03
July 2020 - 6:24 pm IST

Download Our Mobile App

Cricket

Jasprit-Bumrah

പന്തിൽ തുപ്പൽ പുരട്ടുന്നത് നിരോധിക്കുന്നത് ബൗളർമാർക്ക് തിരിച്ചടി, പകരം സംവിധാനം വേണം; ബുംറ

Published:01 June 2020

വിക്കറ്റ് വീഴ്ചകളും കളിക്കളത്തിലെ മറ്റു നേട്ടങ്ങളും ആലിംഗനം ചെയ്ത് ആഘോഷിക്കുന്ന ആളല്ല ഞാൻ. വലിയ ആഘോഷങ്ങളൊന്നും എനിക്കു ശീലവുമില്ല. അതുകൊണ്ടുതന്നെ ഇതെനിക്കു പ്രശ്നമാവില്ല.
എന്നാൽ, തുപ്പൽ പുരട്ടുന്നത് നിരോധിക്കുന്നതിനെ അതുപോലെ കാണാനാവില്ല.

മുംബൈ: പന്തിൽ തുപ്പൽ പുരട്ടുന്നത് നിരോധിച്ചാൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തുപ്പൽ പുരട്ടുന്നത് നിരോധിച്ചാൽ ബൗളർമാർക്ക് തിരിച്ചടിയാകും. ബാറ്റിങ്- ബോളിങ് സന്തുലനത്തെ അതുബാധിക്കും. ഈ സാഹചര്യത്തിൽ മറ്റെന്തെങ്കിലും സംവിധാനം ഏർപ്പെടുത്തണം.

അതേസമയം, കളിക്കിടെ ആഹ്ലാദം പ്രകടിപ്പിച്ച് ആലിംഗനം ചെയ്യുന്നത് ഒഴിവാക്കുന്നതിൽ തനിക്കു പ്രശ്നമില്ലെന്നും ബുംറ. വിക്കറ്റ് വീഴ്ചകളും കളിക്കളത്തിലെ മറ്റു നേട്ടങ്ങളും ആലിംഗനം ചെയ്ത് ആഘോഷിക്കുന്ന ആളല്ല ഞാൻ. വലിയ ആഘോഷങ്ങളൊന്നും എനിക്കു ശീലവുമില്ല. അതുകൊണ്ടുതന്നെ ഇതെനിക്കു പ്രശ്നമാവില്ല.
എന്നാൽ, തുപ്പൽ പുരട്ടുന്നത് നിരോധിക്കുന്നതിനെ അതുപോലെ കാണാനാവില്ല.

മൈതാനങ്ങൾക്കു വലുപ്പം കുറഞ്ഞുവരികയാണ്. വിക്കറ്റുകൾ കൂടുതൽ ഫ്ളാറ്റായിക്കൊണ്ടിരിക്കുന്നു. ബൗളർമാർക്ക് എന്തെങ്കിലും വേണ്ടേ. ടി20യിലും ഏകദിനത്തിലും ബൗളർമാർക്ക് കാര്യമായ ഒരു സഹായവും ലഭിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് ഇത്തിരിയെങ്കിലും ആശ്വാസം. പക്ഷേ, അവിടെ ചുവന്ന പന്ത് സ്വിങ് ചെയ്യുന്നതിനെക്കുറിച്ചു ചില എതിർടീം ബാറ്റ്സമാന്മാർ പരാതി പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്- ബുംറ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top