06
July 2020 - 2:55 pm IST

Download Our Mobile App

Flash News
Archives

Other news

volleyball-player-tom-joseph-sharing-national-games-experience

പ​താ​ക​യേ​ന്തി​യ ദേ​ശീ​യ ഗെ​യിം​സ്

Published:01 June 2020

# ടോം ജോസഫ്

റാ​ഞ്ചി​യി​ൽ  ന​ട​ന്ന ദേ​ശീ​യ  ഗെ​യിം​സ് വോ​ളി​യി​ൽ കേ​ര​ളം മി​ക​ച്ച  പ്ര​ക​ട​ന​മാ​ണ്  ന​ട​ത്തി​യ​ത്. ആ ​അ​നു​ഭ​വ​ത്തി​ലേ​ക്ക് .. 

റാ​ഞ്ചി​യി​ൽ  ന​ട​ന്ന ദേ​ശീ​യ  ഗെ​യിം​സ് വോ​ളി​യി​ൽ കേ​ര​ളം മി​ക​ച്ച  പ്ര​ക​ട​ന​മാ​ണ്  ന​ട​ത്തി​യ​ത്. ആ ​അ​നു​ഭ​വ​ത്തി​ലേ​ക്ക് ..  റാ​ഞ്ചി ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കേ​ര​ള ടീ​മി​ന്‍റെ വോ​ളി​ബോ​ൾ ക്യാം​പ് കോ​ത​മം​ഗ​ലം എം.​എ കോ​ളെ​ജി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ന​ട​ന്ന​ത്. ടീ​മി​ന്‍റെ കോ​ച്ച് ആ​യി അ​ബ്ദു​ൽ നാ​സ​ർ സാ​റും അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ആ​യി മാ​ത്യു​സ് സാ​റും ആ​യി​രു​ന്നു  ഉ​ണ്ടാ​യി​രു​ന്ന​ത്. താ​മ​സം കോ​ളെ​ജി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലാ​യി​രു​ന്നു. ഗെ​യിം​സി​ലെ വി​വി​ധ​യി​ന​ങ്ങ​ളു​ടെ ടീം ​പ​രി​ശീ​ല​ന​വും ഇ​വി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു ന​ട​ന്ന​ത്. നാ​സ​ർ സാ​റി​ന്‍റെ​യും മാ​ത്യു​സ്  സാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 20 ദി​വ​സ​ത്തെ മി​ക​ച്ച പ​രി​ശീ​ല​ന​മാ​യി​രു​ന്നു ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ക്യാം​പി​നു ശേ​ഷം 2011 ലെ ​ദേ​ശീ​യ ഗെ​യിം​സി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.

ടീ​മി​ൽ കെ.​ജി.​രാ​ഗേ​ഷ് , ഷാം​ജി കെ ​തോ​മ​സ്, അ​സീ​സ്, കി​ര​ൺ​ഫി​ലി​പ്, വി. ​മ​നു, ക​പി​ൽ​ദേ​വ്,  സ​ന്തോ​ഷ്, ന​ജീ​ബ്, രാ​ജീ​വ്, അ​ൻ​സാ​ർ, സാ​യൂ​ജ്, ഞാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സ്പോ​ർ​ട്സി​ന് മി​ക​ച്ച സ​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന ഒ​രു കോ​ളെ​ജ്  ആ​യി​രു​ന്നു എം.​എ. കോ​ളെ​ജ്. ഈ ​കോ​ളെ​ജി​ന്‍റെ കോ​ച്ച് ആ​യി​രു​ന്ന മാ​ത്യു​സ് സാ​ർ ത​ന്നെ കേ​ര​ള ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യ​തു​കൊ​ണ്ട് ഒ​രു​പാ​ട് സൗ​ക​ര്യ​ങ്ങ​ൾ  ഞ​ങ്ങ​ൾ​ക്ക് ക്യാം​പി​ൽ  ല​ഭി​ച്ചു. ടീം ​പു​തു​മു​ഖ താ​ര​ങ്ങ​ളു​ടെ​യും പ​രി​ച​യ സ​മ്പ​ന്ന​രു​ടെ​യും മി​ശ്രി​ത​മാ​യി​രു​ന്നു. 

