11
July 2020 - 11:05 pm IST

Download Our Mobile App

Mollywood

miya

നടി മിയ ജോർജ് വിവാഹിതയാകുന്നു; കോട്ടയം സ്വദേശി വരൻ

Published:02 June 2020

കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്‍റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു.

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇന്നലെ അശ്വിന്‍റെ വീട്ടിൽവച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുറച്ച് മാസങ്ങൾക്ക് ശേഷമാകും വിവാഹമെന്നാണ് വിവരം.

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോൻസാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.

ഇതിന് മുമ്പ് തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്‍റെയും മിനിയുടെയും മകളാണ് മിയ.


വാർത്തകൾ

Sign up for Newsletter



top