03
July 2020 - 7:23 pm IST

Download Our Mobile App

Other news

Tinu Yohannan, Kerala Senior Team Coach, Cricket

ടി​നു യോ​ഹ​ന്നാ​ന്‍ കേ​ര​ള പരിശീലകൻ

Published:02 June 2020

വി​ഖ്യാ​ത പ​രി​ശീ​ല​ക​ന്‍ ഡേ​വ് വാ​ട്‌​മോ​റി​ന്‍റെ പി​ന്‍ഗാ​മി​യാ​യാ​ണ് നാ​ല്‍പ്പ​ത്തൊ​ന്നു​കാ​ര​നാ​യ ടി​നു കേ​ര​ള ര​ഞ്ജി ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ കോ​ച്ചാ​കാ​നു​ള്ള പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ അ​ന്താ​രാ​ഷ്ട്ര താ​രം അ​ശാ​ങ്ക ഗു​രു​സിം​ഗ യെ ​പി​ന്ത​ള്ളി​യാ​ണ് ടി​നു സ്ഥാ​ന​മു​റ​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സീ​നി​യ​ര്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ കോ​ച്ചാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ടി​നു യോ​ഹ​ന്നാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ണ്‍ലൈ​നി​ല്‍ ന​ട​ന്ന കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക്രി​ക്ക​റ്റ് അ​ഡൈ്വ​സ​റി ക​മ്മി​റ്റി​യു​മാ​യു​ള്ള  കൂ​ടി​യാ​ലോ​ച​ന​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. കേ​ര​ള​ത്തി​ന്‍റെ മ​റ്റ് ജൂ​നി​യ​ര്‍ ടീ​മു​ക​ളു​ടെ കോ​ച്ച്മാ​രെ  തീ​രു​മാ​നി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഭാ​ര​വാ​ഹി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.  

വി​ഖ്യാ​ത പ​രി​ശീ​ല​ക​ന്‍ ഡേ​വ് വാ​ട്‌​മോ​റി​ന്‍റെ പി​ന്‍ഗാ​മി​യാ​യാ​ണ് നാ​ല്‍പ്പ​ത്തൊ​ന്നു​കാ​ര​നാ​യ ടി​നു കേ​ര​ള ര​ഞ്ജി ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ കോ​ച്ചാ​കാ​നു​ള്ള പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ അ​ന്താ​രാ​ഷ്ട്ര താ​രം അ​ശാ​ങ്ക ഗു​രു​സിം​ഗ യെ ​പി​ന്ത​ള്ളി​യാ​ണ് ടി​നു സ്ഥാ​ന​മു​റ​പ്പി​ച്ച​ത്.1985 മു​ത​ല്‍ 1996 വ​രെ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ പ്ര​ധാ​ന ബാ​റ്റ്‌​സ്മാ​നാ​യി​രു​ന്ന ഗു​രു​സിം​ഗ കേ​ര​ള കോ​ച്ചാ​കാ​ന്‍ താ​ത്പ​ര്യ​മ​റി​യി​ച്ച് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് (കെ​സി​എ) അ​പേ​ക്ഷ അ​യ​ച്ചി​രു​ന്നു. ര​ഞ്ജി​യി​ല്‍ ആ​ന്ധ്ര​യു​ടെ കോ​ച്ചാ​യി​രു​ന്ന മു​ന്‍ കേ​ര​ള താ​രം ജി. ​ജ​യ​കു​മാ​റും താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ല്‍നി​ന്നു​ത​ന്നെ​യു​ള്ള ഒ​രാ​ളെ പ​രി​ശീ​ല​ക​നാ​ക്കാ​മെ​ന്ന അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ടി​നു സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​യു​ടെ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഫീ​ല്‍ഡി​ങ് കോ​ച്ചാ​യി​രു​ന്ന ബി​ജു ജോ​ര്‍ജി​ന്‍റെ പേ​രും സ​ജീ​വ​മാ​യി ഉ​യ​ര്‍ന്നു വ​ന്നി​രു​ന്നു.1996 ലോ​ക​ക​പ്പ് നേ​ടി​യ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ കോ​ച്ചാ​യി​രു​ന്ന ഡേ​വ് വാ​ട്‌​മോ​റാ​യി​രു​ന്നു ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ കോ​ച്ച്. 2018-19 സീ​സ​ണി​ല്‍ കേ​ര​ള​ത്തെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് സെ​മി​യി​ലെ​ത്തി​ച്ച വാ​ട്‌​മോ​ര്‍, ഇ​ക്ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കാ​തെ ടീം ​വി​ട്ടു.