പ​രി​ശീ​ല​ന ശേ​ഷം റാ​ഞ്ചി​യി​ലേ​ക്ക്. ആ​ല​പ്പു​ഴ-​ബൊ​ക്കാ​റോ എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു യാ​ത്ര.   ദേ​ശീ​യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ട്രെ​യി​നാ​യി ബൊ​ക്കാ​റോ എ​ക്സ്പ്ര​സ് മാ​റി. കേ​ര​ള​ത്തി​ൽ നി​ന്നു ത​ന്നെ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ഇ​തേ ട്രെ​യി​നി​ലാ​യി​രു​ന്നു. കു​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ​രും ഇ​തേ ട്രെ​യി​നി​ൽ​ത്ത​ന്നെ ക​യ​റി. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഞ​ങ്ങ​ൾ ഇ​റ​ങ്ങു​മ്പോ​ൾ അ​വി​ടെ​യു​ള്ള​വ​ർ ഞ​ങ്ങ​ളു​ടെ ഉ​യ​രം കൗ​തു​ക​ത്തോ​ടെ നോ​ക്കി.
 
ട്രെ​യി​ൻ യാ​ത്ര​യി​ൽ വോ​ളീ​ബോ​ൾ മെ​ൻ​സ്ടീ​മും വി​മ​ൻ​സ് ടീ​മും ഒ​രു ബോ​ഗി​യി​ൽ ത​ന്നെ ആ​യി​രു​ന്നു യാ​ത്ര ചെ​യ്തി​രു​ന്ന​ത്. പാ​ട്ടു​ക​ൾ പാ​ടി​യും ചി​ല​രെ  ക​ളി​യാ​ക്കി​യും അ​ന്താ​ക്ഷ​രി ക​ളി​യു​മൊ​ക്കെ​യാ​യി അ​ടി​പൊ​ളി യാ​ത്ര റാ​ഞ്ചി​യി​ൽ അ​വ​സാ​നി​ച്ചു. ഉ​ല്ലാ​സ​യാ​ത്ര  അ​നു​ഭ​വി​ച്ച ഞ​ങ്ങ​ൾ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ബാ​ഗു​ക​ളു​മാ​യി ഇ​റ​ങ്ങി. റാ​ഞ്ചി​യി​ൽ എ​ത്തി​യ ഞ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നാ​യി അ​വി​ടു​ത്തെ വോ​ളീ​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ളു​ക​ളും ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ളു​ക​ളും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. അ​വ​രു​ടെ സ്വീ​ക​ര​ണ​വും ക​ഴി​ഞ്ഞു  സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഞ​ങ്ങ​ൾ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യ സ്ഥ​ല​ത്തെ​ക്ക് പോ​യി.  ന​ക്സ​ലു​ക​ളു​ടെ ഭീ​ഷ​ണി​യും മ​റ്റും ഉ​ള്ള​ത് കൊ​ണ്ട് പ​ല വ​ട്ടം മാ​റ്റി​വ​ച്ച ഗ​യിം​സാ​യി​രു​ന്നു റാ​ഞ്ചി​യി​ലേ​ത്. അ​തു കൊ​ണ്ട് ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു ഒ​രു​ക്കി​യ​ത്. മു​മ്പു​ള്ള ഗെ​യിം​സു​ക​ളേ​ക്കാ​ൾ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് ഞ​ങ്ങ​ൾ​ക്ക് അ​വി​ടെ ല​ഭി​ച്ച​ത്. പു​രു​ഷ ടീം ​താ​മ​സി​ച്ച​ത് ഒ​രു വി​ല്ല​യി​ലാ​യി​രു​ന്നു. ഭ​ക്ഷ​ണ​ശാ​ല​യും അ​തി​വി​ശാ​ല​മാ​യി​രു​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ​ക്കാ​യി അ​വ​ര​വ​രു​ടെ രു​ചി​ക​ളി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. ആ​ർ​ക്കും ആ​വ​ശ്യ​മു​ള്ള​ത്ര  ഏ​തു ഭ​ക്ഷ​ണ​വും വാ​ങ്ങി ക​ഴി​ക്കാം.  
   
