03
July 2020 - 6:03 pm IST

Download Our Mobile App

National

record-number-of-covid-patients-in-india

വീണ്ടും റെക്കോഡ് വർധന, 8392 പുതിയ രോഗികൾ

Published:01 June 2020

രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും റെക്കോഡ് വർധന. 8392 പേർക്കാണ് ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 1,90,535 ആയി ഉയർന്നു.

ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും റെക്കോഡ് വർധന. 8392 പേർക്കാണ് ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 1,90,535 ആയി ഉയർന്നു. ഒരു ദിവസത്തെ കൊവിഡ് മരണത്തിലും പുതിയ റെക്കോഡാണ്. 230 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ് മരണം ഇതോടെ 5,394 ആയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഏഴാം സ്ഥാനത്തായിട്ടുണ്ട് ഇന്ത്യ. യു‍എസ്, ബ്രസീൽ, റഷ്യ, യുകെ, സ്പെയ്ൻ, ഇറ്റലി എന്നിവയാണ് ആദ്യ ആറു രാജ്യങ്ങൾ. ഇപ്പോൾ 93,322 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 91,800ലേറെ പേർ രോഗമുക്തരായി. റിക്കവറി നിരക്ക് 48.19 ശതമാനമായി ഉയർന്നു. 

അവസാനം മരിച്ച 230 പേരിൽ 89 പേർ മഹാരാഷ്ട്രയിലുള്ളവരാണ്. ഡൽഹിയിൽ 57 പേരും ഗുജറാത്തിൽ 31 പേരും മരിച്ചു. തമിഴ്നാട്ടിൽ 13ഉം യുപിയിൽ 12ഉം പശ്ചിമ ബംഗാളിൽ എട്ടും മധ്യപ്രദേശിൽ ഏഴും തെലങ്കാനയിൽ അഞ്ചും കർണാടകയിൽ മൂന്നും പേർ വീതം മരിച്ചു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണം 2,286 ആയിട്ടുണ്ട്. ഗുജറാത്തിൽ 1038. ഡൽഹിയിൽ 473 പേരും മധ്യപ്രദേശിൽ 350 പേരും പശ്ചിമ ബംഗാളിൽ 317 പേരും യുപിയിൽ 213 പേരും മരിച്ചു. രാജസ്ഥാനിൽ ഇതുവരെ 194 പേരാണു മരിച്ചത്. തമിഴ്നാട്ടിൽ 173. 

സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം മഹാരാഷ്ട്രയിലെ രോഗബാധിതർ 67,655 ആയിട്ടുണ്ട്. 2,487 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 29,329 പേർ രോഗമുക്തരായിട്ടുണ്ട്.  തമിഴ്നാട്ടിൽ രോഗബാധിതർ 22,333 ആയി ഉയർന്നു. 1149 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 804 പേർക്കു കൂടി രോഗബാധ കണ്ടെത്തിയതോടെ ചെന്നൈയിൽ വൈറസ് ബാധിതർ 14,802 ആയി.  ഗുജറാത്തിലെ അഹമ്മദാബാദിൽ രോഗബാധിതർ 12,180 ആയി ഉയർന്നു. 20 പേർ കൂടി നഗരത്തിൽ മരിച്ചു. ഇതോടെ അഹമ്മദാബാദിലെ മാത്രം കൊവിഡ് മരണം 842 ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം. 


വാർത്തകൾ

Sign up for Newsletter



top