11
July 2020 - 10:56 pm IST

Download Our Mobile App

Special

body-color-changing-fish-pictures-gone-viral

ഓ​ന്ത് മാ​ത്ര​മ​ല്ല, മീ​നും നി​റം മാ​റും

Published:01 June 2020

ഓ​ന്തി​നെ പോ​ലെ നി​റം മാ​റു​ന്ന മ​നു​ഷ്യ​ൻ എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. ഇ​നി​യ​തു മീ​നി​നെ പോ​ലെ നി​റം മാ​റു​ന്നു എ​ന്നു തി​രു​ത്തേ​ണ്ടി വ​രും. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​റം മാ​റാ​ൻ ക​ഴി​യു​ന്ന അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ കൊ​ച്ചി​യി​ലെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം​സി​എം​എ​ഫ്ആ​ർ​ഐ) ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി.

കൊ​ച്ചി: ഓ​ന്തി​നെ പോ​ലെ നി​റം മാ​റു​ന്ന മ​നു​ഷ്യ​ൻ എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. ഇ​നി​യ​തു മീ​നി​നെ പോ​ലെ നി​റം മാ​റു​ന്നു എ​ന്നു തി​രു​ത്തേ​ണ്ടി വ​രും. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​റം മാ​റാ​ൻ ക​ഴി​യു​ന്ന അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ കൊ​ച്ചി​യി​ലെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം​സി​എം​എ​ഫ്ആ​ർ​ഐ) ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. സ്‌​കോ​ർ​പി​യോ​ൺ മ​ത്സ്യ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട അ​പൂ​ർ​വ​മാ​യ "ബാ​ൻ​ഡ്‌​ടെ​യി​ൽ സ്‌​കോ​ർ​പി​യോ​ൺ' മ​ത്സ്യ​ത്തെ​യാ​ണ് ത​മി​ഴ് നാ​ട്ടി​ലെ സേ​തു​ക​രൈ തീ​ര​ത്തു നി​ന്നു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​മീ​നി​നെ ജീ​വ​നോ​ടെ ല​ഭി​ക്കു​ന്ന​ത്. ക​ട​ൽ​പു​ല്ലു​ക​ളെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലി​ന​ടി​യി​ലൂ​ടെ​യു​ള്ള ഗ​വേ​ഷ​ണ സ​ഞ്ചാ​ര​ത്തി​നി​ടെ​യാ​ണ് ക​ട​ൽ​പ്പു​ല്ലു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് മ​ത്സ്യ​ത്തെ ക​ണ്ടെ​ടു​ത്ത​ത്.

ഏ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള ഈ ​മീ​ൻ ഓ​ന്തു​ക​ളെ പോ​ലെ ഇ​ര​ക​ളെ പി​ടി​ക്കു​ന്ന​തി​നും ശ​ത്രു​ക്ക​ളി​ൽ നി​ന്നു ര​ക്ഷ നേ​ടാ​നു​മാ​ണു നി​റം മാ​റു​ന്ന​ത്. ആ​ദ്യ​കാ​ഴ്ച​യി​ൽ പ​വി​ഴ​ത്ത​ണ്ട് പോ​ലെ തോ​ന്നി​ച്ച മീ​ൻ, ചെ​റി​യ ത​ണ്ട് കൊ​ണ്ട് തൊ​ട്ട​പ്പോ​ൾ നി​റം മാ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​പൂ​ർ​വ​യി​നം മ​ത്സ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യ​തെ​ന്ന് സി​എം​എ​ഫ്ആ​ർ​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു.​ഒ​റ്റ നോ​ട്ട​ത്തി​ൽ മീ​നാ​ണെ​ന്ന് പോ​ലും മ​ന​സി​ലാ​ക്കാ​നാ​കാ​ത്ത വി​ധ​ത്തി​ൽ ചു​റ്റു​പാ​ടു​ക​ൾ​ക്ക് സാ​മ്യ​മു​ള്ള നി​റ​ത്തി​ൽ കി​ട​ക്കാ​ൻ ഇ​തി​ന് ക​ഴി​യും. ഇ​തി​നെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ, ആ​ദ്യം വെ​ള്ള നി​റ​ത്തി​ൽ കാ​ണ​പ്പെ​ട്ട മീ​ൻ നി​മി​ഷ നേ​രം കൊ​ണ്ട് ക​റു​പ്പും പി​ന്നീ​ട് മ​ഞ്ഞ നി​റ​മാ​യും മാ​റി.

ന​ട്ടെ​ല്ലി​ൽ ശ​ക്തി​യേ​റി​യ വി​ഷ​മു​ള്ള​ത് കാ​ര​ണ​മാ​ണ് ഈ ​വി​ഭാ​ഗ​ത്തെ പൊ​തു​വാ​യി സ്‌​കോ​ർ​പി​യോ​ൺ മ​ത്സ്യം എ​ന്ന് വി​ളി​ക്കു​ന്ന​ത്. അ​ത് കൊ​ണ്ട് ത​ന്നെ ഇ​വ​യെ സ്പ​ർ​ശി​ക്കു​ന്ന​തും അ​ടു​ത്തു പെ​രു​മാ​റു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണ്. പ്ര​ത്യേ​ക​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സി​എം​എ​ഫ്ആ​ർ​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ മീ​നി​നെ സ്വ​ന്ത​മാ​ക്കി​യ​ത്.

മി​ക്ക​വാ​റും രാ​ത്രി​ക​ളി​ലാ​ണ് ഇ​ര​തേ​ടു​ന്ന​ത്. ഇ​ര തൊ​ട്ട​ടു​ത്ത് വ​രു​ന്ന​ത് വ​രെ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ച​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന​താ​ണു രീ​തി. ഇ​ര അ​ടു​ത്തെ​ത്തി​യാ​ൽ മി​ന്ന​ൽ​വേ​ഗ​ത്തി​ൽ അ​ക​ത്താ​ക്കും. കാ​ഴ്ച ശ​ക്തി കൊ​ണ്ട​ല്ല, മ​റി​ച്ച് വ​ശ​ങ്ങ​ളി​ലു​ള്ള പ്ര​ത്യേ​ക സെ​ൻ​സ​റു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ര​തേ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ 10 സെ.​മീ വ​രെ അ​ക​ലെ​യു​ള്ള ഞ​ണ്ടി​ന്‍റെ ശ്വാ​സോ​ച്ഛോ​സം പോ​ലും പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി ഈ ​മീ​നി​നു​ണ്ട്. ഇ​ര​ക​ളു​ടെ​യും ശ​ത്രു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം ധ്രു​ത​ഗ​തി​യി​ൽ ഇ​വ തി​രി​ച്ച​റി​യും. സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ഡോ ​ആ​ർ. ജ​യ​ഭാ​സ്‌​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക സം​ഘ​മാ​ണ് മീ​നി​നെ ക​ണ്ടെ​ത്തി​യ​ത്. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മീ​നി​നെ സി​എം​എ​ഫ്ആ​ർ​ഐ​യി​ലെ മ്യൂ​സി​യ​ത്തി​ൽ നി​ക്ഷേ​പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top