11
July 2020 - 10:57 pm IST

Download Our Mobile App

Cricket

chris-gayle

കറുത്തവർക്കും ജീവിക്കണം: ക്രിസ് ഗെയിൽ

Published:02 June 2020

ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട് വർണവിവേചനം. ഒരു ടീമിനുള്ളിൽ തന്നെയുണ്ടാകും. കറുത്തവർ ശക്തരാണ്, അഭിമാനമുള്ളവരാണ്.

വാഷിങ്ടൺ: അമെരിക്കയിൽ കറുത്തവർഗക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആഫ്രിക്കൻ അമെരിക്കക്കാർക്കു പിന്തുണ പ്രഖ്യാപിക്കുന്ന കായിക താരങ്ങളുടെ കൂട്ടായ്മയിൽ ഉറച്ച ശബ്ദവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് മാന്ത്രികൻ ക്രിസ് ഗെയിലും. മറ്റുള്ളവരെപ്പോലെ കറുത്തവർക്കും ജീവിക്കണം. അവരുടെ ജീവിതം ഒരു വിഷയമാണ്.

വർണ വിവേചനക്കാർ തുലയട്ടെ. കറുത്തവരെ വിഡ്ഡികളാക്കുന്നതു നിർത്തുക. ലോകത്തു പലയിടത്തും സഞ്ചരിച്ച തനിക്ക് വർണവിവേചനം കൃത്യമായി ബോധ്യമുണ്ടെന്നും ഗെയിൽ. കറുത്തവനെന്ന നിലയിൽ പല പരാമർശങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട് വർണവിവേചനം. ഒരു ടീമിനുള്ളിൽ തന്നെയുണ്ടാകും.

കറുത്തവർ ശക്തരാണ്, അഭിമാനമുള്ളവരാണ്- ഗെയിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫോർമുല വൺ ലോക ചാംപ്യൻ ലൂയിസ് ഹാമിൽട്ടൺ, മാഞ്ചെസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ് തുടങ്ങി നിരവധി താരങ്ങൾ വർണവിവേചനത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top