കേ​ര​ള ടീ​മി​ന്‍റെ മു​ഴു​വ​ൽ ചാ​ർ​ജു​ള്ള  ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ആ​യി വ​ന്ന​ത് ഒ​ളിം​പ്യ​ൻ സു​രേ​ഷ് ബാ​ബു സാ​ർ ആ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ കാ​യി​ക ഇ​ന​ങ്ങ​ളി​ലു​മു​ള്ള ടീം ​കോ​ച്ചു​ക​ളു​ടെ ഒ​രു മീ​റ്റി​ങ്  തീ​രു​മാ​നി​ച്ചി​രു​ന്നു.  മീ​റ്റി​ങ്ങി​ലാ​ണ്  മാ​ർ​ച്ച് പാ​സ്റ്റി​ൽ ഫ്ലാ​ഗ് പി​ടി​ക്കാ​നു​ള്ള ടീം ​നാ​യ​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വും  യോ​ഗ്യ​നാ​യ ക​ളി​ക്കാ​ര​നെ/​ക്യാ​പ്റ്റ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന ച​ർ​ച്ച വ​ന്നു. ഈ ​ച​ർ​ച്ച​യി​ൽ പ​ല കോ​ച്ചു​മാ​രും അ​വ​ര​വ​രു​ടെ കാ​യി​ക വി​ഭാ​ഗ​ത്തി​ലു​ള്ള പ്ലെ​യേ​ഴ്സി​ന്‍റെ​യും പേ​രു​ക​ൾ പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ നാ​ലു ത​വ​ണ​യാ​യി ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സീ​നി​യ​ർ പ്ല​യെ​ർ ആ​യ ടോം ​ജോ​സ​ഫ് എ​ന്ന വോ​ളീ​ബോ​ൾ താ​ര​ത്തെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന് സു​രേ​ഷ് ബാ​ബു സാ​ർ ആ ​മീ​റ്റി​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. 
 
മീ​റ്റി​ങ്ങി​ൽ എ​നി​ക്ക് സാ​റി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ച​ത് പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​ത്. സു​രേ​ഷ് ബാ​ബു സാ​റി​നു എ​ന്നെ ന​ന്നാ​യി അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​യി​രു​ന്നു അ​സീ​സ് സാ​റും മാ​ത്യു​സ് സാ​റും അ​ന്ന​ത്തെ വ​നി​താ ടീം ​കോ​ച്ചാ​യ മ​നോ​ജ് സാ​റും കൂ​ടി എ​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​പ്പോ​ൾ സാ​ർ അ​ത് അം​ഗീ​ക​രി​ച്ച​ത്. ഞാ​ൻ സാ​യി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത്  അ​വി​ടു​ത്തെ ഇ​ൻ​ചാ​ർ​ജ് സു​രേ​ഷ് ബാ​ബു സാ​റാ​യി​രു​ന്നു. ഹൈ​ജം​പ് ആ​യി​രു​ന്നു സാ​റി​ന്‍റെ സ്പോ​ർ​ട്സ് ഐ​റ്റം എ​ന്ന​ത് കൊ​ണ്ട് വോ​ളീ​ബോ​ളി​ലെ എ​ന്‍റെ ജം​പ് ക​ണ്ടു ഹൈ​ജം​പി​ലേ​ക്കു വ​രു​ന്നോ എ​ന്നൊ​ക്കെ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വോ​ളീ​ബോ​ൾ എ​ന്ന ക​ളി​യെ ഞാ​ൻ വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് കൊ​ണ്ട് മ​റ്റൊ​രു ഗെ​യി​മി​ലേ​ക്കു വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഞാ​ൻ സാ​റി​നോ​ട് പ​റ​ഞ്ഞു. 
 
