03
July 2020 - 7:48 pm IST

Download Our Mobile App

National

crore

നെല്ല് ഉൾപ്പെടെ 14 വിളകളുടെ കുറഞ്ഞ താങ്ങുവില 83 ശതമാനം വരെ ഉയർത്തി

Published:01 June 2020

50 കോ​ടി നി​ക്ഷേ​പ​വും 250 കോ​ടി വ​രെ വി​റ്റു​വ​ര​വും ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ൾ എം​എ​സ്എം​ഇ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേക്ക​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ന്യൂ​ഡ​ൽ​ഹി: ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​ക​ൾ​ക്കു​ള്ള പാ​ക്കേ​ജി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. 50 കോ​ടി നി​ക്ഷേ​പ​വും 250 കോ​ടി വ​രെ വി​റ്റു​വ​ര​വും ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ൾ എം​എ​സ്എം​ഇ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേക്ക​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രണ്ടു ലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പ്രധാനമായി കാർഷിക മേഖലയെയും ചെറുകിട ഇടത്തരം മേഖലയെയുമാണ് ക്യാബിനറ്റ് മുഖ്യമായി പരിഗണിച്ചത്. ഇടത്തരം, ചെറുകിട സ്ഥാപനങ്ങളുടെ നിർവചനം മാറ്റി കൊണ്ടുളള നിയമ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇനിമുതൽ 250 കോടി രൂപ വരെ വിറ്റുവരവുളള സ്ഥാപനങ്ങൾ ഇതിന്‍റെ പരിധിയിൽ വരും. ചെറുകിട, ഇടത്തരം മേഖലയ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ച ഇളവുകൾ പ്രയോജനപ്പെടുത്താൻ ഇതുവഴി കൂടുതൽ കമ്പനികൾക്ക് സാധിക്കും.

ഇത് ചെറുകിട ഇടത്തരം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർപറഞ്ഞു. 14 ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില ഉയർത്തി. 50 മുതൽ 83 ശതമാനം വരെയാണ് ഉയർത്തിയത്. ഇത് കർഷകർക്ക് ഗുണം ചെയ്യും. നെല്ല്, ചോളം തുടങ്ങിയ കർഷകർക്കാണ് ഇതിന്‍റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക.

വായ്പ തിരിച്ചടവിന് കർഷകർക്ക് കൂടുതൽ സമയം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വായ്പ തിരിച്ചടവിന് ഓഗസ്റ്റ് വരെ സമയം അനുവദിച്ചതായി കേന്ദ്ര് കൃഷിമന്ത്രി നരേന്ദ്ര തോമർ മാധ്യമങ്ങളോട് പറഞ്ഞു. 20000 കോടി രൂപയുടെ പാക്കേജിന് പുറമേ ആസ്തി വികസനത്തിന് 50000 കോടി രൂപയുടെ ഓഹരി നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. 


വാർത്തകൾ

Sign up for Newsletter



top