൾ ശേ​ഖ​രി​ക്കാ​നും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യി സം​സ്ക​രി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക. 
 

31) കൂ​ട്ടം കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക. എ​ല്ലാ​വ​ർ​ക്കും ഒ​രൊ​റ്റ ബ്രെ​ക്ക് ടൈം ​പ്ര​ഖ്യാ​പി​ക്കാ​തെ ഫ്രീ​യാ​യി നി​ൽ​ക്കു​ന്ന​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച് തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക. സം​വി​ധാ​യ​ക​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ പ്രൊ​ഡ​ക്ഷ​ൻ ടീ​മാ​ണ് ഇ​തി​ന്‍റെ സ​മ​യ അ​റി​യി​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്. 

32) ഒ​രു ലി​റ്റ​ർ, 500 മി.​ലി, 250 മി.​ലി. എ​ന്നി​ങ്ങ​നെ വെ​ള്ള ബോ​ട്ടി​ലു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം വി​ത​ര​ണം ചെ​യു​ക. ഉ​പ​യോ​ഗി​ച്ച ബോ​ട്ടി​ലു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച് വി​ത​ര​ണം ചെ​യ​രു​ത്. 

 

33) താ​മ​സി​ക്കു​ന്ന മു​റി, വാ​ഹ​ന​ങ്ങ​ൾ, ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന ഇ​ടം, പാ​ത്ര​ങ്ങ​ൾ എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ടീ​മി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. 
 

34) സെ​റ്റ്, പ്രോ​പ്പ​ർ​ട്ടീ​സ്, കോ​സ്റ്റ്യും എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​ത് അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. 
 

35) സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഫെ​ഫ്ക​യു​ടെ പ്ര​തി​നി​ധി​ക​ൾ ഷൂ​ട്ടി​ങ്ങ് സെ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യി​രി​ക്കും. 

36) ഒ​രൊ​റ്റ ആ​ളി​ന് പി​ഴ​വ് സം​ഭ​വി​ച്ചാ​ൽ മ​തി ഷൂ​ട്ടി​ങ്ങ് നി​ർ​ത്തി​വെ​ച്ച് മു​ഴു​വ​ൻ ക്രൂ​വും ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ടി​വ​രും. ആ​യ​തി​നാ​ൽ കൊ​വി​ഡ് 19 നെ​തി​രെ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും 


വാർത്തകൾ

Sign up for Newsletter



top