പ്രീ ​സീ​സ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങേ​ണ്ട സ​മ​യ​മാ​യെ​ങ്കി​ലും ആ​ഭ്യ​ന്ത​ര ക​ല​ണ്ട​ര്‍ ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. മ​ത്സ​ര​ങ്ങ​ളു​ടെ കാ​ല​യ​ള​വ് കു​റ​യ്ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ലി​യ പ്ര​തി​ഫ​ലം ന​ല്‍കി പു​റ​ത്തു​നി​ന്ന് കോ​ച്ചു​മാ​രെ കൊ​ണ്ടു​വ​രേ​ണ്ടെ​ന്ന അ​ഭി​പ്രാ​യം ശ​ക്ത​മാ​യി.രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യ​ണി​ഞ്ഞ ആ​ദ്യ കേ​ര​ള താ​ര​മെ​ന്ന റെ​ക്കോ​ര്‍ഡ് ടി​നു​വി​നു സ്വ​ന്ത​മാ​ണ്. നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യു​ടെ മാ​തൃ​ക​യി​ല്‍ കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കെ​സി​എ ആ​ല​പ്പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച ഹൈ ​പെ​ര്‍ഫോ​മ​ന്‍സ് സെ​ന്‍റ​റി​ന്‍റെ (എ​ച്ച്പി​സി) പ്ര​ഥ​മ ഡ​യ​റ​ക്ട​റാ​ണ്. ലോ​ങ്ജം​പി​ല്‍ ഏ​ഷ്യ​ന്‍ റെ​ക്കോ​ര്‍ഡു​കാ​ര​നാ​യി​രു​ന്ന ഒ​ളിം​പ്യ​ന്‍ ടി.​സി. യോ​ഹ​ന്നാ​ന്‍ പി​താ​വാ​ണ്.ആ​ഭ്യ​ന്ത​ര​സീ​സ​ണി​ല്‍ കേ​ര​ള ക്രി​ക്ക​റ്റ് ടീം ​സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഖ്യാ​ത കോ​ച്ച് ഡേ​വ് വാ​ട്‌​മോ​ര്‍ പ​രി​ശീ​ല​ക സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​നെ ജ​യി​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ക​യും ച​രി​ത്ര​നേ​ട്ട​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര​ന്‍ വാ​ട്‌​മോ​ര്‍ പ​ടി​യി​റ​ങ്ങി​യ​ത്. കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി 2017ലാ​ണ് വാ​ട്‌​മോ​ര്‍ ചു​മ​ത​ല​യേ​റ്റ​ത്.

ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ളം ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം കേ​ര​ളം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി സെ​മി​യി​ലു​മെ​ത്തി. വ​മ്പ​ന്‍മാ​രെ അ​ട്ടി​മ​റി​ച്ചാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പ്.എ​ന്നാ​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള​ത്തി​ന്‍റെ മോ​ശം പ്ര​ക​ട​നം വാ​ട്‌​മോ​റി​നു തി​രി​ച്ച​ടി​യാ​യി. എ​ട്ടു ക​ളി​ക​ളി​ല്‍ ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യും 5 തോ​ല്‍വി​ക​ളു​മാ​യി കേ​ര​ളം എ​ലീ​റ്റ് ഗ്രൂ​പ്പ് എ​യി​ല്‍ നി​ന്ന് സി​യി​ലേ​ക്കു ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പ​രി​ശീ​ല​ക​നാ​യി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് വാ​ട്‌​മോ​ര്‍ തീ​രു​മാ​നി​ച്ച​ത്.അ​ന്ത​ര്‍ ജി​ല്ലാ, സോ​ണ്‍, ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ പു​ന​ക്ര​മീ​ക​രി​ക്കാ​ന്‍ ഭാ​ര​വാ​ഹി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​സ​ര്‍ഗോ​ഡ്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് ജി​ല്ലാ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ന​ട​ത്തി​യ​തി​നു ശേ​ഷം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. 

ഈ ​ജി​ല്ല​ക​ളി​ല്‍ നി​ല​വി​ല്‍ ഉ​ള്ള ഭാ​ര​വാ​ഹി​ക​ളും, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും അ​ടു​ത്ത ഇ​ല​ക്ഷ​ന്‍ വ​രെ തു​ട​രും.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി​യാ​ണ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ചേ​ര്‍ന്ന​ത്.​സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് ഹൈ ​പെ​ര്‍ഫോ​മ​ന്‍സ് സെ​ന്‍റ​ര്‍ തു​റ​ക്കാ​നും ജ​ന​റ​ല്‍ ബോ​ഡി തീ​രു​മാ​നി​ച്ചു. അ​ന്ത​ര്‍ ജി​ല്ലാ, സോ​ണ്‍, ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ പു​ന​ക്ര​മീ​ക​രി​ക്കാ​ന്‍ ഭാ​ര​വാ​ഹി​ക​ളെ ചു​മ​ത​ല​പെ​ടു​ത്തി. കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍  കാ​സ​ര്‍ഗോ​ഡ്, കോ​ഴി​ക്കോ​ട്,  പാ​ല​ക്കാ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് ജി​ല്ലാ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ന​ട​ത്തി​യ​തി​നു ശേ​ഷം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഈ ​ജി​ല്ല​ക​ളി​ല്‍ നി​ല​വി​ല്‍ ഉ​ള്ള ഭാ​ര​വാ​ഹി​ക​ളും,  എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും അ​ടു​ത്ത ഇ​ല​ക്ഷ​ന്‍ വ​രെ തു​ട​രും.


വാർത്തകൾ

Sign up for Newsletter



top