11
July 2020 - 10:51 pm IST

Download Our Mobile App

Europe

uk

ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വിസ കാലാവധി വീണ്ടും നീട്ടി

Published:01 June 2020

കൊറോണവൈറസ് ഇമിഗ്രേഷന്‍ ടീമിനെയാണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ നിന്നു തന്നെ വിസ നീട്ടുന്നതിന് അപേക്ഷ നല്‍കാം. യുകെയ്ക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് ഇതിനും പാലിക്കേണ്ടത്.

ലണ്ടന്‍: കൊറോണവൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാന്‍ കഴിയാതിരിക്കുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്ത വിദേശികള്‍ക്ക് ആശ്വാസം. ജനുവരി 24നും ജൂലൈ 31നു ഇടയില്‍ കാലാവധി അവസാനിക്കുന്ന എല്ലാ ടെമ്പററി വിസയ്ക്കും കാലാവധി നീട്ടി കൊടുക്കുമെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ അറിയിച്ചു.

കൊറോണവൈറസ് ഇമിഗ്രേഷന്‍ ടീമിനെയാണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ നിന്നു തന്നെ വിസ നീട്ടുന്നതിന് അപേക്ഷ നല്‍കാം. യുകെയ്ക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് ഇതിനും പാലിക്കേണ്ടത്.

വിസ കാറ്റഗറികള്‍ മാറ്റുന്നതിനും അര്‍ഹരായവര്‍ക്ക് സൗകര്യം ലഭിക്കും. എന്നാല്‍, കൂളിങ് ഓഫ് സമയം നിര്‍ബന്ധമായ കാറ്റഗറികളിലേക്കുള്ള മാറ്റം ഈ രീതിയില്‍ അനുവദിക്കില്ല.

ടയര്‍ 2, 5, 4 കാറ്റഗറിയില്‍ സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് ജോലിയോ പഠനമോ ആരംഭിക്കാന്‍ അനുമതിയുണ്ടാകും.


വാർത്തകൾ

Sign up for Newsletter



top