06
July 2020 - 2:59 pm IST

Download Our Mobile App

Flash News
Archives

World

china

യുഎസുമായുള്ള ഏറ്റുമുട്ടലിൽ ഇടപെടരുത്; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

Published:01 June 2020

ഇന്ത്യയിൽ ഒരു വിഭാഗം ആളുകൾ ദേശീയവാദമുയർത്തുന്നുണ്ട്. പുതിയ ശീതസമരത്തിൽ പക്ഷം പിടിച്ച് നേട്ടമുണ്ടാക്കാണമെന്നാണ് ഇവരുടെ ഉപദേശം. എന്നാൽ, ഈ അവിവേകികൾ ഒരിക്കലും മുഖ്യധാരയോടോ സർക്കാർ നിലപാടിനോടു യോജിക്കുന്നവരല്ല അടിസ്ഥാനപരമായി പറഞ്ഞാൽ യുഎസ്- ചൈന ഏറ്റുമുട്ടലിൽ ഇടപെടുന്നത് ഇന്ത്യയ്ക്ക് നേട്ടത്തേക്കാളേറെ നഷ്ടമേ ഉണ്ടാക്കൂ- ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ബീജിങ്: യുഎസുമായുള്ള തങ്ങളുടെ ഏറ്റുമുട്ടലിൽ ഇടപെടരുതെന്ന് ഇന്ത്യയ്ക്കു ചൈനയുടെ മുന്നറിയിപ്പ്. പുതിയകാലത്തെ ശീതസമരത്തിൽ യുഎസിന്‍റെ പിണിയാളായി ചൈനയ്ക്കെതിരേ അണിനിരന്നാൽ സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്കു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസാണു ഭീഷണി മുഴക്കിയത്.

ഇന്ത്യയിൽ ഒരു വിഭാഗം ആളുകൾ ദേശീയവാദമുയർത്തുന്നുണ്ട്. പുതിയ ശീതസമരത്തിൽ പക്ഷം പിടിച്ച് നേട്ടമുണ്ടാക്കാണമെന്നാണ് ഇവരുടെ ഉപദേശം. എന്നാൽ, ഈ അവിവേകികൾ ഒരിക്കലും മുഖ്യധാരയോടോ സർക്കാർ നിലപാടിനോടു യോജിക്കുന്നവരല്ല അടിസ്ഥാനപരമായി പറഞ്ഞാൽ യുഎസ്- ചൈന ഏറ്റുമുട്ടലിൽ ഇടപെടുന്നത് ഇന്ത്യയ്ക്ക് നേട്ടത്തേക്കാളേറെ നഷ്ടമേ ഉണ്ടാക്കൂ- ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

കൊവിഡ് 19 വ്യാപനം സംബന്ധിച്ച് അന്വേഷണം വേണമെന്ന ലോകരാഷ്‌ട്രങ്ങളുടെ ആവശ്യത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ലഡാഖിൽ ഇരുരാജ്യങ്ങളുടെയും സൈന്യം മുഖാമുഖം തുടരുകയും ചെയ്യുന്നതിനിടെയാണു പാർട്ടി പത്രത്തിലൂടെ ചൈനയുടെ ഭീഷണി. നിലവിലുള്ള സാഹചര്യത്തിൽ യുഎസ് താത്പര്യങ്ങളോടു ചേർന്നു നിൽക്കുന്നത് ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

പുതിയ ശീതസമരത്തിൽ ഇന്ത്യ യുഎസിനൊപ്പമോ അല്ലെങ്കിൽ അവരുടെ പിണിയാളായോ ചൈനയെ ആക്രമിക്കാൻ തുനിഞ്ഞാൽ അത് ഏഷ്യയിലെ അയൽരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക- വ്യാപാര ബന്ധത്തെ ബാധിക്കും. അത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയ്ക്കു വലിയ പ്രഹരമാകും.

കൊവിഡ് 19 ഗ്രാഫ് നേരെയാകും മുൻപു തന്നെ ലോക്ഡൗൺ പിൻവലിച്ച ഇന്ത്യൻ ഭരണകൂടത്തിന്‍റെ നിലപാടിൽ തെറ്റുപറയാനാവില്ല. നീണ്ടകാലത്തെ ലോക്ഡൗൺ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കു കനത്ത സമ്മർദമുണ്ടാക്കുന്നതിനാൽ ഇത് അംഗീകരിക്കാവുന്നതാണ്. ലഡാഖ് പ്രതിസന്ധി പരിഹരിക്കാൻ ഇരുരാജ്യങ്ങൾക്കും വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടെന്നും യുഎസിന്‍റെ ഇടപെടൽ ആവശ്യമില്ലെന്നും ലേഖനം പറയുന്നു.


വാർത്തകൾ

Sign up for Newsletter



top