06
July 2020 - 3:01 pm IST

Download Our Mobile App

Flash News
Archives

World

floyd-protest.jpg

പ്രക്ഷോഭം വൈറ്റ് ഹൗസിന് അടുത്തുവരെ, വ്യാപക അക്രമം തുടരുന്നു

Published:01 June 2020

പ്രക്ഷോഭം വൈറ്റ് ഹൗസിനു സമീപം വരെയെത്തി. വൈറ്റ് ഹൗസിന് അടുത്തുളള പാർക്കിൽ ആയിരത്തിലേറെ പേരാണ് തടിച്ചുകൂടിയത്. കർഫ്യു ലംഘിച്ച് ഇവർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ സംഘർഷമായി. ചിതറിയോടിക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

വാഷിങ്ടൺ: അമെരിക്കയിൽ കാൽമുട്ടുപയോഗിച്ച് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് കഴുത്തുഞെരിച്ചു കൊന്ന വിവാദ സംഭവത്തിൽ തുടർച്ചയായി മൂന്നാം ദിവസം രാത്രിയിലും വൻ പ്രതിഷേധ പ്രകടനങ്ങൾ. പ്രധാന നഗരങ്ങളിൽ പലതിലും വലിയ തോതിലുള്ള പ്രക്ഷോഭമാണ് അരങ്ങേറിയത്. പലയിടത്തും പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. കടകൾ നശിപ്പിക്കുകയും തെരുവുകളിൽ തീയിടുകയും ചെയ്തു.

പ്രക്ഷോഭം വൈറ്റ് ഹൗസിനു സമീപം വരെയെത്തി. വൈറ്റ് ഹൗസിന് അടുത്തുളള പാർക്കിൽ ആയിരത്തിലേറെ പേരാണ് തടിച്ചുകൂടിയത്. കർഫ്യു ലംഘിച്ച് ഇവർ പ്രതിഷേധത്തിന് ഇറങ്ങിയതോടെ സംഘർഷമായി. ചിതറിയോടിക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

എന്നാൽ, റോഡ് സൈൻ ബോർഡുകളും പ്ലാസ്റ്റിക് ബാരിയറുകളും പിഴുതെടുത്തും മരക്കമ്പുകൾ വെട്ടിയെടുത്തും വീണ്ടും സംഘടിച്ചെത്തിയ പ്രതിഷേധക്കാർ പലയിടത്തും തീയിട്ടു. സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന അമെരിക്കൻ പതാക വലിച്ചെടുത്ത് ചിലർ തീയിലിട്ടെന്നും റിപ്പോർട്ട്. നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പൊലീസ്.

യു‍എസിലെ പ്രധാന നഗരങ്ങളിലെല്ലാം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് അവഗണിച്ചാണ് വലിയ ജനക്കൂട്ടങ്ങൾ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.


വാർത്തകൾ

Sign up for Newsletter



top