മാ​ർ​ച്ച് പാ​സ്റ്റി​നു​ള്ള ദി​വ​സം വ​ന്നെ​ത്തി. കേ​ര​ള​ത്തി​ലെ എ​ല്ലാ ടീ​മും മാ​ർ​ച്ച് പാ​സ് ന​ട​ക്കു​ന്ന ബി​ർ​സ​മു​ണ്ട  അ​ത്‌​ല​റ്റി​ക്സ് സ്റ്റേ​ഡി​യ​ത്തി​ൽ ലൈ​ൻ​അ​പ്പ് ആ​യി നി​ൽ​ക്കു​ക​യാ​ണ്. ഈ ​വേ​ള​യി​ൽ ആ​ണ് സു​രേ​ഷ്ബാ​ബു സാ​റും മ​റ്റു കേ​ര​ള​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ​സും വ​ന്നു ഫ്ലാ​ഗ് എ​ന്‍റെ കൈ​യി​ൽ ത​രു​ന്ന​തും നീ ​ആ​ണ് ഇ​തു മു​ന്നി​ൽ നി​ന്നും ഉ​യ​ർ​ത്തി പി​ടി​ക്കേ​ണ്ട​ത് എ​ന്നും പ​റ​യു​ന്ന​ത്. ദേ​ശീ​യ ഗെ​യിം​സ് ച​രി​ത്ര​ത്തി​ൽ ഒ​രു പ​ക്ഷേ ആ​ദ്യ​മാ​യി​ട്ടാ​വും ഒ​രു കേ​ര​ള താ​ര​ത്തി​ന് ടീ​മി​നെ ന​യി​ച്ചു​കൊ​ണ് ഫ്ലാ​ഗ് ഏ​ന്താ​നാ​കു​ന്ന​ത്. ഇ​തെ​നി​ക്ക് ഏ​റെ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും ന​ൽ​കി​യ കാ​ര്യ​മാ​ണ്. കേ​ര​ള​ത്തി​ലെ പു​രു​ഷ താ​ര​ങ്ങ​ൾ​ക്കു ജു​ബ്ബ​യും മു​ണ്ടും വ​നി​ത താ​ര​ങ്ങ​ൾ​ക്ക് സെ​റ്റ് സാ​രി​യും ആ​യി​രു​ന്നു വേ​ഷം. മു​ണ്ട് മ​ട​ക്കി​ക്കു​ത്തി ലാ​ലേ​ട്ട​നെ​പ്പോ​ലെ ന​ട​ക്കാ​നി​രു​ന്ന ഞാ​ൻ പി​ന്നെ മു​ണ്ടൊ​ക്കെ അ​ഴി​ച്ചി​ട്ട് പ​താ​ക​യു​മേ​ന്തി ഭ​വ്യ​ത​യോ​ടെ ന​ട​ന്നു. ന​ട​ക്കു​മ്പോ​ൾ എ​ന്‍റെ പി​ന്നി​ൽ അ​ണി​നി​ര​ന്ന മ​റ്റ് കാ​യി​ക താ​ര​ങ്ങ​ൾ എ​ന്നെ ത​ന്നെ ശ്ര​ദ്ധി​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു.
 
