12
July 2020 - 12:13 am IST

Download Our Mobile App

Football

293 മ​ത്സ​ര​ത്തി​നു ശേ​ഷം ഒ​രു ഗോ​ള്‍ !

Published:02 June 2020

ബു​ണ്ട​സ് ലി​ഗ അ​ട​ക്കം ഇ​തു​വ​രെ 293 മ​ത്സ​ര​ങ്ങ​ളി​ല്‍ ഡെ​ന്നി​സ് ക​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ഗോ​ള്‍ പോ​ലും നേ​ടാ​നാ​യി​രു​ന്നി​ല്ല.  ഇ​രു​പ​ത്തി അ​ഞ്ചു വ​ര്‍ഷ​ത്തെ ഫു​ട്‌​ബോ​ള്‍ ജീ​വി​തം ഏ​താ​ണ്ട് അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഡെ​ന്നി​സ് ഗോ​ള്‍ നേ​ടി. ഡെ​ന്നി​സ് വ​ന്യ​മാ​യി ത​ന്നെ ആ ​ഗോ​ള്‍ ആ​ഘോ​ഷി​ച്ചു

ബ​ര്‍ലി​ന്‍: ജ​ര്‍മ​ന്‍ ലീ​ഗി​ല്‍ ര​ണ്ടാം ഡി​വി​ഷ​നി​ലെ സാ​ന്‍ഡ് ഹൗ​സ​ന്‍-​വീ​സ്ബാ​ഡ​ന്‍ മ​ത്സ​ര​ത്തി​ല്‍ കൗ​തു​ക​ക​ര​മാ​യ ഒ​രു സം​ഭ​വം ന​ട​ന്നു. സാ​ന്‍ഡ് ഹൌ​സ​നു വേ​ണ്ടി ഡെ​ന്നി​സ് ഡീ​ക് മ​യ​ര്‍ എ​ന്ന പ്ര​തി​രോ​ധ താ​രം ഒ​രു ഗോ​ള്‍ നേ​ടി. ഗോ​ള്‍ നേ​ടി​യ​തി​ല്‍ എ​ന്തു കൗ​തു​കം എ​ന്ന​ല്ലേ?  ബു​ണ്ട​സ് ലി​ഗ അ​ട​ക്കം ഇ​തു​വ​രെ 293 മ​ത്സ​ര​ങ്ങ​ളി​ല്‍ ഡെ​ന്നി​സ് ക​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ഗോ​ള്‍ പോ​ലും നേ​ടാ​നാ​യി​രു​ന്നി​ല്ല.  ഇ​രു​പ​ത്തി അ​ഞ്ചു വ​ര്‍ഷ​ത്തെ ഫു​ട്‌​ബോ​ള്‍ ജീ​വി​തം ഏ​താ​ണ്ട് അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഡെ​ന്നി​സ് ഗോ​ള്‍ നേ​ടി. ഡെ​ന്നി​സ് വ​ന്യ​മാ​യി ത​ന്നെ ആ ​ഗോ​ള്‍ ആ​ഘോ​ഷി​ച്ചു.

ബു​ണ്ട​സ് ലീ​ഗ​യി​ല്‍ 209 മ​ത്സ​ര​ങ്ങ​ളും ര​ണ്ടാം ഡി​വി​ഷ​നി​ല്‍ 60 മ​ത്സ​ര​ങ്ങ​ളും ജ​ര്‍മ​ന്‍ ക​പ്പി​ല്‍ 10 മ​ത്സ​ര​ങ്ങ​ളും മൂ​ന്നാം ഡി​വി​ഷ​നി​ല്‍ 15 മ​ത്സ​ര​ങ്ങ​ളും ഡെ​ന്നി​സ് ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ത്ര​യും കാ​ലം സ്വ​ന്തം വ​ല​യി​ല്‍ പ​ന്ത് വീ​ഴാ​തെ ശ്ര​ദ്ധി​ച്ച ഡെ​ന്നി​സ് ഇ​പ്പോ​ള്‍ സ്വ​ന്ത​മാ​യി ഗോ​ളും നേ​ടി.  ജ​ര്‍മ​നി ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ ഗോ​ള്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. 1995 മു​ത​ല്‍ ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ളി​ലു​ള്ള ഡെ​ന്നി​സ് വെ​ര്‍ഡ​ര്‍ ബ്രേ​മ​ന്‍, ഹാം​ബു​ര്‍ഗ്, ന്യൂ​റം​ബ​ര്‍ഗ് എ​ന്നീ  ടീ​മു​ക​ളി​ല്‍ അം​ഗ​മാ​യി​രു​ന്നു. ജ​ര്‍മ​നി​യു​ടെ അ​ണ്ട​ര്‍ 18 മു​ത​ല്‍ 21 വ​രെ​യു​ള്ള ദേ​ശീ​യ ടീ​മു​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top