06
July 2020 - 3:34 pm IST

Download Our Mobile App

Flash News
Archives

World

satya-sunder

കറുത്ത വർഗക്കാരുടെ വേദന അറിയണം: നാദെല്ല, പിച്ചൈ, ഇന്ദ്ര നൂയി

Published:02 June 2020

സഹാനുഭൂതിയും പരസ്പരം ധാരണകൾ പങ്കുവയ്ക്കാനുള്ള മനോഭാവവുമാണ് തുടക്കത്തിൽ വേണ്ടത്. അതിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാനാവും- അമെരിക്കയിൽ കറുത്തവർഗക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതും തുടർന്നുള്ള കലാപസമാനമായ പ്രക്ഷോഭങ്ങളും പരാമർശിച്ച് സത്യ നാദെല്ല പറഞ്ഞു.

വാഷിങ്ടൺ: വർണ വിവേചനത്തിനും വെറുപ്പിനും സമൂഹത്തിൽ സ്ഥാനമില്ലെന്ന് മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യൻ വംശജനുമായ സത്യ നാദെല്ല. സഹാനുഭൂതിയും പരസ്പരം ധാരണകൾ പങ്കുവയ്ക്കാനുള്ള മനോഭാവവുമാണ് തുടക്കത്തിൽ വേണ്ടത്. അതിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാനാവും- അമെരിക്കയിൽ കറുത്തവർഗക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതും തുടർന്നുള്ള കലാപസമാനമായ പ്രക്ഷോഭങ്ങളും പരാമർശിച്ച് സത്യ നാദെല്ല പറഞ്ഞു.

ഞാൻ കറുത്ത വർഗക്കാർക്കൊപ്പമാണ്; ആഫ്രിക്കൻ അമെരിക്കൻ സമൂഹത്തിനൊപ്പം- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വംശജനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും നേരത്തേ ആഫ്രിക്കൻ അമെരിക്കൻ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. വർണ വിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പിച്ചൈ ട്വീറ്റ് ചെയ്തു.

ദുഃഖവും കോപവും നിരാശയും ഭയവും നിഴലിക്കുന്ന നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്- പിച്ചൈ ആഫ്രിക്കൻ അമെരിക്കൻ സമൂഹത്തോടു പറഞ്ഞു. ഇന്ത്യൻ അമെരിക്കൻ വംശജയായ പെപ്സി കോ മുൻ സിഇഒ ഇന്ദ്ര നൂയിയും ആഫ്രിക്കൻ അമെരിക്കൻ വികാരങ്ങൾ മനസിലാക്കണമെന്ന് നിലപാടെടുത്തു.

വർണവിവേചനത്തിന്‍റെ വേദന മനസിലാക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് ഇന്ദ്ര നൂയി പറഞ്ഞു. കഴിഞ്ഞുപോയ ആഴ്ച ദശലക്ഷക്കണക്കിന് അമെരിക്കക്കാർക്ക് വേദന നിറഞ്ഞതും പ്രതിഷേധത്തിന്‍റേതുമായിരുന്നു- ബ്ലാക്ക് ലിവ്സ് മാറ്റർ എന്ന ഹാഷ് ടാഗോടെ ഇന്ദ്ര നൂയി ട്വിറ്ററിൽ കുറിച്ചു.

 


വാർത്തകൾ

Sign up for Newsletter



top