എ​ന്‍റെ തൊ​ട്ടു​പി​ന്നി​ലാ​യി അ​ത്‌​ല​റ്റി​ക്സ് താ​ര​ങ്ങ​ളും അ​വ​ർ​ക്കു പി​ന്നി​ലാ​യി മ​റ്റു കാ​യി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന താ​ര​ങ്ങ​ളും അ​ണി നി​ര​ന്നു. ഏ​റ്റ​വും പൊ​ക്ക​മു​ള്ള  ബാ​സ്ക​റ്റ് ബോ​ൾ, വോ​ളീ​ബോ​ൾ താ​ര​ങ്ങ​ളു​ടെ സ്ഥാ​നം ഏ​റ്റ​വും അ​വ​സാ​ന​മാ​യി​രു​ന്നു. വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ പ​താ​ക​യേ​ന്തി മാ​ർ​ച്ച് പാ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ചു.
   
പി​ന്നീ​ട് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​വ​യൊ​ക്കെ ആ​സ്വ​ദി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​രോ​ട് പ​രി​ച​യം പു​തു​ക്കി. പു​തി​യ ആ​ൾ​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.  നെ​ക്സ​ലേ​റ്റു​ക​ളു​ടെ ഭീ​ഷ​ണി ഉ​ള്ള​ത്കൊ​ണ്ട് പു​റ​ത്തൊ​ന്നും പോ​വാ​ൻ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. 'അ​തു കൊ​ണ്ട്  പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ഗെ​യിം​സ് വി​ല്ലേ​ജി​ൽ ത​ന്നെ ചെ​ല​വ​ഴി​ച്ചു. ശ​രി​ക്കും കൂ​ട്ടി​ലി​ട്ട കി​ളി​ക​ളെ​പ്പോ​ലെ ഞ​ങ്ങ​ൾ ആ ​വി​ല്ല​യി​ൽ ക​ഴി​ഞ്ഞു.
 
നാ​സ​ർ സാ​റി​ന്‍റെ​യും മാ​ത്യു​സ് സാ​റി​ന്‍റെ​യും ശി​ക്ഷ​ണ​ത്തി​ൽ ന​ല്ലൊ​രു ടീ​മി​നെ ത​ന്നെ ആ​യി​രു​ന്നു കേ​ര​ള​ത്തി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ഒ​രു പൂ​ളി​ൽ നാ​ല് ടീ​മു​ക​ൾ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്, ഒ​രു പൂ​ളി​ൽ നി​ന്നും ര​ണ്ടു ടീ​മു​ക​ൾ  സെ​മി ഫൈ​ന​ലി​ൽ ക​ട​ക്കും. ഉ​ത്ത​രാ​ഖ​ണ്ഡ്, ഹ​രി​യാ​ന, സ​ർ​വീ​സ​സ് എ​ന്നീ ടീ​മു​ക​ൾ അ​ട​ങ്ങി​യ പൂ​ളി​ൽ ആ​യി​രു​ന്നു കേ​ര​ളം. എ​ല്ലാ ടീ​മും ഒ​രു​പോ​ലെ ക​രു​ത്ത​രാ​യ​തു കൊ​ണ്ട് ഭാ​രോ മ​ത്സ​ര​വും പ്ര​ധാ​ന​പ്പെ​ട്ട താ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് ടീ​മി​ൽ ഒ​എ​ൻ​ജി​സി ടീ​മി​ന്‍റെ ക​ളി​ക്കാ​രും, സ​ർ​വീ​സ​സ് ടീ​മി​ൽ പ​ട്ടാ​ള​ക്കാ​രു​ടെ​യും നേ​വി​ക്കാ​രു​ടെ​യും എ​യ​ർ​ഫോ​ഴ്സു​കാ​രു​ടെ​യും ക​ളി​ക്കാ​രും ഹ​രി​യാ​ന ടീ​മി​ൽ എ​ച്ച്എ​സ്ഐ​ഡി​സി​യു​ടെ ക​ളി​ക്കാ​രും ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 

ത​യാ​റാ​ക്കി​യ​ത്: സി.​കെ. രാ​ജേ​ഷ് കു​മാ​ർ 


വാർത്തകൾ

Sign up for Newsletter



top